Flash News

കള്ളപ്പണം: 600 ഇന്ത്യക്കാരുടെ പുതിയ പട്ടിക ലഭിച്ചു

August 15, 2014

21645_603080ന്യൂഡല്‍ഹി: വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരായ 600 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പുതിയ പട്ടിക പേര് വെളിപ്പെടുത്താത്ത ഉറവിടത്തില്‍ നിന്ന് ലഭിച്ചു. ഇതേക്കുറിച്ച് സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷണവും തുടങ്ങി.

ധനമന്ത്രാലയത്തിന് കീഴിലെ സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്കാണ്(സി.ഇ.ഐ.ബി.) 600 കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സാമ്പത്തിക നിരീക്ഷണത്തിന് സി.ഇ.ഐ.ബിക്കുള്ള നിലവിലെ സംവിധാനങ്ങള്‍ വഴിയാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നറിയുന്നു.

കള്ളപ്പണക്കാരുടെ പുതിയ പട്ടിക ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സമെന്റ് ഡയറ്ക്ടറേറ്റ്, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് തുടരന്വേഷണത്തിന് കൈമാറിയതായും സി.ഇ ഐ. ബി. വൃത്തങ്ങള്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top