Flash News

ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യയുടെ ആകാശ് മിസൈല്‍ സ്ക്വാഡ്രണുകള്‍

August 22, 2014

ന്യൂഡല്‍ഹി: ഭൂതല-വ്യോമ മിസൈലായ ആകാശിന്‍െറ സ്ക്വാഡ്രന്‍ ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ വിന്യസിക്കുന്നു. തെസ്പുര്‍, ചാബുവ എന്നീ വടക്ക് കിഴക്കന്‍ അതിര്‍ത്തി മേഖലകളില്‍ ആറ് സ്ക്വാഡ്രണുകളെ വിന്യസിപ്പിക്കാനാണ് തീരുമാനം. ഇന്ത്യയുടെ വ്യോമപരിധിയിലേക്ക് ചൈനീസ് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഡ്രോണുകളും കടന്നുവരുന്നത് തടയിടുകയാണ് ആകാശ് മിസൈല്‍ കൊണ്ട് ഇന്ത്യന്‍ സേന ലക്ഷ്യമിടുന്നത്.

മിസൈലുകള്‍ വിന്യസിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ പ്രതിരോധ സമിതി അനുമതി നല്‍കി. ഇതേതുടര്‍ന്ന് മിസൈലുകള്‍ അതിര്‍ത്തിയില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യോമസേന ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെ 25 കിലോമീറ്റര്‍ ദൂരപരിധി ലക്ഷ്യമിട്ട് ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന തരത്തിലാണ് മിസൈല്‍ വിന്യാസം.

ഗ്വാളിയോറിലെ മിറാജ്-2000 താവളത്തിലാണ് ആദ്യമായി രണ്ട് ആകാശ് മിസൈല്‍ സ്ക്വാഡ്രണുകള്‍ വിന്യസിപ്പിച്ചത്. ഇന്ത്യയിലെ പ്രതിരോധ സാമഗ്രി നിര്‍മാണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയാണ് ഹൃസ്വദൂര ഭൂതല-വ്യോമ മിസൈല്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. ഇന്ത്യയുമായി 4,057 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ചൈന പങ്കിടുന്നത്.

 ind-chi-border

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top