Flash News

തദ്ദേശ വാര്‍ഡ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വന്‍ജയം

August 14, 2014 , സ്വന്തം ലേഖകന്‍

1f12e718c5aa1d6ddb88c1c418ef655bതിരുവനന്തപുരം: 26 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വന്‍ജയം. 17 സീറ്റില്‍ ഇടതുമുന്നണി ജയിച്ചപ്പോള്‍ എട്ടെണ്ണം യു.ഡി.എഫ് നേടി. ഒരു സീറ്റില്‍ സ്വതന്ത്രന്‍ ജയിച്ചു. ഇടതുമുന്നണി ആറ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. 12 സീറ്റുണ്ടായിരുന്ന യു.ഡി.എഫിന് നാലെണ്ണം നഷ്ടമായി. ബി.ജെ.പി തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂരിലെ കോട്ടാമ്പള്ളി വാര്‍ഡില്‍ പരാജയപ്പെട്ടു. ഇവിടെ സി.പി.എമ്മാണ് വിജയിച്ചത്.

കഴിഞ്ഞ തവണ യു.ഡി.എഫ് വിജയിച്ച ഏഴ് സീറ്റുകള്‍ അടക്കം ഒമ്പത് സീറ്റുകള്‍ മറ്റ് കക്ഷികളില്‍ നിന്ന് ഇക്കുറി ഇടതുമുന്നണി പിടിച്ചെടുത്തു. ഇടതിന്‍െറ രണ്ട് സീറ്റുകളില്‍ യു.ഡി.എഫും വിജയിച്ചു. ഇടതു മുന്നണിയില്‍ സി.പി.എമ്മിനാണ് മികച്ചനേട്ടം. 14 സീറ്റുകളില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ വിജയിച്ചു. സി.പി.ഐക്ക് ഒരു സീറ്റ് ലഭിച്ചപ്പോള്‍ രണ്ട് സീറ്റുകളില്‍ ഇടതുസ്വതന്ത്രര്‍ വിജയംകണ്ടു. അഞ്ച് സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസാണ് യു.ഡി.എഫില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയത്. കേരള കോണ്‍ഗ്രസ് മാണിക്ക് രണ്ടും മുസ്ലിംലീഗിന് ഒരു സീറ്റും ലഭിച്ചു.

തെരഞ്ഞെടുപ്പ് ഫലം: തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂര്‍ കൊറ്റമ്പള്ളി- എ. സുരേഷ്കുമാര്‍ സി.പി.എം 197. കൊല്ലം തലവൂര്‍ പാണ്ടിത്തിട്ട -സേവ്യര്‍ കടകംപള്ളി കേരള കോണ്‍ഗ്രസ് എം, 114. പത്തനംതിട്ട ജില്ലയിലെ തിരുവല്ല ഇരുവള്ളിപ്ര -ബിജി പ്രസന്നന്‍ ഇടത് സ്വത. 209. തോട്ടപ്പുഴശ്ശേരിയില്‍ നെടുംപ്രയാര്‍- ബാബു എബ്രഹാം ഇടത് സ്വത. 58. റാന്നി അങ്ങാടിയില്‍ മീനാംതോട്ടം -എബ്രഹാം തോമസ്(രാജേഷ്) കോണ്‍ഗ്രസ് 89.

ആലപ്പുഴ ചെങ്ങന്നൂര്‍ ബഥേല്‍- തോമസ് വര്‍ഗീസ് സ്വത. 172. ദേവികുളങ്ങരയില്‍ തെക്കേ ആഞ്ഞിലിമൂട് -ശ്രീലത എസ്. തമ്പി സി.പി.എം, 195. കോട്ടയം അതിരംപുഴ യൂനിവേഴ്സിറ്റി -ജോസ് ജോസഫ് കേരള കോണ്‍ഗ്രസ് എം, 145. ഇടുക്കി ജില്ലയിലെ കൊക്കയാര്‍ ബോയ്സ് -സുഗുണന്‍ സി.പി.എം 116. കൊക്കയാര്‍ വെബ്ളി -ഇ.ആര്‍. ലക്ഷ്മിക്കുട്ടി സി.പി.എം 47. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ തുരുത്തിപറമ്പ് -സ്മിത ഉണ്ണിക്കൃഷ്ണന്‍ സി.പി.എം 95. എഴിക്കര വടക്കുപുറം -ഷീബാ സൈലേഷ് കോണ്‍ഗ്രസ് 95. തൃശൂര്‍ ജില്ലയിലെ അന്നമനട അന്നമനട ടൗണ്‍ -ഗീതാ ഉണ്ണിക്കൃഷ്ണന്‍ സി.പി.എം 106. പുന്നയൂര്‍കുളം ചെറായി -പ്രിയ ഗോപിനാഥ് കോണ്‍ഗ്രസ് എട്ട്. ദേശമംഗലം കുറ്റുവട്ടൂര്‍ -പി.ഐ. അബ്ദുല്‍സലാം കോണ്‍ഗ്രസ് 185. പുത്തൂര്‍ വെള്ളക്കാരിതടം -സുബിത ഉണ്ണിക്കൃഷ്ണന്‍ സി.പി.എം 117. പാലക്കാട് അമ്പലപ്പാറ മയിലുംപുറം -കെ. വിജയന്‍ സി.പി.എം 561. വടകരപ്പതി എരുമക്കാരന്നൂര്‍ -കെ. ചിന്നസ്വാമി സി.പി.ഐ 71. നെല്ലിയാമ്പതി നൂറടി- ടി. സത്യന്‍മാസ്റ്റര്‍ സി.പി.എം 92. മലപ്പുറം പൊന്നാനി വെല്‍ഫെയര്‍- എ. പവിത്രകുമാര്‍ കോണ്‍ഗ്രസ് 11. തിരൂരങ്ങാടി കക്കാട് -ആരിഫാ വലിയത്ത് മുസ്ലിംലീഗ് 572. പുറത്തൂര്‍ അഴിമുഖം- ആയിഷാ ബീഗം പി.വി സി.പി.എം 188. മംഗലം വളമരുതൂര്‍ വെസ്റ്റ് – കെ.പി.കൃഷ്ണന്‍, സി.പി.എം 162. കോഴിക്കോട് എടച്ചേരി ഇരിങ്ങണ്ണൂര്‍ വെസ്റ്റ് – കെ.സുനില്‍കുമാര്‍ സി.പി.എം 635. നാദാപുരം കുറ്റിപ്പുറം- കെ.കെ. അനില്‍ സി.പി.എം 372. കണ്ണൂര്‍ കോളയാട് ആലച്ചേരി -കെ.ഇ. സുധീഷ്കുമാര്‍ സി.പി.എം 144.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top