കമ്മ്യൂണിസ്റ്റ് ഐക്യം പാപമല്ല: ബിനോയ് വിശ്വം

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് ഐക്യം എന്നു പറയുന്നത് പാപമല്ലെന്ന് സി.പി.ഐ. നേതാവും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ലയിക്കണമെന്ന് പറഞ്ഞ സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി തന്റെ നിലപാടില്‍ നിന്ന് പിന്നാക്കം പോയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണം. ഒരു പാര്‍ട്ടി വിചാരിച്ചാല്‍ മാത്രം പുനരേകീകരണം നടക്കില്ല-ബിനോയ് വിശ്വം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം ഇപ്പോള്‍ അജണ്ടയിലില്ലെന്നാണ് എം.എ.ബേബി ഇന്നു വിശദീകരിച്ചത്. ലയനം എളുപ്പത്തില്‍ നടക്കുന്ന ഒരു കാര്യമല്ലെന്നും ബേബി ന്യൂഡല്‍ഹിയില്‍ പറഞ്ഞിരുന്നു.21646_603428

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment