ബാര്‍ തര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന് ഹൈക്കമാന്‍ഡ്‌

ന്യൂഡല്‍ഹി: ബാര്‍Congress-Party-logo പ്രശ്‌നം കേരളത്തില്‍ തന്നെ ഒതുക്കണമെന്നും രമ്യമായി പരിഹരിക്കണമെന്നും ഹൈക്കമാന്‍ഡ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു.

കേരളത്തിന്റെ ചുമതലയുള്ള അഹമദ്ദ് പട്ടേല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെയും ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. ബാര്‍ വിഷയത്തില്‍ വി.എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പരസ്പര വിരുദ്ധ നിലപാടുകള്‍ പരസ്യമായി പ്രകടപ്പിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡ് ഇടപ്പെട്ടത്.

അതേസമയം, മദ്യനിരോധനത്തിന് ഉത്തരവാദിത്ത്വമുണ്ടെന്നും ചെറിയ നഷ്ടങ്ങളെക്കാള്‍ സമൂഹത്തിനുണ്ടാവുന്ന നേട്ടമാണ് പരിഗണിക്കേണ്ടതെന്നും വി.എം സുധീരന്‍ പറഞ്ഞു. സുധീരന്റെ മദ്യനിരോധന നിലപാടിന് മുസ്ലീം ലീഗ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മദ്യനിരോധനം രാഷ്ട്രീയ വിവാദമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം യു.ഡി.എഫ് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പരസ്യപ്രതികരണത്തിന് സുധീരന്‍ തയ്യാറായില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News