പൂട്ടിക്കിടക്കുന്ന ബാറുകളില്‍ നിലവാര പരിശോധന തുടങ്ങി

തിരുവനന്തപുരം: പൂട്ടിക്കുടക്കുന്ന ബാറുകളില്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ സംഘം നിലവാര പരിശോധന തുടങ്ങി. പൂട്ടികിടക്കുന്ന 418 ബാറുകളില്‍ പരിശോധന നടത്താന്‍ എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധന. പരിശോധന എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. ഇവര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

നികുതി വകുപ്പ് സെക്രട്ടറിയുടെയും എക്‌സൈസ് കമ്മീഷണറുെടയും നേതൃത്വത്തില്‍ ബാറുകളുടെ നിലവാരം പരിശോധിച്ച് 26നകം റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന്റെയടിസ്ഥാനത്തിലാണ് പരിശോധന. പരിശോധനയ്ക്കുള്ള മാനദണ്ഡങ്ങളും നിശ്ചയിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന സൗകര്യങ്ങള്‍ ഓരോ വിഭാഗം ബാറുകള്‍ക്കും ഉണ്ടോയെന്ന് വിലയിരുത്തും. bar

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News