നെഹ്റുട്രോഫി വള്ളംകളിക്ക് സംസ്ഥാന സര്‍ക്കാറിന്‍െറ 50 ലക്ഷം

vallamkali

ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിക്ക് അടുത്തവര്‍ഷം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം സ്ഥിരം ഗ്രാന്‍റായി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി എ.പി. അനില്‍കുമാര്‍ വള്ളംകളിക്ക് കൂടുതല്‍ തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എം.പിമാരായ കെ.സി. വേണുഗോപാലിന്‍െറയും കൊടിക്കുന്നില്‍ സുരേഷിന്‍െറയും അഭ്യര്‍ഥന പരിഗണിച്ചാണ് ഗ്രാന്‍റ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ചെന്നിത്തല വ്യക്തമാക്കി.

ഗവര്‍ണര്‍ ഷീല ദീക്ഷിത് ജലോത്സവത്തിന്‍െറ പ്രഖ്യാപനം നടത്തി. നേരത്തേ കെ.സി. വേണുഗോപാല്‍ എം.പി പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ജലമേളയില്‍ കൈനകരി യൂണൈറ്റഡ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം പുത്തന്‍ചുണ്ടന്‍ ജേതാവായി.

ഹാട്രിക് വിജയം തേടിയിറങ്ങിയ കൈനകരി ഫ്രീഡം ബോട്ട് ക്ലബിന്റെ ശ്രീഗണേശനെ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ മറികടന്നായിരുന്നു ചമ്പക്കുളത്തിന്റെ വിജയം. ചമ്പക്കുളം 4.37.11 മിനിറ്റില്‍ ഫിനിഷ് ചെയ്തു. 4.39.23 മിനിറ്റിലാണു ശ്രീഗണേശന്‍ ഫിനിഷിംഗ് പോയിന്റ് മറികടന്നത്. കൊല്ലം ജീസസ് ബോട്ട് ക്ലബിന്റെ ഇല്ലിക്കളം ചുണ്ടനാണു മൂന്നാംസ്ഥാനം( 4.41.12 മിനിറ്റ്). ആലപ്പുഴ പുന്നമട ബോട്ട് ക്ലബിന്റെ പായിപ്പാടന്‍ (4.43.27 മിനിറ്റ്) നാലാമതത്തെി.

ലൂസേഴ്സ് ഫൈനലില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ വെള്ളംകുളങ്ങരയാണ് ഒന്നാമതത്തെിയത്. കുമരകം വേമ്പനാട് ബോട്ട് ക്ലബിന്റെ ആനാരി രണ്ടാമതും കോട്ടയം തിരുവാര്‍പ്പ് ബോട്ട് ക്ലബിന്റെ ജവഹര്‍തായങ്കരി മൂന്നാമതും എറണാകുളം ചേപ്പനം സെന്റ് സെബാസ്റ്റ്യന്‍സ് ബോട്ട് ക്ളബിന്റെ കാരിച്ചാല്‍ നാലാമതും എത്തി.

സെക്കന്‍ഡ് ലൂസേഴ്സ് ഫൈനില്‍ കുമരകം വില്ലജേ് ബോട്ട് ക്ലബിന്റെ ദേവസ് ഒന്നാം സ്ഥാനം നേടി. തേര്‍ഡ് ലൂസേഴ്സ് ഫൈനലില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവനാണ് ഒന്നാംസ്ഥാനം. ബി ഗ്രേഡ് ചുണ്ടന്‍ വള്ളങ്ങളുടെ പ്രദര്‍ശന മത്സരത്തില്‍ ചതുര്‍ഥ്യാകരി ഗുരുദേവ ബോട്ട് ക്ലബിന്റെ കരുവാറ്റ ശ്രീവിനായകനാണ് ഒന്നാംസ്ഥാനം. വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ കോട്ടയം പരിപ്പ് അമ്പലക്കടവില്‍ ബോട്ട് ക്ലബിന്റെ അമ്പലക്കടവന്‍ ഒന്നാമതത്തെി.

വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ ചേന്നങ്കരി ലൂര്‍ദ് മാതാ ബോട്ട് ക്ലബിന്റെ മൂന്ന് തൈക്കലിനാണ് ഒന്നാംസ്ഥാനം. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ മാമ്പുഴക്കരി കുട്ടനാട് ബോട്ട് ക്ലബിന്റെ മൂന്നുതൈക്കലും ബി ഗ്രേഡ് വിഭാഗത്തില്‍ കാവാലം ചേന്നങ്കരി വിസ്മയ ബോട്ട് ക്ലബിന്റെ താണിയനും സി ഗ്രേഡില്‍ എറണാകുളം ചേപ്പനം ലയണ്‍സ് ബോട്ട് ക്ലബിന്റെ സെബാസ്റ്റ്യന്‍ നമ്പര്‍-2 ഉം ഒന്നാം സ്ഥാനം നേടി.

ചുരുളന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ മുട്ടാര്‍ സണ്ണി വാട്ടര്‍ സ്പോര്‍ട്സ് അക്കാദമിയുടെ കോടിമതയ്ക്കും തെക്കനോടി കെട്ടുവള്ളം (വനിതകള്‍) വിഭാഗത്തില്‍ കുപ്പപ്പുറം വനിതാ ബോട്ട് ക്ലബിന്റെ കമ്പനിയും തെക്കനോടി തറവള്ളം (വനിതകള്‍) വിഭാഗത്തില്‍ ആലപ്പുഴ എന്‍.ടി വാര്‍ഡ് സംഗീത ബോട്ട് ക്ലബിന്റെ ദേവസും ഒന്നാം സ്ഥാനം നേടി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment