ഖത്തറില്‍ വാഹനമിടിച്ച് മലയാളി മരിച്ചു

Accident2_4

ദോഹ: ഖത്തറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു. കോഴിക്കോട് കക്കട്ടിലിനടുത്ത് ചീക്കോന്ന് തൈക്കണ്ടി മീത്തല്‍ മുഹമ്മദലി (27) ആണ് മരിച്ചത്. ഒന്നര വര്‍ഷമായി ദോഹയിലുള്ള അദ്ദേഹം ഫാമിലി കമ്പ്യൂട്ടര്‍ സെന്‍ററില്‍ ജോലി ചെയ്യുകയായിരുന്നു. ദോഹ മന്നായി റൗണ്ട് അബൗട്ടിനടുത്ത് വെള്ളിയാഴ്ച ഉച്ചക്ക് 11.30 ഓടെയാണ് സംഭവം. താമസ സ്ഥലത്ത് നിന്ന് ജുമുഅ: നമസ്കാരത്തിന് പള്ളിയില്‍ പോകാന്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ റേഞ്ച് റോവര്‍ വാഹനമിടിക്കുകയായിരുന്നു. പിതാവ്: മൊയ്തു. മാതാവ്: സറീന. ഭാര്യ: ജ്യോല്‍സന (കായക്കൊടി). സഹോദരി: (തസ്ലീമ). മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment