ഫൂലന്‍ ദേവി വധം: പ്രധാന പ്രതി കുറ്റക്കാരന്‍

phoolan-devi-1ന്യൂഡല്‍ഹി: മുന്‍ ചമ്പല്‍ക്കൊള്ളക്കാരിയും എം.പിയുമായിരുന്ന ഫൂലന്‍ ദേവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി ഷേര്‍ സിങ് റാണ കുറ്റക്കാരന്‍. കേസില്‍ ബാക്കിയുള്ള 10പേരെ വിചാരണ കോടതി വെറുതെവിട്ടു. റാണയുടെ ശിക്ഷയില്‍ വാദം കേള്‍ക്കലും വിധി പ്രസ്താവനയും ചൊവ്വാഴ്ച നടക്കും. 13 വര്‍ഷം മുമ്പാണ് കൊലപാതകം നടന്നത്.

കൊലപാതകം, കൊലപാതകശ്രമം, പൊതുതാത്പര്യം എന്നീ ചാര്‍ജുകളില്‍ റാണ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടത്തെിയത്. എന്നാല്‍, കള്ള സാക്ഷ്യം, ക്രിമിനല്‍ ഗൂഢാലോചന, ആയുധ നിയമം എന്നിവയില്‍നിന്ന് കുറ്റവിമുക്തനാക്കിയിട്ടുണ്ട്. അഡീഷനല്‍ സെഷന്‍സ് ജഡ്ജിയായ ഭരത് പരാശര്‍ ആണ് വിധി പ്രസ്താവിച്ചത്. മറ്റുള്ളവര്‍ കുറ്റക്കാരാണെന്ന് സംശയലേശമന്യേ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. ഫൂലന്‍ ദേവിയുടെ സുരക്ഷ ഉദ്യോഗസ്ഥനായിരുന്ന ബലീന്ദര്‍ സിങ്ങിന്‍െറ മൊഴിയും കൊലക്ക് ഉപയോഗിച്ച പിസ്റ്റളില്‍ റാണയുടെ വിരലടയാളമുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടുമാണ് റാണ കുറ്റക്കാരനാണെന്ന് കണ്ടത്തെുന്നതിന് സഹായിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ബലീന്ദര്‍ ഇയാളെ തിരിച്ചറിയുകയും ചെയ്തു. തന്‍െറ പച്ചനിറത്തിലുള്ള കാറാണ് കൃത്യം നടത്തുന്നതിന് ഉപയോഗിച്ചതെന്ന് റാണയുടെ സുഹൃത്ത് മൊഴിനല്‍കി.

2001 ജൂലൈ 25ന് ഡല്‍ഹിയിലെ അശോക റോഡിലാണ് ഫൂലന്‍ ദേവി വെടിയേറ്റ് മരിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment