സി.പി.എം-സി.പി.ഐ ലയനം സമൂഹം ആഗ്രഹിക്കുന്നെന്ന് എം.എ ബേബി

babyതൃശൂര്‍: സി.പി.എം-സി.പി.ഐ ഉള്‍പ്പടെ ഇടതുപാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സമൂഹം ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ ഇത് എളുപ്പമുള്ള കാര്യമ െല്ലന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. തൃശൂരില്‍ സി.അച്യുതമേനോന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബേബി. തീവ്ര വലതുപക്ഷവത്കരണത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ തടസമാകരുത്. ഈ നിലക്ക് ഇടതുപക്ഷ പുരോഗമന- മതേതര-ജനാധിപത്യ നിലപാടുള്ള സംഘടനകളുടെയും വ്യക്തികളുടെയും വിപുലമായ വേദി രൂപപ്പെടണമെന്നും ബേബി പറഞ്ഞു.

അതേസമയം, ലയനമല്ല ഇടതുപാര്‍ട്ടികളുടെ പുനരേകീകരണമാണ് വേണ്ടതെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. ലയനം എന്നത് അശ്ളീലപദമാണ്. അത്തരം അശ്ളീലപദപ്രയോഗങ്ങള്‍ കൊണ്ട് ഇടതുപാര്‍ട്ടികളുടെ പുനരേകീകരണത്തെ വിലകുറച്ച് കാണരുതെന്നും ബിനോയ് വിശ്വം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment