ഉറൂബ് ജന്മശതാബ്ദി ആഘോഷം 16മുതല്‍

uroobകോഴിക്കോട്: ഉറൂബ് ജന്മശതാബ്ദി ആഘോഷം ആഗസ്റ്റ് 16ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ചടങ്ങ്. അഞ്ചു ദിവസം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി, ടൗണ്‍ഹാള്‍ എന്നിവിടങ്ങളില്‍ വിവിധ പരിപാടികള്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഡോ. എം.ജി.എസ് നാരായണന്‍, എം.പി. വീരേന്ദ്രകുമാര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, സി.വി. ബാലകൃഷ്ണന്‍, പി.ടി. കുഞ്ഞുമുഹമ്മദ്, ഡോ. എം.എന്‍. കാരശ്ശേരി, കെ.പി. രാമനുണ്ണി, സുഭാഷ് ചന്ദ്രന്‍, കെ.പി. സുധീര, കെ.ഇ.എന്‍. കുഞ്ഞഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും. ഉറൂബ് സാംസ്കാരിക സമിതി ആഭിമുഖ്യത്തിലാണ് പരിപാടി.
ചര്‍ച്ചകളും സെമിനാറും അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയും രചനകളെ ആസ്പദമാക്കിയുള്ള ചിത്രപ്രദര്‍ശനവും സിനിമകളില്‍നിന്നുള്ള പാട്ടുകള്‍ ഉള്‍പ്പെടുത്തിയ ഗാനനിശയും കഥകളെ ആസ്പദമാക്കി നാടകാവതരണവുമെല്ലാം ആഘോഷത്തോടനുബന്ധിച്ച് നടക്കും.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷ പരിപാടികള്‍ കേരളത്തിനകത്തും പുറത്തും വിവിധ പരിപാടികളോടെ ആഘോഷിക്കും. ജന്മദേശമായ പൊന്നാനിയിലാണ് സമാപനം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment