ആദ്യ സ്മാര്‍ട്ഫോണിന് ഇന്ന് 20 വയസ്സ്

ആദ്യ സ്മാര്‍ട്ഫോണിന് ഇന്ന് 20 വയസ്സ്. ibm smartphone1994 ആഗസ്ത് 16നാണ് കമ്പ്യൂട്ടറിന്‍െറ ഉപയോഗംകൂടി സാധ്യമാകുന്ന മൊബൈല്‍ ഫോണ്‍ ഐ.ബി.എം പുറത്തിറക്കിയത്. ഐ.ബി.എം സൈമണ്‍ എന്നായിരുന്നു ഇതിന്‍െറ പേര്. ആദ്യത്തെ സ്മാര്‍ട് ഫോണിന്‍െറ 20ാം വാര്‍ഷികം പ്രമാണിച്ച് ഈ ഫോണ്‍ ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെക്കാന്‍ പോവുകയാണ്. ഇന്ന് സ്മാര്‍ട്ഫോണുകളില്‍ കാണുന്ന പല പ്രത്യേകതകളും ഈ ഫോണിലുമുണ്ടായിരുന്നു എന്ന് മ്യൂസിയം പരിപാലിക്കുന്ന ഷാര്‍ലറ്റ് കോണിലി പറഞ്ഞു. കലണ്ടര്‍, ഇ മെയില്‍ സൗകര്യം, നോട്ട് എഴുതാനുള്ള സംവിധാനം എന്നിവ ഇതിനുണ്ടായിരുന്നു- അവര്‍ പറഞ്ഞു.

500 ഗ്രാം തൂക്കമുണ്ടായിരുന്ന ഫോണ്‍ കീശയിലിടാന്‍ പാകത്തിലുള്ളതായിരുന്നില്ല. എന്നാല്‍ ഇതിന്‍െറ രൂപകല്‍പന അന്നത്തെ കാലത്തെ ഏറ്റവും പുതിയതായിരുന്നു. ടച്ച് സ്ക്രീനും ൈസ്റ്റലസും ഇതിന്‍െറ കൂടെയുണ്ടായിരുന്നു. പച്ച നിറത്തിലുള്ള എല്‍.സി.ഡി സ്ക്രീനായിരുന്നു ഇതിനുണ്ടായിരുന്നതെന്നും കോണിലി പറഞ്ഞു.

യു.എസില്‍ മാത്രം വിപണിയില്‍ ലഭ്യമായിരുന്ന ഇതിന് 15 സംസ്ഥാനങ്ങളിലായിരുന്നു കവറേജ് ഉണ്ടായിരുന്നത്. 50,000 എണ്ണം വിറ്റുപോവുകയും ചെയ്തു. കാര്യമായും ബിസിനസ് നടത്തുന്നവരായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. എന്നാല്‍ വലിയ വിലയും ആയുസ്സുകുറഞ്ഞ ബാറ്ററിയും കാരണം രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ ഉദ്പന്നം വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി. ഒരു മണിക്കൂര്‍ മാത്രം ജീവനുള്ള ബാറ്ററിയായിരുന്നു ഇതിനുണ്ടായിരുന്നതെന്ന് കോണീലി പറഞ്ഞു. 899 ഡോളറായിരുന്നു വില. ഇന്‍റര്‍നെറ്റ് ഫോണ്‍ ഇല്ലാത്ത സമയമായതും ഈ ഫോണ്‍ വിപണിയില്‍ നിന്ന് പുറത്തുപോകാന്‍ കാരണമായി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment