ഫ്ലോറിഡ: ഒര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ 2014 സെപ്റ്റംബര്‍ 24, 25 (ബുധന്‍,വ്ഴാഴം)എന്നീ തീയതികളില്‍ നടക്കും. മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ദേവാലയ കൂദാശക്ക് മുഖ്യകാര്‍മികത്വം വഹിക്കും. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൂസേബിയോസ് മെത്രാപ്പോലീത്താ കൂദാശയില്‍ സഹകാര്‍മികത്വം വഹിക്കും.
സെപ്റ്റംബര്‍ 25 ന് പരിശുദ്ധ കാതോലിക്കാ ബാവായെയും, മെത്രാപ്പോലീത്തമാരെയും സഭയിലെ മറ്റ് വിഷിഷ്ടാധിതികളെയും ഒര്‍ലാന്റോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിക്കും. സെപ്റ്റംബര്‍ 24 ബുധനാഴ്ച വൈകിട്ട് 5-ന് സന്ധ്യാനമസ്കാരവും, ദേവാലയ കൂദാശയുടെ ഒന്നാം ഘട്ടവും ആരംഭിക്കും. 25 വ്യാഴാഴ്ച രാവിലെ 7.00ന് പ്രഭാത നമസ്കാരത്തോടെ കൂദാശയുടെ രണ്ടും മൂന്നും ഘട്ടങ്ങളും, പരിശുദ്ധ കാതോലിക്ക ബാവയുടെ പ്രധാനകാര്‍മികത്വത്തില്‍ വി. കുര്‍ബാനയും, ആശീര്‍വാദവും സ്നേഹവിരുന്നും നടക്കും. ഏവരുടെയും പ്രാര്ഥനാപൂര്വ്വമായ സാന്നിധ്യം സവിനയം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ ജോണ്സണ് പുഞ്ചക്കോണം (വികാരി) 678-342-0246, അലക്സ് അലക്സാണ്ടര്‍ 407-299-8136 (ജനറല്‍ കണ്‍വീനര്‍), കുര്യന് സഖറിയ (ട്രസ്റ്റി)407-855-6332, ശ്രീമതി മതി വെന്‍സി വര്‍ഗീസ് (സെക്രട്ടറി) 407-248-9901.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news