Flash News

ടൊറന്റോ സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍

August 11, 2014 , ജോയിച്ചന്‍ പുതുക്കുളം

image (12)ടൊറന്റോ: സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ഓഗസ്റ്റ്‌ 16,17 തീയതികളില്‍ നടത്തപ്പെടുന്നു. ഓഗസ്റ്റ 16-ന്‌ വൈകിട്ട്‌ ആറു മണിക്ക്‌ സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ ശ്രുതി സ്‌കൂള്‍ ഓഫ്‌ ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായ റവ.ഫാ. സാം തങ്കച്ചന്റെ ആത്മീയ പ്രഭാഷണവും ക്രമീകരിച്ചിരിക്കുന്നു.

17-ന്‌ ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന്‌ വി. കുര്‍ബാനയും അതിനുശേഷം ഭക്തിനിര്‍ഭരമായ റാസ, നേര്‍ച്ച വിളമ്പ്‌ എന്നിവയോടെ പെരുന്നാള്‍ സമാപിക്കും. വിശ്വാസികളേവരും ഈ പെരുന്നാളില്‍ ഭക്തിപൂര്‍വ്വം സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കണമെന്ന്‌ വികാരി റവ.ഡോ. ഡാനിയേല്‍ തോമസ്‌ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ട്രസ്റ്റി രാജന്‍ ഐപ്പുമായി 416 400 8940 എന്ന നമ്പരിലോ www.stmarysorthodoxchurch.ca എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top