Flash News

ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ് രൂപീകരിച്ചു; അജയ് ഘോഷ് പ്രസിഡന്റ്

August 26, 2014 , ഇന്തോ അമേരിക്കന്‍ പ്രസ്

indo americanന്യുയോര്‍ക്ക്: അമേരിക്കയിലെ പത്ര ദൃശ്യ ഇലക്ട്രോണിക്സ് മേഖലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ പ്രസിദ്ധീകര്‍ണങ്ങളെയും മീഡിയാ ഗ്രൂപ്പുകളെയും അവയിലെ ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെയും ഒരു കുടക്കീഴിലാക്കി മീഡിയാ ലോകത്ത് അവരുടെ ശബ്ദമാകാനുദ്ദേശിച്ച് ഓഗസ്റ്റ് 24 ന്യുയോര്‍ക്ക് ടൈസണ്‍ സെന്ററിലെ ഫ്ലോറല്‍ പാര്‍ക്കില്‍ ചേര്‍ന്ന അമേരിക്കയിലെ ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരുടെ ആദ്യ ആലോചനാ യോഗം ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ് (IPAC) രൂപീകരിച്ചു. അംഗങ്ങള്‍ പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കാനും സഹകരണം വ്യാപിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

അംമേരിക്കയില്‍ ഇന്ത്യന്‍ അമേരിക്കന്‍ പ്രസിദ്ധീകരണങ്ങള്‍ ഏറെയുണ്ടെങ്കിലും അമേരിക്കന്‍ ജനസംഖ്യയില്‍ 2 ശതമാനം മാത്രം വരുന്ന സാമ്പത്തികമായും വിദ്യാഭ്യാസപരമായും അതിവേഗം ഉയര്‍ന്ന നിലവാരത്തിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ അഭിമാനകരമായ നേട്ടങ്ങള്‍ക്ക് പലപ്പോഴും ദേശീയ മീഡിയയില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലന്ന് തിരിച്ചറിഞ്ഞാണ് പ്രസ് ക്ലബ്ബിന്റെ രൂപീകരണം.

മീഡിയായില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ശ്രമിക്കുന്നതിനും മാനേജ്മെന്റ് തസ്തികകളില്‍ ഇന്ത്യന്‍ അമേരിക്കക്കാരുടെ എണ്ണം ഉയര്‍ത്തുന്നതിനും ജേണലിസം ഇഷ്ടപ്പെടുന്ന ഇന്തോ അമേരിക്കന്‍ യുവ തലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

തങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ മറ്റ് സ്ട്രീം പ്രസിദ്ധീകരണങ്ങളെക്കാള്‍ മുന്‍പ് വിവരങ്ങള്‍ അറിയുവാനും മറ്റും എത്‌നിക്ക് മീഡിയായുടെ സേവനം സഹായിക്കുന്നുവെന്ന് ഡിലൈറ്റ് മീഡിയായുടെ സി.ഇ.ഒ ജിന്‍സ്‌മോന്‍ സഖറിയാ പറഞ്ഞു.

ജേണലുകളുടെ പ്രവര്‍ത്തന സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, അവര്‍ക്കിടയില്‍ സഹകരണം വ്യാപിപ്പിക്കുക, അവരുടെ ശബ്ദമാകുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പ്രസ്ക്ലബ്ബ് സിന്‍ഡിക്കേറ്റ് രൂപീകരിച്ചിരിക്കുന്നത്.

അജയ് ഘോഷിനെ പ്രസിഡന്റായി യോഗം തിരഞ്ഞെടുത്തു. ഏഷ്യന്‍ മാഗസിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നതിനൊപ്പം അജയ്ഘോഷ്, ഇന്ത്യന്‍ എക്സ്‌പ്രസ്സ് ദിനപ്പത്രത്തിന്റെ നോര്‍ത്ത് അമേരിക്കന്‍ എഡിഷനുകളുടെ ബ്യുറോ ചീഫും, ഇന്ത്യന്‍ വം‌ശജരായ അമേരിക്കന്‍ ഫിസീഷ്യന്‍ അസ്സോസിയേഷന്റെ മീഡിയാ കോഡിനേറ്ററുമാണ്.

വിവരങ്ങള്‍ക്ക്: www.indoamericanpressclub.com
ഇ-മെയില്‍: indoamericanpressclub@gmail.com

മെം‌ബര്‍ഷിപ്പ് ആപ്ലിക്കേഷന്‍ ഫോറം ഡൗണ്‍‌ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top