ഇന്‍ഡൊനീഷ്യയില്‍ ബോട്ടപകടം: 15 വിദേശസഞ്ചാരികളെ കാണാതായി

ജക്കാര്‍ത്ത : ഇന്‍ഡൊനീഷ്യയില്‍ യാത്രാ ബോട്ട് മുങ്ങി 15 വിദേശ വിനോദസഞ്ചാരികളെ കാണാതായി. ഇന്‍ഡൊനീഷ്യയിലെ ലോംബോക് ദ്വീപുകള്‍ക്ക് സമീപമാണ് അപകടമുണ്ടായത്. മുങ്ങിക്കൊണ്ടിരുന്ന യാത്രാബോട്ടില്‍നിന്നും പത്ത് പേരെ രക്ഷിക്കാനായതായി അധികൃതര്‍ പറഞ്ഞു.

ഇരുപത് വിദേശവിനോദസഞ്ചാരികളും അഞ്ച് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. പ്രാദേശികസമയം രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. പ്രതികൂല കാലാവസ്ഥയില്‍ ബോട്ട് മുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമികവിവരം. ബോട്ടില്‍ വാര്‍ത്താവിനിമയസൗകര്യമില്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചിരുന്നു.

രക്ഷപ്പെട്ടരില്‍ രണ്ട് ന്യൂസിലാന്റുകാരും രണ്ട് സ്‌പെയിന്‍കാരും ഒരു ബ്രിട്ടീഷ് പൗരനും ഉള്‍പ്പെട്ടതായി അധികൃതര്‍ അറിയിച്ചു. മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 21647_603440

Print Friendly, PDF & Email

Related News

Leave a Comment