ബസില്‍നിന്ന് വിദ്യാര്‍ഥിനിയെ ക്ലീനര്‍ റോഡിലേക്ക് തള്ളിയിട്ടു

busil ninnu thalliyitta student

കുന്നംകുളം: ബസില്‍നിന്ന് വിദ്യാര്‍ഥിനിയെ ക്ലീനര്‍ പുറത്തേക്ക് തള്ളിയിട്ടതിനത്തെുടര്‍ന്ന് വലതുകൈക്കും കാലിനും പരിക്കേറ്റു. ചിറ്റഞ്ഞൂര്‍ കണ്ടംപ്പുള്ളി ഉണ്ണികൃഷ്ണന്‍െറ മകള്‍ നമിതക്കാണ് (14) പരിക്ക്. സംഭവത്തില്‍ ക്ലീനര്‍ പെരുമ്പടപ്പ് വലിയപറമ്പില്‍ സുരേഷിനെ (38) എസ്.ഐ ദിലീപ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെ 8.45ഓടെ ചിറ്റഞ്ഞൂരിലായിരുന്നു സംഭവം. ആല്‍ത്തറ – കുന്നംകുളം റൂട്ടിലോടുന്ന ‘മനു കൃഷ്ണ’ ബസിലെ ക്ലീനറാണ് വിദ്യാര്‍ഥിനിയെ തള്ളി താഴെയിട്ടത്. വീഴുന്നതിനിടെ നമിതയുടെ വലതുകൈ ഡോറിലെ കമ്പിയില്‍ കുരുങ്ങി മുട്ടിന് താഴെ ചതഞ്ഞു. വലതുകാലില്‍ പാദത്തിന്‍െറ ഇടതുവശത്തും ബസിന്‍െറ തകിടിലുരഞ്ഞ് പരിക്കേറ്റു.

കുന്നംകുളം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ നമിത സ്കൂള്‍ ലീഡറാണ്. രാവിലെ ഒമ്പതിന് സ്പെഷല്‍ ക്ലാസിന് പോവുകയായിരുന്നു. ചിറ്റഞ്ഞൂര്‍ സ്റ്റോപ്പില്‍ നിന്ന് അഞ്ചിലധികം വിദ്യാര്‍ഥിനികളും കയറിയിരുന്നു. തിരക്കുള്ളതിനാല്‍ നമിത ഉള്‍പ്പെടെ പലരും ഫുട്ബോഡിലാണ് നിന്നിരുന്നത്. അല്‍പദൂരം മുന്നോട്ടെടുത്ത ബസ് നിര്‍ത്തിയ ശേഷം നമിതയെ തള്ളിയിടുകയും അവിടെ നിന്ന് മറ്റൊരു സ്ത്രീയെ കയറ്റി യാത്ര തുടരുകയുമായിരുന്നു.

നമിത വീഴുന്നത് കണ്ട മറ്റ് സഹപാഠികള്‍ ബഹളംവെച്ചെങ്കിലും ബസ് നിര്‍ത്തിയില്ല. നാട്ടുകാരാണ് സഹായത്തിനത്തെിയത്. വീട്ടിലത്തെിയ നമിതയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment