കമ്യൂണിസ്റ്റുകള്‍ ഒരുമിക്കണമെന്ന് ബേബി വീണ്ടും

babyആലപ്പുഴ: തന്റെ നിലപാടില്‍ മാറ്റമില്ലെന്നും കമ്യൂണിസ്റ്റുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സി.പി.എമ്മും സി.പി.ഐയും മാത്രം ഒരുമിച്ചാല്‍ പോര മറിച്ച് വിശാല ഇടതുപക്ഷ ഐക്യമാണ് വേണ്ടതെന്നും ബേബി പറഞ്ഞു. പി.കൃഷ്ണപ്പിള്ള അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ പാര്‍ട്ടികള്‍ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ ഐക്യം കൊണ്ടു മാത്രമേ സാധിക്കുകയുള്ളുവെന്നും ബേബി പറഞ്ഞു. ഒരു വിഭാഗം ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നുവെന്നത് ഒരു വസ്തുതയാണ്. ബംഗാളില്‍ പാര്‍ട്ടി പരാജയപ്പെട്ടത് ഇതുകാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സി.പി.എം-സി.പി.ഐ ലയനത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് സി.പി.ഐ നേതാവ് കെ.ഇ ഇസ്മയില്‍ പറഞ്ഞു. കുറച്ച് കാലത്തന് ശേഷം ലയന ചര്‍ച്ചകള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment