സുപ്രീംകോടതിയില്‍ പുതിയ നാല് ജഡ്ജിമാര്‍ കൂടി ചുമതലയേറ്റു

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ പുതിയ നാല് ജഡ്ജിമാര്‍ കൂടി ചുമതലയേറ്റു. ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രേ, ജസ്റ്റിസ് ആര്‍. ഭാനുമതി, ജസ്റ്റിസ് പ്രഫുല്ല ചന്ദ്ര പന്ത്, മുതിര്‍ന്ന അഭിഭാഷകന്‍ ഉദയ് ഉമേഷ് ലളിത് എന്നിവരാണ് ചുമതലയേറ്റത്. ഇതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 30 ആയി.

ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രേ ഗുവഹാത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസും ജസ്റ്റിസ് ആര്‍. ഭാനുമതി ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും ജസ്റ്റിസ് പ്രഫുല്ല ചന്ദ്ര പന്ത് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസും ആയിരുന്നു.

സുപ്രീകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ഉദയ് ഉമേഷ് ലളിതിനെ നേരിട്ടാണ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. നേരത്തെ അദ്ദേഹം 2-ജി അഴിമതി അന്വേഷിച്ചിരുന്ന സിബിഐ സ്‌പെഷല്‍ കോടതിയിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.  supreme-court1_0

Print Friendly, PDF & Email

Related News

Leave a Comment