Flash News

ആദ്യ ഹജ്ജ് വിമാനം സപ്തംബര്‍ 14ന്

August 16, 2014 , സ്വന്തം ലേഖകന്‍

hajj pilgrimage_13_0കൊണ്ടോട്ടി: ഹജ്ജ് 2014നുള്ള വിമാന ഷെഡ്യൂള്‍ ഹജ്ജ് കമ്മിറ്റി പുറത്തിറക്കി. സെപ്റ്റംബര്‍ 14നാണ് ആദ്യ വിമാനം. 28ന് അവസാന സംഘം തീര്‍ഥാടകര്‍ കരിപ്പൂരില്‍നിന്ന് പുറപ്പെടും. ഹാജിമാരുടെ മടക്കയാത്ര ഒക്ടോബര്‍ 20 മുതലാണ്. നവംബര്‍ മൂന്ന് വരെയാണ് മടക്ക സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.

19 സര്‍വീസാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂരില്‍നിന്ന് നടത്തുന്നത്. നാല് ദിവസം രണ്ട് വിമാനം വീതം ഉണ്ടാകും. മറ്റെല്ലാ ദിവസങ്ങളിലും ഓരോ സര്‍വീസാണ് ഉണ്ടാവുക. സെപ്റ്റംബര്‍ 16, 20, 24, 28 തീയതികളിലാണ് രണ്ട് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഒക്ടോബര്‍ 22, 26, 30, നവംബര്‍ 30 തീയതികളിലാണ് രണ്ട് മടക്ക സര്‍വീസ് ഉള്ളത്. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്കും കരിപ്പൂരാണ് എംബാര്‍ക്കേഷന്‍ പോയന്‍റ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top