Flash News

ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണം: നേതാക്കള്‍

August 15, 2014 , സ്വന്തം ലേഖകന്‍

boycott-israel-275x275കോഴിക്കോട്: ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്‍െറ ഭാഗമായി ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് രാഷ്ട്രീയ–മത–സാംസ്കാരിക നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രായേലിനെതിരെ നമ്മുടെ കൈയിലുള്ള മികച്ച ആയുധമാണ് ഇസ്രായേലിന്‍െറയും അവരെ പിന്തുണക്കുന്ന കമ്പനികളുടെയും ഉല്‍പന്നങ്ങളുടെയും ബഹിഷ്കരണം. ഇസ്രായേല്‍ ഗസ്സക്കുമേല്‍ നടത്തുന്ന ഉപരോധ യുദ്ധത്തിനെതിരെ ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കുന്ന ജനകീയ സമരം ലോകവ്യാപകമായി ശക്തമായിക്കൊണ്ടിരിക്കുകയാണ്. അതില്‍ പങ്കുചേരുക എന്നത് ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി നിലകൊള്ളുന്ന ഏവരുടെയും ബാധ്യതയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എം.ഐ. ഷാനവാസ് എം.പി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്ത, ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ, കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ, ഡോ. കെ.എന്‍. പണിക്കര്‍, ടി.കെ. ഹംസ, കെ.പി.എ. മജീദ്, കോട്ടുമല ബാപ്പു മുസ്ലിയാര്‍, ടി.പി. അബ്ദുല്ലക്കോയ മദനി, സച്ചിദാനന്ദന്‍, സാറാ ജോസഫ്, ജെ. ദേവിക, സിവിക് ചന്ദ്രന്‍, പ്രഫ. എ.കെ. രാമകൃഷ്ണന്‍, പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, അബ്ദുശ്ശുകൂര്‍ ഖാസിമി, ഡോ. ഫസല്‍ ഗഫൂര്‍, പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, പി. സുരേന്ദ്രന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, യു.കെ. കുമാരന്‍, സി.പി. ജോണ്‍, ഒ.വി. ഉഷ, കെ. അംബുജാക്ഷന്‍, ഗ്രോ വാസു, പി.കെ. ഗോപി, കെ.ഇ.എന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, എന്‍ജിനീയര്‍ മുഹമ്മദ് കോയ, കെ.കെ. കൊച്ച്, ഡോ. ആസാദ്, കെ.കെ. ബാബുരാജ്, ഒ. അബ്ദുറഹ്മാന്‍, കെ.എസ്. ഹരിഹരന്‍, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, എന്‍.പി. ചെക്കുട്ടി, സുനില്‍ പി. ഇളയിടം, കെ.പി. ശശി, വി.പി. വാസുദേവന്‍, കെ.ആര്‍. മീര, വി. മുസഫര്‍ അഹ്മദ്, ഗോപാല്‍ മേനോന്‍, ജി.പി. രാമചന്ദ്രന്‍, ബെന്യാമിന്‍, സച്ചിദാനന്ദന്‍ പുല്ലങ്കര, ഡോ. ബി. ബാലചന്ദ്രന്‍, ചെറിയാന്‍ ഫിലിപ്പ്, ഡോ. പി.കെ. പോക്കര്‍, ബി. രാജീവന്‍, സി.എസ്. ചന്ദ്രിക, ടി. പീറ്റര്‍, ആര്‍. അജയന്‍, മാഗ്ളിന്‍ പീറ്റര്‍, ആനന്ദിരാമകൃഷ്ണന്‍, കെ. കൊച്ചുമുഹമ്മദ്, മുജീബുറഹ്മാന്‍ കിനാലൂര്‍, ടി. മുഹമ്മദ് വേളം, നജീബ് മൗലവി, എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top