Flash News

ഇന്ത്യാ ഡേ പരേഡില്‍ ഫോമായുടെ നിറസാന്നിധ്യം

August 14, 2014 , വിനോദ് കൊണ്ടൂര്‍, ഡിട്രോയ്റ്റ്

fomaa india parade.jpg2

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള ഇന്ത്യാ ഡേ പരേഡില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയും അമേരിക്കയിലെ വിവിധ പ്രവാസി സംഘടനകളെയും പ്രതിനിധീകരിച്ചു പങ്കെടുക്കുന്നവരോടൊപ്പം മലയാളികളുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ)പ്രതിനിധികളും പങ്കെടുക്കുന്നു.

58-ല്‍‌പരം അംഗ സംഘടനകളുള്ള ഫോമായെ പ്രതിനിധീകരിച്ച് നിലവിലുള്ള നേതാക്കള്‍ക്കൊപ്പം നിയുക്ത ഭാരവാഹികളും പങ്കെടുക്കും. പ്രസിഡന്റ് ജോര്‍ജ് മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, നിയുക്ത പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയി ആന്റണി, വൈസ് പ്രസിഡന്റ് വില്‍സണ്‍ പാലത്തിങ്കല്‍, മെട്രോ റീജിയണ്‍ ആര്‍.വി.പി.യും നിയുക്ത ജോയിന്റ് സെക്രട്ടറിയുമായ സ്റ്റാന്‍ലി കളത്തില്‍,ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ജോസ്, എമ്പയര്‍ റീജിയണ്‍ ആര്‍.വി.പി. എ.വി. വര്‍ഗീസ്, നിയുക്ത മെട്രോ റീജിയണ്‍ ആര്‍.വി.പി. ഡോ. ജേക്കബ് തോമസ്, നിയുക്ത നാഷണല്‍ കമ്മിറ്റി മെംബര്‍മാരായ തോമസ് കെ. ജോര്‍ജ്, ജോസ് വര്‍ഗീസ്, ഷാജി എം. മാത്യു, ബിനു ജോസഫ്, ബാബു തെക്കേക്കര, വിനോദ് കൊണ്ടൂര്‍ ഡേവിഡ് എന്നിവര്‍ പങ്കെടുക്കുന്നു.

കേരളത്തിന്റെ തനതു ചെണ്ടമേളത്തോടൊപ്പമാണ് ഫോമാ ടീം പരേഡില്‍ പങ്കെടുക്കുന്നത്. ചെണ്ടമേളത്തിന് ചുക്കാന്‍ പിടിക്കുന്നത് നിയുക്ത എംപയര്‍ റീജിയണ്‍ ആര്‍.വി.പി. ബിജു ഉമ്മനും, നാഷണല്‍ കമ്മിറ്റി അംഗം തോമസ് മാത്യു (അനിയന്‍- യോങ്കേഴ്സ്) എന്നിവരാണ്.

ഫോമാ വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പാണ് പരിപാടികളുടെ നടത്തിപ്പിനായുള്ള എല്ലാ സാങ്കേതിക സഹായങ്ങളും ചെയ്യുന്നത്. ഫോമാ നേതാക്കളായ ബേബി ഊരാളില്‍, ജോണ്‍ സി. വര്‍ഗീസ് (സലിം), തോമസ് കോശി, ഫ്രെഡ് കൊച്ചിന്‍, ജോസ് എബ്രഹാം, ഗോപിനാഥ കുറുപ്പ്, ഫിലിപ്പ് മഠത്തില്‍ , എം.എ. മാത്യു, ജെ മാത്യൂസ്, സണ്ണി പൗലോസ്, റോയ് ചെങ്ങന്നൂര്‍, പ്രദീപ് നായര്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി എഡ്വേര്‍ഡ് 917-439-0563, സ്റ്റാന്‍ലി കളത്തില്‍ 516-318-7175, ബിജു ഉമ്മന്‍ 914-523-9501, തോമസ് മാത്യു (അനിയന്‍) 914-513-7644


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top