മദ്യലഹരിയില്‍ അതിക്രമം കാട്ടിയ വിമാന യാത്രക്കാരനെ കെട്ടിയിട്ടു

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ സഹയാത്രക്കാരോട് മോശമായി പെരുമാറിയ ഇന്ത്യന്‍ യാത്രക്കാരനെ വിമാനത്തിനുള്ളില്‍ കെട്ടിയിട്ടു. ബുധനാഴ്ച മെല്‍ബണ്‍-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. 12 മണിക്കൂര്‍ നീണ്ട യാത്രക്കിടെ മദ്യലഹരിയിലായ 27കാരന്‍ വിമാന ജീവനക്കാരെ അസഭ്യം പറയുകയും അവരുടെ വസ്ത്രങ്ങള്‍ വലിച്ചുപറിക്കാനും ശ്രമിച്ചു. കൂടാതെ സഹയാത്രക്കാരെ കടിക്കാനും ഇയാള്‍ ശ്രമം നടത്തി. അതിക്രമങ്ങള്‍ അസഹനീയമായതോടെ യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് യുവാവിനെ സീറ്റില്‍ കെട്ടിയിടുകയായിരുന്നു.

ഇതിനിടെ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി വിമാനം സിംഗപ്പൂരിലേക്ക് വഴിതിരിച്ചുവിടാനും പൈലറ്റ് ആലോചിച്ചിരുന്നു. എന്നാല്‍, സിംഗപ്പൂരില്‍ വിമാനം ഇറക്കുന്നത് യാത്ര വൈകാന്‍ ഇടയാക്കുമെന്നതിനാല്‍ ഡല്‍ഹിയിലേക്ക് യാത്ര തുടരാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.air india

Print Friendly, PDF & Email

Related News

Leave a Comment