സ്റ്റുഡന്റ്‌സ്‌ ആര്‍ട്ടിസ്റ്റ്‌സ്‌ റസിഡന്‍സി പ്രോഗ്രാം വന്‍ വിജയം

imageവാഗമണ്‍: ഉളുപ്പുണ്ണിയിെല പാലറ്റ്‌ പീപ്പിള്‍ ആര്‍ട്ടിസ്റ്റ്‌ റസിഡന്‍സിയില്‍ 14 ദിവസമായുള്ള സ്റ്റുഡന്റ്‌സ്‌ ആര്‍ട്ടിസ്റ്റ്‌സ്‌ റസിഡന്‍സി സംരംഭം വിജയകരമായി പര്യവസാനിച്ചു. കൊച്ചി ബിനാെല ഫൗണ്ടേഷനും പാലറ്റ്‌ പീപ്പിള്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട്‌ ഫൗണ്ടേഷനും ചേര്‍ന്നാണ്‌ ഒരുക്കിയത്‌. വിദ്യാര്‍ത്ഥികളുെട അനുഭവം കൊണ്ടും ഇത്തരത്തിലുള്ള ആദ്യത്ത സംരംഭം എന്ന നിലയിലും റസിഡന്‍സി വന്‍വിജയമായിരുന്നു.

1991-ല്‍ തുടങ്ങി ഇപ്പാഴും സജീവമായ പ്രവര്‍ത്തനത്തിലാണ്‌ പാലറ്റ്‌ പീപ്പിള്‍. 2 വര്‍ഷമായി വാഗമണിെല റസിഡന്‍സി ദശേത്തയും വിദേശേത്തയും കലാകാരന്‍മാര്‍ അവസരെപ്പടുത്തുന്നുമുണ്ട്‌. ഇനി തുടര്‍ന്ന്‌ മറ്റ്‌ പല കോാളജുകളിലുമുുള്ള യുവ കലാകാരന്‍മാരയും ഉള്‍െപ്പടുത്തിെകാണ്ട്‌ പല പുതിയ സാഹചര്യങ്ങള്‍ റസിഡന്‍സിയില്‍ ഒരുക്കാനാണ്‌ പാലറ്റ്‌ പീപ്പിള്‍ തയ്യാറാകുന്നെതന്ന്‌ പ്രസിഡന്റ്‌ സിറില്‍ പി ജേക്കബ്‌ അഭിപ്രായെപ്പട്ടു.

റസിഡന്‍സിയിലെ പെണ്‍ സാന്നിദ്ധ്യം ഹേമയും ശ്രീകലയും കലാസ്വാതന്ത്ര്യം അവസരയോജിതമാക്കി. കേരളത്തിന്റെ കപട സദാചാര സാമൂഹ്യ ചിന്തകളില്‍ നിന്നും അകന്ന്‌ സ്ഥലം പ്രകൃതി ഇവ ആസ്വദിച്ച്‌ കലാസൃഷ്ടി നടത്തിയതിന്റെ സന്തോഷത്തിലാണവര്‍. പ്രകൃതി സുന്ദര മലനിരകള്‍ക്കിടയിലെ താമസം ഒരു കലാകാരനോ കലാകാരിക്കോ സ്വതന്ത്രമായ അനന്തസാദ്ധ്യതകെളാരുക്കിയിരിക്കുകയാണ്‌.

അന്‍ജും റിസ്‌വി ജീവിതത്തിലാദ്യമായി ഇത്തരത്തിെലാരു അനുഭവം സാദ്ധ്യമായതിന്റെ നിറവിലാണ്‌. അത്തരത്തില്‍ അനുഭവമാണ്‌ റിസ്‌വിയുടെ ചിത്രം. സുമേഷ്‌ മലനിരകളിലെ തേയില കൃഷിയും മേനാഹാരിതയും ചിത്രമാക്കിയിരിക്കുന്നു.

രഞ്‌ജിത്ത്‌ ശിവറാം ഇടുക്കി സ്വദേശിയാണെങ്കിലും ഈ സാഹചര്യം പഠനത്തിന്‌ അതീവ ഊര്‍ജം പകരുകയും പ്രകൃതി എന്നത്തേയും പോലെ രഞ്‌ജിത്തിന്‌ വിഷയമാകുകയുമാണ്‌ ചെയ്‌തിരിക്കുന്നത്‌. ഉണ്ണികൃഷ്‌ണന്‍ ശാന്തത ആസ്വദിച്ച്‌ ഉളുപ്പുണ്ണിയിലെ മലകളില്‍ വളരുന്ന ചെടികെളയാണ്‌ കാന്‍വാസില്‍ പകര്‍ത്തിയത്‌.

വിദ്യാര്‍ത്ഥികളുടെ റസിഡന്‍സിയിലെ ചിത്രങ്ങള്‍ കൊച്ചിയിലെ ലെ-മെറിഡിയന്‍ ആര്‍ട്ട്‌ കോറിഡോറിലാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌.

വിവരങ്ങള്‍ക്ക്‌: സിറിള്‍ പി. ജേക്കബ്‌ (പ്രസിഡന്റ്‌, പാലറ്റ്‌ പീപ്പിള്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട്‌ റസിഡന്‍സി)9387221915, 9142243866, Email: palettepeople@gmail.com.

image (1) image (2) image (3)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment