മലയാളി ലോകത്തിന്റെ ഏത് കോണിലാണെങ്കിലും അവരെ ഒന്നിപ്പിക്കുന്ന അദൃശ്യമായ മണ്ണിന്റെ മണവുമായി ഈ ഓണാഘോഷക്കാലത്ത് മലയാളിയുടെ കാഴ്ച്ചയുടെ സംസ്ക്കാരത്തിന് ഊടും പാവും നല്കിയ ഏഷ്യാനെറ്റ് ഒരുക്കുന്ന ഓണക്കാഴ്ച്ചകളുമായി മലയാളം ഐ.പി.ടി.വിയും, ബോം ടി.വിയും മിഴി തുറക്കുന്നു. ഈ ഓണാഘോഷം ഗൃഹാതുരമാക്കുവാന് മികറ്റ ഓഫറുകളുമായി മലയാളം ഐ.പി.ടി.വിയും, ബോം ടി.വിയും നിങ്ങളിലേക്കിറങ്ങി വരുമ്പോള്‍ ഓണക്കാഴ്ച്ചകള്‍ ഒരുക്കുന്നത് മലയാളിയുടെ മനമറിഞ്ഞ ചാനല്‍ ഏഷ്യാനെറ്റും.
ഏഷ്യാനെറ്റ്, എഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് എന്നീ ചാനലുകളാണ് ഓണ വിസ്മയവുമായി എത്തുന്നത്.
മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായ ഏഷ്യാനെറ്റ് ഓണദിവസങ്ങളില്‍ ഓണത്തിന്റെ മണമുള്ള ഓണപ്പാട്ടുകള്‍, നാടന്‍ പാട്ടുകള്‍, വില്‍പ്പാട്ട്, ഓണച്ചിന്തുകള്‍, ഓണ നിലാവ്, ഓണയാത്ര എന്നിവ അവതരിപ്പിക്കുമ്പോള്‍ മലയാള ചലച്ചിത്ര താരങ്ങളുടെ പാചക പരിപാടി എന്നിവയും ഏഷ്യാനെറ്റ് പ്രേക്ഷകര്‍ക്ക് പുതിയ ഒരു അനുഭവം സമ്മാനിക്കും.
ഏഷ്യാനെറ്റിന്റെ പ്രസ്റ്റീജ് പരിപാടികളായ കോമഡി ഷോ, സ്റ്റാര്‍ സിംഗര്‍, നമ്മള് തമ്മില്‍, ബഡായി ബംഗ്ലാവ് എന്നിവയുടെ ഓണം എപ്പിസോഡുകള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ ഓണച്ചിത്രങ്ങളുടെ വേള്‍ഡ് പ്രീമിയര്‍ ഷോയില്‍ ദൃശ്യം, ഒരു ഇന്ത്യന്‍ പ്രണയകഥ, ഓം ശാന്തി ഓശാന, ലണ്ടന്‍ ബ്രിഡ്ജ്, സലാല മൊബൈല്‍സ്, മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 എന്നീ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിലച്ചിത്രങ്ങളും പ്രക്ഷേപണം ചെയ്യുന്നുണ്ട്.
ഉത്രാട ദിനത്തില്‍ രാവിലെ 8 മണിക്ക് ഓണപ്പാട്ടുകള്‍, 8.30ന് ഓണം സ്പെഷ്യല്‍ കോമഡി സ്കിറ്റ്, 9ന് കോമഡി സ്കിറ്റ് – ഓണം ബംബര്‍, 1 മണിക്ക് പ്രശസ്ത സീരിയല്‍ താരങ്ങള്‍ അണിനിരക്കുന്ന ‘മാവേലിക്കര പോസ്റ്റ് ഓഫീസ്’ കോമഡി ഫിക്ഷന്‍, രാത്രി 10 മണിക്ക് ബഡായി ബംഗ്ലാവ്, കൂടാതെ രാവിലെ 10 മണിക്ക് പുള്ളിപ്പിലിയും ആട്ടിന്‍ കൂറ്റിയും, ഉച്ചയ്ക്ക് 2ന് മാന്നാര്‍ മത്തായി സ്പീക്കിംഗ് 2, തുടര്‍ന്ന് സലാല മൊബൈല്‍സ്, ഒരു ഇന്ത്യന്‍ പ്രണയകഥയും സംപ്രേക്ഷണം ചെയ്യും.
തിരുവോണ ദിവ്സം രാവിലെ 7 മണിക്ക് ഓണം റിലീസ് ചിത്രങ്ങളെ കുറിച്ചുള്ള പ്രത്യേക പരിപാടി, 7.30ന് ഗിന്നസ് പക്രുവിന്റെ ‘വാചകപ്പുര v/s പാചകപ്പുര’, 8 മണിക്ക് ഒരു ‘ലോഡ് മാവേലി’, ഉച്ചയ്ക്ക് 12.30-ന് ഓണം സ്പെഷ്യല്‍ കോമഡി സ്കിറ്റ്, കൂടാതെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രങ്ങളായ ശൃഗാരവേലന്‍, ലണ്ടന്‍ ബ്രിഡ്ജ്, ഓം ശാന്തി ഓശാന, ദൃശ്യം എന്നീ സിനിമകളും പ്രക്ഷേപണം ചെയ്യും.
അവിട്ടം ദിനത്തില്‍ ഓണഗാനങ്ങള്‍, കോമഡി ഷോ താരങ്ങളുടെ ഓണ അനുഭവങ്ങള്‍, ഓണം സ്പെഷ്യല്‍ പ്രോഗ്രാമുകള്‍ക്ക് പുറമെ നാടോടി മന്നന്, ഫിലിപ്പ്സ് ആന്‍ഡ് ദി മങ്കി പെന്‍ എന്നീ ജനപ്രിയ സിനിമകളും പ്രക്ഷേപണം ചെയ്യും. കൂടാതെ ജനപ്രിയ പരമ്പരകളും അതേസമയം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
ഏഷ്യാനെറ്റിന്റെ ഈ മനോഹരമായ ഓണക്കാഴ്ച്ച മികറ്റ ഡിജിറ്റല്‍ ക്വാളിറ്റിയോടുകൂടി അമേരിക്കന്‍ മലയാളികളുടെ മുന്പിലെത്തിക്കുന്നത് മലയാളം ഐ.പി.ടി.വിയും, ബോം ടി.വിയുമാണ്. മലയാളത്തിലെ എല്ലാ ചാനലുകള്‍ക്കൊപ്പം രണ്ട് അമേരിക്കന്‍ മലയാളീ പ്രാദേശിക ചാനലുകളും, മറ്റ് വിദേശ, ഭാരതീയ ചാനലുകളും ഈ സാങ്കേതിക സംവിധാനത്തിലൂടെ ലഭിക്കും. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട കാഴ്ച്ചയുടെ പ്ലാറ്റ്ഫോമായ മലയാളം ഐ.പി.ടി.വിയും, ബോം ടി.വിയും ഈ ഓണം അമേരിക്കന്‍ മലയാളികള്‍ക്കൊപ്പം ആഘോഷിക്കുവാന്‍ നിരവധി ഓഫറുകളാണ് അവതരിപ്പിക്കുന്നത്.
ഈ ഓണാഘോഷം മലയാളിയുടെ സ്വന്തം ഏഷ്യാനെറ്റിനും മലയാളം ഐ.പി.ടി.വി, ബോം ടി.വിക്കൊപ്പം ആഘോഷിക്കുവാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും താഴെയുള്ള നമ്പറില്‍ വിളിക്കുക. ഉടനെ.. ഓണം പടിവാതിലിലെത്തി… നമുക്ക് ആഘോഷിക്കുവാന്‍ സമയമായി…
ബന്ധപ്പെടുവാനുള്ള നമ്പര്‍ – 1 732 648 0576
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply