- Malayalam Daily News - https://www.malayalamdailynews.com -

പ്രവാസിയുടെ മൃതദേഹം നാട്ടിലത്തെിക്കാനും മരിച്ചയാളുടെ വിശദവിവരം നല്‍കാനും പ്രവാസികാര്യ മന്ത്രാലയത്തിന്‍െറ ഓണ്‍ലൈന്‍ സംവിധാനം

Foreign-workers-310x233 [1]ന്യൂഡല്‍ഹി: വിദേശത്ത് മരിക്കുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലത്തെിക്കുന്നതിന് നടപടിയെടുക്കാനും മരിച്ചയാളുടെ വിശദവിവരം നല്‍കാനും പ്രവാസികാര്യ മന്ത്രാലയം ഓണ്‍ലൈന്‍ സംവിധാനത്തിന് തുടക്കം കുറിച്ചു. പ്രവാസികാര്യ മന്ത്രാലയത്തിന്‍െറ www.moia.gov.in എന്ന വെബ്സൈറ്റിലൂടെ പുതിയ സൈറ്റിലേക്ക് കടക്കാമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.

എമിഗ്രേഷന്‍ പരിശോധന ആവശ്യമായ 17 രാജ്യങ്ങളെ ബന്ധപ്പെടുത്തിയാണ് വെബ്സൈറ്റ് തുടങ്ങിയത്. സൗദി, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത്, യു.എ.ഇ, യെമന്‍, ലബനാന്‍, ഇറാഖ്, അഫ്ഗാനിസ്താന്‍, ഇന്തോനേഷ്യ, ലിബിയ, സുഡാന്‍, സിറിയ, തായ്ലന്‍ഡ്, മലേഷ്യ, ജോര്‍ഡന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

വിദേശത്ത് അനധികൃതമായി തങ്ങുന്നവരില്‍ ഒരാള്‍ മരിച്ചാലും നാട്ടില്‍ മൃതദേഹം എത്തിക്കുന്നതിന് തടസ്സങ്ങളില്ലന്ന് സുഷമാ സ്വരാജ് പറഞ്ഞു. മൃതദേഹം നാട്ടിലത്തെിക്കുന്നതിന് മരണപ്പെട്ട പ്രവാസിയുടെ ബന്ധുക്കള്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. അപേക്ഷ കിട്ടിയാലുടന്‍ തനത് ആപ്ലിക്കേഷന്‍ റഫറന്‍സ് നമ്പര്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാകും. മൃതദേഹം നാട്ടിലത്തെിക്കുന്നതിന്‍െറ ക്രമീകരണങ്ങള്‍ ഇ-മെയിലായും എസ്.എം.എസ് വഴിയും അപേക്ഷകനെ അറിയിക്കും. സൈറ്റിലെ ട്രാക്കിങ് സൗകര്യം ഉപയോഗിച്ച് ഇതിന്‍െറ ക്രമീകരണങ്ങള്‍ എവിടെവരെയായി എന്നും അറിയാം.

മൃതദേഹം നാട്ടിലത്തെിക്കുകയോ, അതിന് കഴിയാതെ വരുന്നുണ്ടെങ്കില്‍ കാരണങ്ങള്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം വിശദീകരിക്കുകയോ ചെയ്യാതെ അപേക്ഷ സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവില്ല. ഈ സംവിധാനത്തെ ഓവര്‍സീസ് വര്‍ക്കേഴ്സ് റിസോഴ്സ് സെന്‍ററുമായും ബന്ധിപ്പിച്ചിട്ടുണ്ട്.

ഓണ്‍ലൈനില്‍ വിവരങ്ങള്‍ നേരിട്ട് നല്‍കാന്‍ കഴിയാത്തവര്‍ക്ക് വിശദാംശങ്ങള്‍ ഈ സെന്‍ററില്‍ നല്‍കാം. അതനുസരിച്ച് സെന്‍റര്‍ തുടര്‍നടപടി സ്വീകരിക്കും. ഇതിന് ടോള്‍ഫ്രീ നമ്പര്‍: 1800113090. മലയാളം അടക്കം 11 ഭാഷകളില്‍ വിശദാംശങ്ങള്‍ സ്വീകരിക്കാന്‍ റിസോഴ്സ് സെന്‍ററില്‍ സജ്ജീകരണമുണ്ട്.

കഴിഞ്ഞ വര്‍ഷം 4,000ത്തോളം മൃതദേഹങ്ങളാണ് വിദേശത്തുനിന്ന് ഇന്ത്യയില്‍ എത്തിച്ചത്. ഇതില്‍ 1500ഓളം സൗദിയില്‍നിന്നാണ്.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]