Flash News

ഇതാടാ അളിയാ പെരുന്നാള്‍- ഒക്‌ടോബറില്‍ അമേരിക്കയില്‍

August 13, 2014 , ജോയിച്ചന്‍ പുതുക്കുളം

image (9)

കണ്ടുമടുത്ത അവതരണ രീതികളില്‍ നിന്നും തികച്ചും വിഭിന്നമായി ഹാസ്യത്തിനൊപ്പം കലാമൂല്യത്തിനും പ്രധാന്യം നല്‍കി ജെ.ജെ എന്റര്‍ടൈന്‍മെന്റ്‌ ഈവര്‍ഷം അണിയിച്ചൊരുക്കുന്ന സ്റ്റേജ്‌ ഷോ `ഇതാടാ അളിയാ പെരുന്നാള്‍’ അമേരിക്കയില്‍ അരങ്ങേറുന്നു.

ഒരു ഇടവക പള്ളിയുടെ പെരുന്നാളിനു കൊടി ഉയരുന്നതോടെ ആരംഭിച്ച്‌ ഒരുപാട്‌ സംഭവങ്ങളിലൂടെ കൊടിയിറക്കില്‍ അവസാനിക്കുന്ന ഈ ഹാസ്യഷോ ചിരിക്കുപരി ചിന്തയ്‌ക്കും വക നല്‍കുന്നു. നാട്ടിലെ സാമൂഹ്യ-രാഷ്‌ട്രീയ വിഷയങ്ങള്‍ ഹാസ്യാത്മകമായി ചര്‍ച്ച ചെയ്യപ്പെടുന്നതിനാല്‍ ഇത്‌ കലാപ്രേമികള്‍ക്ക്‌ ഏറെ ആസ്വാദ്യകരമായിരിക്കും.

ഹാസ്യത്തിനുവേണ്ടി എന്നും അവതരിപ്പിക്കുക എന്ന പാരമ്പര്യ രീതിയില്‍ നിന്നും വ്യത്യസ്‌തമായി, അവതരിപ്പിക്കുന്നതു ഹാസ്യമായിരിക്കുക എന്ന നാടകീയ രീതിയാണ്‌ `ഇതാടാ അളിയാ പെരുന്നാള്‍’ എന്ന ഷോ സ്വീകരിച്ചിരിക്കുന്നത്‌.

മെഗാ സീരിയല്‍-സിനിമാ-ഗായക-മിമിക്രി രംഗത്തെ പ്രമുഖരെ അണിനിരത്തുന്ന ഈ രണ്ടര മണിക്കൂര്‍ ഷോ ഒക്‌ടോബറില്‍ അമേരിക്കയില്‍ പ്രവര്‍ത്തനസജ്ജമാകുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോമോന്‍ കളപ്പുരയ്‌ക്കല്‍ (863 709 4434), വിനോയി (863 399 655), ജോണ്‍സണ്‍ തലച്ചെല്ലൂര്‍ (469 682 9960), ജോസ്‌ കന്നാട്ട്‌ (516 655 4270) എന്നിവരുമായി ബന്ധപ്പെടുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top