ഒര്‍ലാന്റോ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

unnamed (1)

ഫ്ലോറിഡ: ഒര്‍ലാന്റോ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ആഗസ്റ്റ്‌ 16, 17 തീയതികളില്‍ ആചരിക്കും. 16 -ാം തീയതി ‍ ശനിയാഴ്ച 4.30 നു ധ്യാന പ്രസംഗത്തിനു ഫാ.സഖറിയ ഫിലിപ്പ് നേതൃത്വം നല്കും. 17-ാം തീയതി ഞായറാഴ്ച രാവിലെ 9.00-ക്ക് പ്രഭാത നമസ്കാരവും വി. കൂര്‍ബ്ബാനയും, തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസയും, ധൂപപ്രാര്‍ത്ഥനയും, ആശീര്‍വാദവും, നേര്‍ച്ചവിളമ്പ്, എന്നിവയും, നടക്കും.

പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. സഖറിയ ഫിലിപ്പ്,  ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ നേതൃത്വം നല്കും. ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍‌വ്വമായ സാന്നിധ്യം സവിനയം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) 678-342-0246, ശ്രി.കുര്യന്‍ സഖറിയ (ട്രസ്റ്റീ) 407-855-6332, ശ്രിമതി വെന്‍സി വര്‍ഗീസ്‌ (സെക്രട്ടറി) 407-248-9901.

Print Friendly, PDF & Email

Related News

Leave a Comment