Flash News

റോസറ്റ ഉല്‍ക്കയ്ക്കരികെ

August 7, 2014

21645_601372ബെര്‍ലിന്‍: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി വിക്ഷേപിച്ച റോസറ്റയുടെ ദൗത്യം ചരിത്രത്തില്‍ രേഖപ്പെടുത്തുകയാണ്. ആദ്യമായി ഒരു ഉല്‍ക്കയ്ക്കരികെയെത്തി, കൂടെ സഞ്ചരിച്ച് അതിന്റെ ഉപരിതലത്തെക്കുറിച്ച് പഠനം നടത്തുകയാണ് റോസറ്റ എന്ന ബഹിരാകാശ പേടകം. 67പി എന്ന ഉല്‍ക്കയ്ക്കരികെയാണ് റോസറ്റ ഇപ്പോള്‍.

പത്ത് വര്‍ഷവും അഞ്ച് മാസവും നാലുദിവസവും സഞ്ചരിച്ചാണ് ബഹിരാകാശ പേടകം ഉല്‍ക്കരികെയെത്തിയത്. ഇതിനിടയില്‍ റോസറ്റ സൂര്യനെ അഞ്ചു തവണ വലംവെക്കുകയും 640 കോടി കിലോമീറ്റര്‍ സഞ്ചരിക്കുകയും ചെയ്തു. യാത്രയ്ക്കിടെ ഊര്‍ജം ലാഭിക്കാന്‍ 31 മാസത്തോളം പേടകത്തിലെ കുറേയേറെ ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചായിരുന്നു യാത്ര. കഴിഞ്ഞ ജനവരിയിലാണ് അവയെല്ലാം വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയത്.

67 പി എന്ന ഉല്‍ക്കയുടെ വേഗം മണിക്കൂറില്‍ 55,000 കിലോമീറ്ററാണ്. അടുത്തെത്തിയ റോസറ്റ പ്രത്യേക ഉപകരണം വഴി ഉല്‍ക്കയുമായി ആറുമിനിറ്റിലധികം ബന്ധപ്പെട്ടു.

ഇപ്പോള്‍ ഭൂമിയില്‍ നിന്ന് 55 കോടി കിലോ മീറ്റര്‍ അകലെയുള്ള റോസറ്റയില്‍ നിന്ന് സന്ദേശങ്ങള്‍ എത്താന്‍ 23 മിനിറ്റ് മാത്രമേ എടുക്കുന്നുള്ളൂ. അടുത്ത 15 മാസക്കാലം റോസറ്റ ഉല്‍ക്കയോടൊത്തുണ്ടാകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top