ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റ്റ് ഒക്ലഹോമയില്‍ ആഗസ്റ്റ് 15 മുതല്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

IPSF Logoഒക്‌ലഹോമ സിറ്റി: ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ടെക്സാസിലെയും, ഒക്‌ലഹോമയിലെയും ഇടവകകള്‍ പങ്കെടുത്തു നടക്കുന്ന പ്രഥമ ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് (ഐപിഎസ്‌എഫ് 2014 )ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്‌ലഹോമ ഹോളിഫാമിലി സീറോ മലാബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായികമാമാങ്കം മില്‍വുഡ് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ( 6730 N Martin Luther King ave,Oklahoma City, OK 73111) ആഗസ്റ്റ് 15, 16, 17 ( വെള്ളി, ശനി, ഞായര്‍) തീയതികളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ നടന്ന ടാലന്റ് ഫെസ്റ്റിന്റെ തുടര്‍ച്ചയായാണു കായിക മത്സരങ്ങള്‍ക്ക് പ്രധാന്യം നല്‍കി ഈ വര്‍ഷം സ്പോര്‍ട്സ് ഫെസ്റ്റ് നടക്കുക.  ഇടവകകള്‍ക്ക് പരസ്പര സൗഹൃദത്തിനും യുവജനങ്ങളുടെ ആത്മീയ വളര്‍ച്ചക്കും വഴിയൊരുക്കിയാണ് കായികമേള സംഘടിപ്പിച്ചിരിക്കുന്നത്. രൂപതയില്‍ തന്നെ ഇത്തരത്തില്‍ ഇതാദ്യമായാണ് ഒരു കായിക മേള. 400 മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന ഫെസ്റ്റില്‍ 1500 ഓളം പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടവക വികാരി ഫാ. പോള്‍ കോട്ടക്കല്‍, ഫെസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സിബിമോന്‍ മൈക്കിളും പറഞ്ഞു. ഏവരെയും ഒക്‌ലഹോമയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഫാ. പോള്‍ കോട്ടക്കല്‍ അറിയിച്ചു. ഫാ. പോള്‍ കോട്ടക്കല്‍, ജന. കോ-ഓര്‍ഡിനേറ്റര്‍മാരായ സിബിമോന്‍ മൈക്കിള്‍, ജോബി ജോസഫ്‌ എന്നിവരുടെ നേതൃത്വത്തില്‍ല്‍ വിവിധ സബ് കമ്മറ്റികളും ഫെസ്റ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ദൂരെ നിന്ന് വരുന്നവര്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ താമസ സൗകര്യവും വേദിയില്‍തന്നെ ഭക്ഷണക്രമീകരണങ്ങളും സംഘാടകര്‍ ഒരുക്കുന്നുണ്ട്‌.

ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ഇന്‍ഡോര്‍ മത്സരങ്ങള്‍ തുടങ്ങുമെന്ന് ഗയിംസ് കോ-ഓര്‍ഡിനേറ്റര്‍ ജോസ് ഫില്പ്സ് അറിയിച്ചു. വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍, ത്രോ ബോള്‍, ഷട്ടില്‍ ബാറ്റ്മിമിന്റണ്‍, ടേബിള്‍ ടെന്നീസ്, കാര്‍ഡ്‌ ഗയിംസ്, മറ്റു ഇന്‍ഡോര്‍ ഗയിമുകള്‍, വടംവലി എന്നീ വിവിധ മത്സരങ്ങള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കും. ഹോളി ഫാമിലി ദേവാലയം സ്പോണ്സര്‍ ചെയ്തിരിക്കുന്ന എവര്‍‌റോളിംഗ് ട്രോഫിയാണ് ഓവറോള്‍ ചാമ്പ്യന്മാരെ കാത്തിരിക്കുന്നത്. ഇടവകാതലത്തില്‍ മത്സരിച്ചു ജയിച്ചവരാണ് ഒക്‌ലഹോമയില്‍ വന്നു മാറ്റുരക്കുന്നത്. കുട്ടികള്‍ക്കായി വിവിധ വിനോദപരിപാടികളും ഉണ്ട്.

സെന്റ് തോമസ് ഫൊറോന ചര്‍ച്ച് (ഗാര്‍ലാന്‍ഡ്), സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് (കൊപ്പേല്‍), സെന്റ് ജോസഫ് സിറോ മലബാര്‍ ഫൊറോന ചര്‍ച്ച് (ഹ്യൂസ്റ്റന്‍), ഹോളി ഫാമിലി കാത്തലിക് ചര്‍ച്ച് (ഒക്‌ലഹോമ), സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് (ഓസ്റ്റിന്‍), ഡിവൈന്‍ മേഴ്‌സി സീറോ മലബാര്‍ ചര്‍ച്ച് (മക്അലന്‍), സെന്റ് തോമസ് സിറോ മലബാര്‍ കാത്തോലിക് ചര്‍ച്ച് (സാന്‍ അന്റൊണിയോ), സെന്റ് മേരീസ് ചര്‍ച്ച് (പേര്‍ലാന്‍ഡ്)എന്നീ പാരീഷുകളാണ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്  www.ipsfok.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment