Flash News

20 ഇന്ത്യന്‍ പട്ടാളക്കാരെ കാണാതായി

August 13, 2014 , സ്വന്തം ലേഖകന്‍

armyന്യൂഡല്‍ഹി: 1996നും 2010നുമിടയില്‍ ജമ്മുകാശ്മീരിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിച്ച 20 ഇന്ത്യന്‍ പട്ടാളക്കാരെ കാണാതായെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു.

ജമ്മു-കശ്മീരില്‍നിന്ന് 18 പേരെ കാണാതായപ്പോള്‍ രണ്ടുപേരെ ഗുജറാത്തില്‍നിന്നാണ് കാണാതായതെന്ന് വിദേശകാര്യമന്ത്രാലയം നല്‍കിയ മറുപടിയില്‍ പറയുന്നു. 1996 ആഗസ്റ്റ് 12ന് ഹവില്‍ദാര്‍ ഭുപേന്ദ്ര ബഹാദൂര്‍ താപ്പ, നേത്രാ ബഹാദൂര്‍ താപ്പ, നായിക് ഹര്‍ക് ബഹാദൂര്‍ റാണ, ലാന്‍സ് നായിക് രാജു ഗുരംഗ് എന്നിവരെ പൂഞ്ച് ജില്ലയില്‍നിന്ന് കാണാതായി. ആദ്യ മൂന്നുപേരും നേപ്പാളില്‍നിന്നുള്ളവരാണ്.

ക്യാപ്റ്റന്‍ അവിനാശ് ശര്‍മയെ 1996 ആഗസ്റ്റ് 16നും,ക്യാപ്റ്റന്‍ സഞ്ജീവ് ഭട്ടാചാര്യയെയും ലാന്‍സ് നായിക് രാം ബഹാദൂര്‍ താപ്പയെയും ഗുജറാത്തിലെ കച്ചില്‍നിന്ന് 1997 എപ്രില്‍ 27നും കാണാതായി. മീഡിയം റെജിമെന്‍റിലെ വീരേന്ദ്രസിങിനെ 1998ലും ഗോപാല്‍ ദാസിനെ 2000ലും കാണാതായി. ലാന്‍സ് നായിക് ജോസ് ജെയിംസ്, കൃഷ്ണകുമാര്‍, മഹേഷ്, ശൈലേഷ് കുമാര്‍ ശുക്ല, നായിക് സന്ദീപ് സിങ്, വിക്രം സിങ്, വിഷ്ണുറായ്, ഹവില്‍ദാര്‍ രഞ്ജിത് കുമാര്‍, രാകേഷ് കുമാര്‍ എന്നിവരാണ് കാണാതായ മറ്റുള്ളവര്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top