എം.സി റോഡ് അപകടമുക്ത പാതയാക്കുന്നു

71msn6കോട്ടയം: അപകടം കുറക്കാന്‍ എം.സി റോഡില്‍ ഇന്‍റര്‍സെപ്റ്റര്‍ അടക്കമുള്ള നിരീക്ഷണ വാഹനങ്ങള്‍ 24 മണിക്കൂറും . കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി വരുന്ന ചങ്ങനാശേരി- കുറവിലങ്ങാട്, കുറവിലങ്ങാട്-മൂവാറ്റുപുഴ, മൂവാറ്റുപുഴ-അങ്കമാലി എന്നിങ്ങനെ മൂന്ന് മേഖലകളായിത്തിരിച്ച് 24 മണിക്കൂറും സ്ക്വാഡ് പട്രോളിങ് നടത്തും. എം.സി റോഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ ബോധവത്കരണ രീതിയിലായിരിക്കും തുടക്കത്തില്‍ പ്രവര്‍ത്തനം. റഡാര്‍, മദ്യപിച്ചിട്ടുണ്ടോയെന്നറിയാനുള്ള ഉപകരണം, ഹോണിന്‍െറ ശബ്ദം, ലൈറ്റിന്‍െറ പ്രകാശം എന്നിവ അനുവദനീയമായ പരിധി കടന്നോയെന്ന് പരിശോധിക്കാനുള്ള സംവിധാനം എന്നിവയടങ്ങിയ ഇന്‍റര്‍സെപ്റ്റര്‍ അടക്കമുള്ള വാഹനങ്ങളാണ് പരിശോധനക്കായി റോഡിലുണ്ടാവുക.

ഇടതുവശത്തുകൂടിയുള്ള ഓവര്‍ ടേക്കിങ്, ഫുട്പാത്തുകളിലെ വാഹനസഞ്ചാരം, അപകടകരമായ പാര്‍ക്കിങ്, റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്ത് ഡ്രൈവര്‍ മാറിനില്‍ക്കുക, വണ്‍വേ തെറ്റിച്ച് പോവുക തുടങ്ങിയവക്കെതിരെ ബോധവത്കരണം നടത്തും. രാത്രിയും വണ്‍വേ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവയുടെ ഉപയോഗം കര്‍ശനമാക്കുന്നതിനൊപ്പം കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ ബസുകളുടെ വാതില്‍ കെട്ടിവെച്ച് സര്‍വീസ് നടത്തുക, ഫസ്റ്റ് എയ്ഡ് ബോക്സ് കൃത്യമായി സൂക്ഷിക്കാതിരിക്കുക, ഡ്രൈവര്‍ കാബിന്‍ വേര്‍തിരിക്കാതിരിക്കുക, ബസില്‍ സംവരണ സീറ്റുകള്‍ അര്‍ഹര്‍ക്ക് കൃത്യമായി നല്‍കാതിരിക്കുക, സ്കൂള്‍ കുട്ടികളെ കയറ്റാതെപോവുക, അപമര്യാദയായി പെരുമാറുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടത്തൊനും പരിശോധന നടത്തും. പാന്‍പരാഗ്, ച്യൂയിങ് ഗം, മറ്റ് ലഹരിപദാര്‍ഥങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കും. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് വാഹനങ്ങളിലുണ്ടാവുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment