Flash News

വൈ.എം.എ.യുടെ നേതൃത്വത്തില്‍ ഫോമാ എംപയര്‍ റീജന്‍ പി.സി. വിഷ്ണുനാഥ് എംഎല്‍എയ്ക്ക് സ്വീകരണം നല്കി

August 19, 2014 , വിനോദ് കൊണ്ടൂര്‍, ഡിട്രോയ്റ്റ്

YMA Vishnuന്യൂയോര്‍ക്ക്: ഹ്രസ്വസന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ ചെങ്ങന്നൂരിന്റെ യുവ എംഎല്‍എ പി.സി. വിഷ്ണുനാഥിന് യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഫോമാ എംപയര്‍ റീജന്‍ സ്വീകരണം നല്കി.

യോങ്കേഴ്‌സിലുള്ള മുംബൈ സ്പൈസ് റസ്റ്റോറന്റില്‍ വെച്ചു നടത്തിയ ചടങ്ങില്‍ ഫോമാ ന്യൂയോര്‍ക്ക് എംപയര്‍ റീജനിലേയും മെട്രോ റീജനിലെയും നേതാക്കള്‍ പങ്കെടുത്തു. വൈ.എം.എ.യുടെ മുന്‍ സെക്രട്ടറിയും ഫോമായുടെ നിയുക്ത ജോയിന്റ് ട്രഷററും യുവജന നേതാവുമായ ജോഫ്രിന്‍ ജോസ് സ്വാഗതം ആശംസിക്കുകയും, ഫോമായുടെ ജനപ്രിയ നേതാവും നിയുക്ത ജനറല്‍ സെക്രട്ടറിയുമായ ഷാജി എഡ്വേര്‍ഡ്, മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ് (സലിം), മുന്‍ ജുഡിഷ്യല്‍ ചെയര്‍മാനും ഇപ്പോഴത്തെ ഇലക്‌ഷന്‍ കമ്മീഷണറുമായ തോമസ് കോശി എന്നിവര്‍ അനുമോദന സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് മെട്രോ റീജന്‍ ആര്‍.വി.പി. ഡോ. ജേക്കബ് തോമസ്, ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ പ്രദീപ് നായര്‍, നിയുക്ത നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ ഷാജി മാത്യു, ജോസ് വര്‍ഗീസ്, വൈ.എം.എ. പ്രസിഡന്റ് ബിനു ജോസഫ്, തോമസ് മാത്യു (അനിയന്‍ യോങ്കേഴ്സ്), ഫോമായുടെ മറ്റു നേതാക്കള്‍, എം.എ.മാത്യു, ഗോപിനാഥ കുറുപ്പ്, കൊച്ചുമോന്‍, സുരേഷ് നായര്‍, തോമസ് ടി. മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ചില സാങ്കേതിക കാരണങ്ങളാല്‍ ഈ കഴിഞ്ഞ ഫോമാ ഫിലഡല്‍‌ഫിയ കണ്‍‌വന്‍ഷനില്‍ പങ്കെടുക്കുവാന്‍ സാധിച്ചില്ലെന്നും, അടുത്ത കണ്‍‌വന്‍ഷനില്‍ തീര്‍ച്ചയായിട്ടും പങ്കെടുക്കാമെന്നും തന്റെ മറുപടി പ്രസംഗത്തില്‍ പി.സി. വിഷ്ണുനാഥ് ഉറപ്പു നല്‍കി. യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ഷോബി ഐസക്കിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ പരിപാടി സമംഗളം പര്യവസാനിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top