Flash News

2019ഓടെ ബഹിരാകാശ സേന രൂപവത്കരിക്കുമെന്ന് ജപ്പാന്‍

August 11, 2014

ടോക്യോ: 2019ഓടെ ബഹിരാകാശ സേന രൂപവത്കരിക്കുമെന്ന് ജപ്പാന്‍ ഭരണകൂടം അറിയിച്ചു. ഭൂമിയെ ചുറ്റുന്ന കൃത്രിമോപഗ്രഹങ്ങളെ ശൂന്യകാശ മാലിന്യങ്ങളില്‍ (ഉപയോഗശൂന്യമായ കൃത്രിമോപഗ്രഹങ്ങളും മറ്റും) നിന്ന് സംരക്ഷിക്കുന്നതിനാണ് ബഹിരാകാശ സേന.

അമേരിക്കയുമായി സഹകരിച്ചായിരിക്കും സേനാ രൂപവത്കരണം. അമേരിക്കന്‍ സേനയില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍നിന്ന് ജപ്പാന്‍െറ പ്രത്യേക സേന ശൂന്യാകാശ മാലിന്യങ്ങള്‍ നിരീക്ഷിക്കുകയും അവയെ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഇതിനായുള്ള റഡാര്‍ സംവിധാനങ്ങള്‍ ഒരുക്കിത്തുടങ്ങിയതായി ജപ്പാന്‍െറ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബഹിരാകാശ മാലിന്യങ്ങള്‍ ഇടിച്ച് കൃത്രിമോപഗ്രഹങ്ങളുടെ പ്രവര്‍ത്തനം നിലക്കുന്ന സംഭവം തുടര്‍ക്കഥയായതോടെയാണ് അമേരിക്കക്കു പിന്നാലെ ജപ്പാനും പുതിയ സൈന്യത്തെ വിന്യസിക്കുന്നതു സംബന്ധിച്ച് ആലോചിച്ചുതുടങ്ങിയത്.download (3)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top