ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് ഗുരുതരാവസ്ഥയില്‍. വസതിയില്‍ വച്ച് തെന്നിവീണ ജസ്വന്തിനെ ഡല്‍ഹിയിലെ കരസേന ആസ്പത്രിയില്‍ തീവ്രപരിചരണ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ അബോധാവസ്ഥയില്‍ വീട്ടില്‍ കണ്ടെത്തിയത്.
തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആസ്പത്രിയിലെത്തിച്ച അദ്ദേഹത്തെ അര്‍ധരാത്രി തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തലച്ചോറിലെ രക്തസ്രാവം നിര്‍ത്തുന്നതിനായിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബാര്‍മറില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചിരുന്നു. സ്വതന്ത്രനായി മത്സരിച്ചെങ്കിലും ബാര്‍മറില്‍ പരാജയപ്പെട്ടു.