Flash News

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണം മെച്ചപ്പെടുത്തണം (ലേഖനം)ചാരുംമൂട്‌ ജോസ്‌

August 13, 2014 , ചാരുംമൂട്‌ ജോസ്‌

GetAttachment.aspxകേരളമന്ത്രിസഭയുടെ നാളുകള്‍ ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കുവാന്‍ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.
വിവാദങ്ങളും, ഗ്രൂപ്പു വഴക്കുകളും മറ്റും ഉപേക്ഷിച്ച്‌ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത്‌ ഇരുന്നു മറ്റുള്ള മന്ത്രിമാരുമായി കൂടിയിരുന്നു കര്‍മ്മപദ്ധതികള്‍ രൂപപ്പെടുത്തണം. ഒരു കപ്പലിലെ ക്യാപ്‌റ്റന്‍ ചെയ്യുന്നതുപോലെ മറ്റുള്ള മന്ത്രിസഭയിലെ ഏവരെയും നിലയ്‌ക്ക്‌ നിര്‍ത്തി പണിയെടുപ്പിക്കാന്‍ കമാന്റിംഗ്‌ പവര്‍ ഉപയോഗിക്കണം. സമയബന്ധിതമായി സ്‌മാര്‍ട്ട്‌ സിറ്റി, വിഴിഞ്ഞം തുടങ്ങി മെട്രോ റെയില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കര്‍മ്മപദ്ധതികള്‍ തയ്യാറാക്കണം. കേരളത്തിലുടനീളം യാത്രചെയ്‌ത്‌ വിവാഹങ്ങള്‍ക്കും, ഉദ്ഘാടന ചടങ്ങുകള്‍ക്കും ഓടി നടക്കാതെ, ജനപ്രിയ പദ്ധതികള്‍ രൂപകല്പന ചെയ്യൂ. താറുമാറായിക്കിടക്കുന്ന റോഡുകള്‍, നഷ്ടത്തിലേക്ക് കൂപ്പുകുത്തി നശിച്ചുകൊണ്ടിരിക്കുന്ന കെഎസ്‌ആര്‍ടിസി, കെ.എസ്.ഇ.ബി. മുതലായവ അടച്ചുപൂട്ടി സ്വകാര്യ ഏജന്‍സികളെ ഏല്പിക്കൂ.. ആഴ്‌ചതോറും നാലു പ്രാവശ്യം ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത് സമയം പാഴാക്കാതിരിക്കൂ…

അമിത സ്വാതന്ത്ര്യമുള്ള കേരളത്തില്‍ മാധ്യമങ്ങള്‍ വിവദാങ്ങള്‍ക്കും വാണിഭക്കാരെയും, ഗ്രൂപ്പുകാരെയും, മാഫിയകളെയും വളര്‍ത്തുകയാണ്‌. ഈ മാധ്യമങ്ങള്‍ എന്തേ കേരളത്തിനു പുറത്തുള്ള സംസ്ഥാന നേതാക്കന്മാരെയോ മറ്റു വ്യവസായ സംരംഭകരേയോ വിമര്‍ശിക്കുന്നില്ല? സംസ്ഥാന വികസനത്തില്‍ കക്ഷിഭേദമില്ലാതെ അന്യസംസ്ഥാനങ്ങള്‍ കുതിക്കുമ്പോള്‍ കേരളത്തില്‍ വിവാദങ്ങള്‍ മാത്രം. ലോകത്തെവിടെയെങ്കിലും മുസ്ലീം സമുദായത്തിനു പ്രീണനം സംഭവിക്കുമ്പോള്‍ എന്തേ കേരളത്തില്‍ മാത്രം മുസ്ലീം ലീഗ്‌ ശബ്ദമുയര്‍ത്തുന്നു. അതേ സമയം ഇറാക്കില്‍ ക്രിസ്‌ത്യാനികളെ കൂട്ടത്തോടെ ജീവനോടെ കുഴിച്ചു മൂടുമ്പോള്‍ ഒരു മതനേതാക്കന്മാരും പ്രതിഷേധം രേഖപ്പെടുത്തുന്നില്ല. മുഖ്യമന്ത്രിയെ മുള്‍മുനയില്‍ നിര്‍ത്താനും പലപ്പോഴും ശ്രമിക്കുന്നതുകാണാം.

ഇനിയും അന്തസ്സായി ഭരിക്കൂ…. കേരള വികസനത്തിനു ഊന്നല്‍ നല്‍കൂ…. ശുചിത്വകേരള സ്വപ്‌നം നടപ്പാക്കൂ….. കുടിവെള്ളം ജനങ്ങള്‍ക്കും അവകാശമാക്കണം. ജനപ്രിയ പദ്ധതികള്‍ ഓരോന്നായി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കൂ…. അല്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പു വരുമ്പോള്‍ പഴയ ചരിത്രം ആവര്‍ത്തിക്കും ലോകത്തില്‍ ചരിത്രമായി അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ വീണ്ടും ഭരിക്കേണ്ട അവസ്ഥ വരുത്തരുത്‌. ഇനിയും കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരുണ്ടാക്കാന്‍ ജനങ്ങള്‍ക്കു താല്‍പര്യമില്ല. കോണ്‍ഗ്രസ്സ്‌ കേരളത്തില്‍ ശക്തിപ്രാപിക്കണം. ഗ്രൂപ്പുകള്‍ ഇല്ലാതെ വൈരാഗ്യം മറന്ന്‌ ഒന്നായി കൂട്ടായ തീരുമാനങ്ങള്‍ എടുത്ത്‌ കേരള ജനതയുടെ മുഴുവന്‍ സ്‌നേഹങ്ങള്‍ ഏറ്റുവാങ്ങൂ ഇനിയുമുള്ള സമയം. വിവാദങ്ങള്‍ക്കു ശ്രമിക്കാതെ കൂട്ടായ ഭരമം ജനങ്ങള്‍ വീക്ഷിക്കട്ടെ അപ്പോള്‍ അവര്‍ കോണ്‍ഗ്രസ്സിന്‌ വമ്പിച്ച ഭൂരിപക്ഷത്തോടെ ഭരിക്കുവാന്‍ അവസരം ഉണ്ടാകും. തിരിഞ്ഞു നോക്കാതെ അതിവേഗം ബഹുദൂരം യാത്രാ മംഗങ്ങള്‍.

ജയ്‌ഹിന്ദ്‌


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top