Flash News

മതഭീകരതയും ഗാന്ധിയന്‍ ചിന്തകളും (ഫാദര്‍ ജോസഫ് വര്‍ഗീസ്)

August 26, 2014 , ഫാദര്‍ ജോസഫ് വര്‍ഗീസ്

banner11

മതവിദ്വേഷവുംവര്‍ഗീയവാദവും കൊടുമ്പിരികൊണ്ടിരിക്കുന്ന ഈ ദിവസങ്ങളില്‍ ലോകമനഃസാക്ഷിയെ ഏറ്റവും വേദനപ്പെടുത്തിയ ഒരു സംഭവമാണ് കഴിഞ്ഞ ആഴ്ചയില്‍ സംഭവിച്ചത്. ധീരമായി സ്വതന്ത്ര പത്രപ്രവര്‍ത്തനം നിര്‍ഭയത്തോടുകൂടി നടത്തിയ ജെയിംസ് ഫോളിയെ അതിദാരുണമായി വധിച്ചത് ഞെട്ടലോടെയാണ് ലോകം ദര്‍ശിച്ചത്. മതമൌലീകവാദവും അന്ധമായ വിദ്വേഷവും സമ്മിശ്രമാകുമ്പോള്‍ ഉടലെടുക്കുന്ന ഭ്രാന്തന്‍ വിചാരധാരയുടെ പരിണിതഫലം ഇറാഖിലെയും സിറിയയിലെയും ആയിരക്കണക്കിന് ജനങ്ങള്‍ ഇന്നു അനുഭവിക്കുകയാണ്. മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഭീകരമായ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍കൂടി ലോകം കാണുമ്പോള്‍ ആധുനീക മനുഷ്യ സംസ്കാരത്തിന്റെ തീനാമ്പുകള്‍ അണയുമോ എന്ന ഭയം ആണ് സാമൂഹ്യ ചിന്തകരുടെ ഇടയില്‍. നൂറ്റാണ്ടുകളായി മൂല്യപരിണാമ ദിശഗതിയിലൂടെ ഉടലെടുത്ത ആധുനീക സംസ്കാരത്തിന് ഒരുതിരിച്ചടി ആയി മാറുമോ ഈ മതഭീകരവാദം.

അധഷ്ഠിതരും ദുര്‍ബലരും ആയ ന്യൂനപക്ഷത്തിനു പ്രത്യേക അവകാശങ്ങളും പരിരക്ഷണയും നല്കാന്‍ ഭൂരിപക്ഷത്തിനു ബാദ്ധ്യത ഉണ്ട്. ഐക്യരാഷ്ട്രസംഘടന ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ള നിയമങ്ങള്‍ അംഗരാഷ്ട്രങ്ങള്‍ക്ക് നടപ്പിലാക്കാന്‍ ബാധ്യതയുണ്ട്. The UN charter calls for the “the International Covenant on Economic, Social and Cultural Rights and the International Covenant on Civil and Political Rights are legally binding human rights agreements. Both were adopted in 1966 and entered into force 10 years later, making many of the provisions of the Universal Declaration of Human Rights effectively binding. Conventions include the Convention on the Prevention and Punishment of the Crime of Genocide (entered into force in 1951); the International Convention on the Elimination of All Forms of Racial Discrimination (entered into force in 1969); and the Convention against Torture and Other Cruel, Inhuman or Degrading Treatment or Punishment (entered into force in 1987)”.

ഇറാഖിലും സിറിയയിലും ക്രൂരമായ മതപീഡനവും നരഹത്യയും നടമാടുമ്പോള്‍ ലോകരാഷ്ട്രങ്ങള്‍ കുള്ളപ്രതിബദ്ധതയുടെ മാനദണ്ഡം ഇന്നു കടലാസുകളില്‍ മാത്രം ചുരുങ്ങിപോയി. ഈ വര്‍ഗിയ കൂട്ടക്കുരുതിക്കെതിരെ പ്രതികരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ മുന്നോട്ടു വരുന്നില്ല എന്നുള്ളതും സങ്കടകരമാണ്.

ഈ പശ്ചാത്തലത്തിലാണ് ഗാന്ധിജി വിഭാവനം ചെയ്ത മാനവീകതയുടെ മഹത്വം നാം കാണേണ്ടത്. സ്നേഹത്തില്‍ അധിഷ്ടിതമായ ഒരു ലോകസമൂഹത്തെയാണ് ഗാന്ധിജി സ്വപ്നം കണ്ടത്. വ്യക്തിയിലും സമൂഹത്തിലും ഉള്ള നന്മയുടെ ഊര്‍ജ ശ്രോതസ്സിനേ തിന്മക്കെതിരായി സംഘടിപ്പിക്കുവാനും അങ്ങനെ സമൂഹത്തിലെ വിപത്തിനെ സത്യവും അഹിംസയും കൊണ്ട് തോല്പിക്കുവാനുമാണ് ഗാന്ധിജി നമ്മെ ആഹ്വാനം ചെയ്യുന്നത്. സത്യവും അഹിംസയും സഹനസമരത്തിലെ വജ്രായുധങ്ങളാണ്. സത്യനിഷ്ടവും സ്നേഹനിഷ്ടവും ആയ ഒരു സാമൂഹ്യനന്മയാണ് ഉച്ചനീചത്വങ്ങള്‍ക്കുള്ള ഈ കാലഘട്ടത്തിന്റെ മറുപടി എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഇന്നു ലോകത്തെ അഭിമുഖീകരിക്കുന്ന മതതീവ്രവാദവും ശിഥിലീകരണശക്തികളും സ്ഥായികരിക്കുവനുള്ള മൂല്യകാരണം അധിനിവേശസംസ്കാരവും സാമ്പത്തീക ചൂഷണവും ആണ്. ഏതെങ്കിലും ഒരു ഭാഷയുടെയോ സംസ്കാരത്തിന്റേയോ, മതത്തിന്റേയോ ആശയങ്ങള്‍ അടിച്ചേല്പിക്കുമ്പോള്‍ അരാജകത്വവും അസമാധാനവും ഉടലെടുക്കുന്നത് സ്വാഭാവികം ആണ്. യുദ്ധംകൊണ്ട് ഒരു പ്രശ്നവും പരിഹിതം ആകുന്നില്ലെന്നും ആക്രമത്തിലൂടെ നേടുന്നതൊന്നും ശാശ്വതമല്ലെന്നും ഗാന്ധി ചിന്ത നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഹിംസയില്‍നിന്നും അഹിംസയിലേക്ക് പുരോഗമിച്ചതിന്റെ കഥ ആണ് മനുഷ്യചരിത്രം. ആത്മാവും സത്യവും പുറപ്പെടുവിക്കുന്ന ശക്തിസ്രോതസ്സാണ് വിശ്വസ്നേഹം. അത് അഹിംസയില്‍ പ്രകടിതമാണ്. നൂറുകണക്കിന് രാഷ്‌ട്രങ്ങളും സമൂഹങ്ങളും ഈ ശക്തിയില്‍ ജീവിക്കുമ്പോള്‍ ലോകം അഹിംസയുടെ പാതയില്‍ മുന്നേറുന്നു.

ഗാന്ധിജി എന്നും ഊന്നല്‍ കൊടുത്ത മാര്‍ഗവും ലക്ഷ്യവും വിശുദ്ധം ആയിരിക്കണം എന്നുള്ളതിനാണ്. മാര്‍ഗത്തെ വിത്തിനോടും ലക്ഷ്യത്തെ മരത്തിനോടും ഉപമിച്ച ഗാന്ധിജി വിത്തിനും മരത്തിനും ഉള്ള അതേ ബന്ധമാണ് മാര്‍ഗലക്ഷ്യങ്ങള്‍ക്കുള്ളത് എന്ന് ചൂണ്ടിക്കാണിക്കുന്നു. ഇന്നത്തെ സമൂഹം മാര്‍ഗവും ലക്ഷ്യവും സാധൂകരിക്കപ്പെടുന്നില്ല മാറിച്ച് ലക്ഷ്യപ്രാപ്തിക്ക് ഏത് മാര്‍ഗവും അവലംബിക്കുന്നു. അവിശുദ്ധങ്ങള്‍ ആയ നയങ്ങള്‍ അടിച്ചേല്പിക്കപ്പെടുമ്പോള്‍ ഉണ്ടാകാവുന്ന വിപത്തുകളില്‍ ഒന്നു മാത്രമാണ് മത തീവ്രവാദം.

യേശുക്രിസ്തുവും ഗാന്ധിജിയും ഒരുപോലെ പറയുന്ന കാര്യം ചെയ്യുന്ന കുറ്റത്തേക്കാള്‍ അതികഠിനമാണ് ആ കുറ്റം ചെയ്യാന്‍ പ്രേരിപിക്കുന്ന മാനസികാവസ്ഥ. ഹിംസയുടെ നടുവില്‍ അഹിംസ ധര്‍മ്മം നമുക്ക് നല്‍കിയ ആര്‍ഷ സംസ്കാരത്തിലെ മഹാരഥന്മാര്‍ പരിക്ലാന്തമായ ലോകത്തിനു ഉത്തമം അഹിംസ എന്ന് കാണിച്ചുകൊടുത്തു. അന്യോന്യം കൊല്ലുകയും കൊല്ലിപ്പിക്കുകയും ചെയ്തിരുന്ന ഒരു സംസ്കാരത്തില്‍ നിന്നും എത്രയോ നാം മുന്നോക്കം പോയി. അഹിംസ എന്നുള്ളത് ഹിംസ ചെയ്യാതിരിക്കല്‍ മാത്രമല്ല അതിലുപരി അതിന്റെ പ്രേരകശക്തിയെ ഇല്ലായ്മ ചെയ്യുന്നതാണ് അഹിംസ. ഓരോ ദുഷ്ടവിചാരംകൊണ്ടും, അമിതമായ അനവധാനതകൊണ്ടും, അസത്യവാദംകൊണ്ടും, വിദ്വേഷംകൊണ്ടും, അശുഭവം നേരുന്നതുകൊണ്ടും അഹിംസതത്വം ഭഞ്ജിക്കപ്പെടുന്നു. അഹിംസ ജീവിതനയം മാത്രമല്ല രാഷ്ട്രനയമായിമാറണം.

അഹിംസയെ ബോധപൂര്‍‌വ്വമായ ഒരു ക്ലേശസാഹചനമായി കണ്ടു അവയെ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കണം. മതത്രീവവാദത്തിനും നിഷ്ടൂരമായ കൊലപാതകങ്ങള്‍ക്കും ഗാന്ധിജി നല്കിയ മറുമരുന്നാണ് അഹിംസ.

[Father Joseph Varghese is a freelance writer who is currently serving as the Executive Director of The Institute of Religious Freedom and Tolerance (IRFT), New York.]

 

….

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top