Flash News

ലത്തീന്‍ – സീറോ മലബാര്‍ റീത്ത് വിദ്വേഷം (ചാക്കോ കളരിക്കല്‍)

August 26, 2014 , ചാക്കോ കളരിക്കല്‍

banner1my photoഡോ. ജെയിംസ് കോട്ടൂരിന്റെ ‘Divisive Rite – Issue (Syro – Latin ) Explodes in Delhi’ എന്ന ലേഖനം കാലികവും വളരെ പ്രസക്തവുമാണ്. അത് സഭാനവീകരണ ആശയവുമായി യോജിച്ചുപോകുകയും ചെയ്യുന്ന ഒരു വിഷയമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മതപരമായ അധിനിവേശം നിര്‍ബാധം തുടരാന്‍ സിറോ മലബാര്‍ സഭാധികാരികള്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കയാണന്നകാര്യം ഒരു വിശ്വാസിയെ അലട്ടുമെന്ന് തീര്‍ച്ചയാണ്. മത അധിനിവേശത്തെ തടയാന്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും പഠനങ്ങളും ഇന്ന് ആവശ്യമായി വന്നിരിക്കുകയാണ്.

ദൈവം തന്നിരിക്കുന്ന അധികാരം അല്മായരെ അടക്കിഭരിക്കാനാണെന്ന് മെത്രാന്റെ ബുദ്ധി മെത്രാനെത്തന്നെ പറഞ്ഞ് പഠിപ്പിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഭയെന്നു പറയുന്നത് ദൈവജനത്തിന്റെ കൂട്ടായ്മയാണെന്നും എല്ലാവരും ഒത്തുചേര്‍ന്ന് ഏകമനസ്ക്കരായി (അപ്പോ. 1:14) സഭാതീരുമാനങ്ങളില്‍ പങ്കാളികളാകേണ്ടത് അനിവാര്യമാണന്നും അല്മേനികള്‍ സഭാശ്രേഷ്ഠരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കേണ്ട അവസ്ഥയാണിന്നുള്ളത്. ഓരോ വിശ്വാസിയുടെയും സ്വാതന്ത്ര്യം പവിത്രമായ ഒരു നിക്ഷേപമാണ്. ആ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കാന്‍ ത്യാഗങ്ങള്‍ സഹിക്കേണ്ടിവരും. അത് ദൈവീകമാണ്. അതിന് ഉദാഹരണമാണ് പലസ്തീനയില്‍ ജനിച്ചുവളര്‍ന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി കുരിശുമരണം വരെ സഹിച്ച യേശുവിന്റെ ജീവിതകഥ. പൌരോഹിത്യ ഗര്‍വിന്റെ സന്തതിയായ ആദ്ധ്യാത്മിക ദുഷ്പ്രഭുത്വം യഹൂദ ജനതയെ പീഡിപ്പിച്ചപ്പോള്‍ അവരുടെ രക്ഷയ്ക്കായിട്ടാണ് യേശു അവതരിച്ചത്. യേശു അവരുടെ വഴിയും സത്യവും ജീവനും ആയിരുന്നു (യോഹ. 14: 16). യേശു അവര്‍ക്ക് സിദ്ധാന്തപരമായ ഒരു സത്യമായിരുന്നില്ല; മറിച്ച്, ജീവിതമാതൃക കാണിച്ചുകൊടുത്ത പച്ചമനുഷനായിരുന്നു. സത്യത്തിലേക്കും ജീവനിലേക്കും വഴികാണിച്ചുകൊടുത്ത ഗുരുവായിരുന്നു, യേശു.

ഈ സദ്ഗുരുവിന്റെ നാമം ഉപയോഗിച്ചുകൊണ്ട് വിശ്വാസികളെ മുഴുവന്‍ ആത്മീയമായി പറ്റിക്കുന്ന പ്രസ്ഥാനമാണ് പള്ളിയെന്ന് പള്ളിയിലിരിക്കുന്നവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. പള്ളിയധികാരികളുടെ ചൂഷണമാണ് മതപരമായ അധിനിവേശമെന്ന് കല്ല്യാണ്‍കാരും ഫരിദാബാദുകാരും അമേരിക്കക്കാരും ആസ്ട്രേലിയാക്കാരും യൂറോപ്പില്‍ താമസിക്കുന്നവരുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. സുഖജീവിതത്തില്‍ മുഴുകിക്കഴിയുന്ന സഭാധികാരികള്‍ തങ്ങളുടെ സാമ്രാജ്യം പരത്താന്‍ തുനിയുന്നതില്‍ അത്ഭുതപ്പെടാനില്ല. ലത്തീന്‍സഭ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രൂപതകളും മെത്രാന്മാരുമുള്ളത് സീറോ മലബാര്‍ സഭക്കാണ്. ലത്തീന്‍സഭയുടെ തലസ്ഥാനമായ വത്തിക്കാന് സമാന്തരമായി ഒരു ‘കുട്ടിവത്തിക്കാ’നെ സൃഷ്ടിക്കാനായിരുന്നല്ലോ റോമില്‍ സീറോ മലബാര്‍ ആസ്ഥാനം വാങ്ങിക്കാന്‍ മാര്‍ ആലഞ്ചേരി പ്ലാനിട്ടത്. ഒരു മെത്രാപ്പോലീത്തയെയോ കര്‍ദിനാളിനെത്തന്നെയോ അവിടെ കുടിയിരുത്തി സീറോ മലബാര്‍ സഭയുടെ പ്രതാപവും ശക്തിയും വര്‍ദ്ധിപ്പിക്കാനും ലോകരെ കാണിക്കാനും അത് കാരണമായേനെ. ആ പദ്ധതി ചീറ്റിപ്പോയ ലക്ഷണമാണ് കാണുന്നത്.

സീറോ മലബാര്‍ സഭാധികാരികളുടെ നിയന്ത്രണം തെറ്റിയ ലത്തീന്‍ വിദ്വേഷത്തെ സംബന്ധിച്ച് ചിന്തിക്കുമ്പോള്‍ വളരെ പ്രസക്തമായ പല കാര്യങ്ങളും നമ്മുടെ മനസ്സില്‍ പൊന്തിവരും. 1962-ലാണ് കേരളത്തിനു വെളിയില്‍ സീറോ മലബാര്‍ സഭയ്ക്ക് ആദ്യമായി ചാന്ദാ മിഷന്‍ ലഭിക്കുന്നത്, അത് ലോകം മുഴുവന്‍ സീറോ മലബാര്‍ വളര്‍ത്താനുള്ള ആദ്യ ചവിട്ടുപടിയായിത്തീര്‍ന്നിരിക്കുന്നു. രൂപതകളുടെയും മെത്രാന്മാരുടെയും എണ്ണമാണ് സഭയുടെ വളര്‍ച്ചയായി ഇന്ന് കാണപ്പെടുന്നത്: മറിച്ച്, വിശ്വാസികളുടെ ആദ്ധ്യാത്മീക വളര്‍ച്ചയല്ല! (ഷിക്കാഗോയില്‍ പുതിയ ഒരു മെത്രാനെ വാഴിക്കുന്നതിന് മൂന്നുലക്ഷം ഡോളറാണ് ചിലവഴിക്കുന്നതെന്നുകേട്ടു. അതിനും അല്മേനി അദ്ധ്വാനിച്ച് പണമുണ്ടാക്കണം).

1950-കള്‍ തുടങ്ങി സീറോ മലബാര്‍ സഭയിലെ ആയിരക്കണക്കിന് യുവതീയുവാക്കന്മാര്‍ കന്യസ്ത്രികളാകാനും വൈദികരാകാനും ലത്തീന്‍ രൂപതകളില്‍ ചേരാന്‍ തുടങ്ങി. ഇന്ന് ഇന്ത്യയിലെ എല്ലാ ലത്തീന്‍ രൂപതകളിലും ലത്തീന്‍ സന്യാസ ആശ്രമങ്ങളിലും നമ്മുടെ കന്യസ്ത്രികളും വൈദികരും സേവനം ചെയ്യുന്നുണ്ട്. ലത്തീന്‍ സഭയില്‍ കന്യസ്ത്രികളാകാനും വൈദികരാകാനും തടസ്സങ്ങള്‍ ഒന്നുമില്ല. ഒരു പെണ്ണിനേയോ ചെറുക്കനേയോ ലത്തീന്‍ പള്ളിയില്‍ കെട്ടിക്കുന്നതാണ് പ്രശ്നം. ഒരു കുടുംബം ലത്തീന്‍ ഇടവകയില്‍ അംഗത്വമെടുക്കുന്നതാണ് പ്രശ്നം. ലത്തീന്‍ പള്ളിക്കുവേണ്ടി പട്ടമേല്‍ക്കാം. എന്നാല്‍ ലത്തീന്‍ പള്ളിയില്‍ കെട്ടാന്‍ പാടില്ല. ഇത് അല്മായരോട് കാണിക്കുന്ന വിവേചനമല്ലേ? സഭാനിയമങ്ങള്‍ മെത്രാന്മാരുടെ ഇഷ്ടംപോലെ വളച്ചൊടിക്കാമെന്നല്ലേ ഇതിനര്‍ത്ഥം? ലത്തീന്‍ സഭയില്‍ ചേരുന്ന കന്യസ്ത്രികള്‍ക്കും വൈദികര്‍ക്കും മാര്‍തോമായുടെ പൈതൃകം വേണ്ടേ? അവരതില്‍ ജീവിക്കണ്ടേ?

ഒരു ശെമാശന് ലത്തീന്‍ രൂപതയില്‍ പട്ടമേല്ക്കുന്നതിനുമുന്‍പ് അയാളുടെ സീറോ മലബാര്‍ ഇടവകപള്ളിയിലെ വികാരിയുടെ കുറിവാങ്ങി പട്ടം നല്കുന്ന മെത്രാനെ കാണിച്ച് ബോധ്യപ്പെടുത്തിയശേഷമാണോ ആ മെത്രാന്‍ പട്ടം നല്കുന്നത്. പണ്ടുകാലത്ത് പള്ളിപോതുയോഗമായിരുന്നു ശെമാശന്‍ പട്ടമേല്‍ക്കാന്‍ യോഗ്യനാണോ എന്ന് തീരുമാനിച്ചിരുന്നത്. പൊതുയോഗം നല്കുന്ന കുറിയുടെ പേരായിരുന്നു ദേശക്കുറി. നിത്യവ്രതവാഗ്ദാനത്തിനുമുന്‍പ് ഒരു കന്യാസ്ത്രി താന്‍ ജനിച്ചുവളര്‍ന്ന സീറോ മലബാര്‍ ഇടവകയിലെ വികാരിയുടെ കുറിവാങ്ങി വൃതവാഗ്ദാനം സ്വീകരിക്കുന്ന സഭാധികാരിക്ക് നല്കുന്നുണ്ടോ? പെണ്ണിനേയോ ചെറുക്കനേയോ കെട്ടിക്കണമെങ്കില്‍ മാതാപിതാക്കള്‍ ജീവിക്കുന്നത് ദല്‍ഹിയിലോ ഗള്‍ഫിലോ ആയിരുന്നാല്‍പോലും രായിക്കുരായെ പറന്നെത്തി നാട്ടിലെ ഇടവക വികാരിയുടെ കുറി ഹാജരാക്കണം. ഇതും അല്മായരോടുള്ള വിവേചനമല്ലേ?

തിരുവിവാഹം എന്ന കൂദാശ ഞായറാഴ്ചകളിലും നോയമ്പു കാലങ്ങളിലും പരികർമ്മം ചെയ്യൽ മെത്രാൻ സിനഡ് മുടക്കിയിരിക്കയാണ്. വൃതവാഗ്ദാനത്തിനും പട്ടംകൊടുക്കലിനും ഒരു നിബന്ധനകളും ഇല്ല. ഇതും അല്മേനിളോടുള്ള വിവേചനമല്ലേ?

ഇന്ന് ആയിരക്കണക്കിന് വൈദികരും കന്യാസ്ത്രികളും ലോകമെമ്പാടും ലത്തീന്‍ സഭയില്‍ സേവനം ചെയ്യുന്നുണ്ട്. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ അവരെ ഔട്ട്സോഴ്സ് ചെയ്യുന്നു. യൂറോയും പൌണ്ടും ഡോളറും രൂപതകളിലേക്കും സന്യാസാശ്രമങ്ങളിലേക്കും ഒഴുകുന്നു. ഈ വൈദികരും കന്യാസ്ത്രികളും ലത്തീന്‍ രൂപതകളില്‍ സേവനം ചെയ്യാന്‍ പാടില്ല. കാരണം അവരും മാര്‍തോമയുടെ പൈതൃകത്തില്‍ ജീവിക്കണ്ടവരാണ്. സീറോ മലബാര്‍ കുടുംബങ്ങള്‍ മാര്‍തോമയുടെ പൈതൃകത്തില്‍ ജീവിക്കണ്ടവരായതുകൊണ്ടാണല്ലോ കല്ല്യാണിലും ഫാരിദാബാദിലും അമേരിക്കയിലും ആസ്ത്രേലിയായിലും സീറോ മലബാര്‍ രൂപതകള്‍ സ്ഥാപിച്ചത്. അപ്പോള്‍ വൈദികരും കന്യാസ്ത്രികളും ലത്തീന്‍ രൂപതകളില്‍ ജോലി ചെയ്യുന്നത് ഒരു അപവാദമാണ്. സീറോ മലബാര്‍ കുടുംബങ്ങളോടുള്ള വിവേചനമല്ലേ നാമിവിടെ കാണുന്നത്. ലത്തീന്‍ സഭയില്‍ പട്ടമേല്‍ക്കുന്ന സീറോ മലബാറുകാരന് ലത്തീന്‍ പൈതൃകത്തില്‍ ജീവിക്കാം. ഒരു അല്മായന്‍ നിര്‍ബന്ധമായും സീറോ മലബാര്‍ പൈതൃകത്തില്‍ ജീവിച്ചിരിക്കണം. എന്തൊരു വിരോധാഭാസം. ഇതെല്ലാം അല്മേനിയെ അടക്കിഭരിച്ചുവാഴാനുള്ള ചൊല്പ്പിടി വിദ്യകള്‍മാത്രം!

നമ്മുടെ വൈദികരും കന്യാസ്ത്രികളും ലത്തീന്‍ രൂപതകളില്‍ ജോലി ചെയ്യുന്നതിനെ സീറോ മലബാര്‍ മെത്രാന്‍ സിനഡ് അടിയന്തിരമായി നിര്‍ത്തല്‍ ചെയ്യണം. റീത്ത് കയറ്റുമതി ശരിയല്ല. ഉദാഹരണത്തിന് അമേരിക്കയിലേക്ക് കുടിയേറിയ ഒരു കുടുംബമെടുക്കാം. ആ കുടുംബത്തിലെ അംഗങ്ങള്‍ കാലാന്തരത്തില്‍ അമേരിക്കന്‍ പൌരന്മാരാകുന്നു. അമേരിക്കയുടെ ഭാഷ, സംസ്ക്കാരം, സാമ്പത്തീകം, നിയമം, നികുതി, രാഷ്ട്രിയം, സാമൂഹികം എന്നുവേണ്ട എല്ലാ തുറകളിലും കുറെ വര്‍ഷങ്ങള്‍കൊണ്ട് ആ കുടുംബം അലിഞ്ഞുചേരുന്നു. മക്കളുടെ കാലമാകുമ്പോഴേക്കും അവര്‍ കൂടുതല്‍ അമേരിക്കകാരാകുന്നു. നമുക്കാര്‍ക്കും പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്ത ഒരു പരിണാമമാണത്. ഈ കുടുംബത്തിന് സീറോ മലബാര്‍ റീത്തുമായി എന്ത് ബന്ധമാണുള്ളത്. ഒന്നാം തലമുറക്ക് അല്‍പ്പമൊക്കെ ബന്ധമുണ്ടെന്നിരുന്നാലും പിന്നീടുവരുന്ന തലമുറക്കാര്‍ സീറോ മലബാര്‍ എന്നുകേള്‍ക്കുമ്പോള്‍ ചിരിക്കുകയേയുള്ളൂ. അവര്‍ ഇംഗ്ലീഷ് പള്ളികളില്‍ തുടരുകയെയുള്ളൂ. തന്നെയുമല്ല അവരുടെ മാതൃഭാഷയിലുള്ള റീത്ത് ലത്തീന്‍ തന്നെ. ഏതാനും കുറെ മെത്രാന്മാരെ സൃഷ്ടിക്കാനും കുറെ വൈദികരെ വിദേശത്തേയ്ക്ക് വിടാനും സഭയ്ക്ക് സമ്പത്തും അധികാരവും വര്‍ദ്ധിപ്പിക്കാനും സധാരണ വിശ്വാസികളുടെ ജീവിതം നരകതുല്ല്യമാക്കുവാനെ റീത്ത് കയറ്റുമതികൊണ്ട് സാധിക്കൂ. ഇതിന്റെ എല്ലാം ദുഷ്ഫലങ്ങള്‍ അനുഭവിക്കണ്ടത് അല്മേനികള്‍. കത്തോലിക്കാ സഭ സാര്‍വ്വത്രികമാണ്. അത് ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഉണ്ട്. അതിന്റെ വിശ്വാസവും ഒന്നുതന്നെ. അപ്പോള്‍ അമേരിക്കയിലെ സഭയില്‍ ചേരുന്നതല്ലേ അമേരിക്കന്‍ മലയാളി കുടുംബങ്ങള്‍ക്ക് നല്ലത്? ലത്തീന്‍ പള്ളിയില്‍ അംഗത്വമെടുത്ത് ആ ഇടവകക്കാരുമായി ഇടപഴകി കുട്ടികളെ ആ പള്ളിയില്‍ വിട്ട് വേദപാഠം പഠിപ്പിച്ച് മുന്‍പോട്ട് പോകുന്നതാണ് ആ കുടുംബത്തിന്റെ ഭാവിക്ക് നല്ലത്.

ഇംഗ്ലീഷ് പള്ളികളില്‍ പോയാല്‍ മാന്യമായ ഒരു ദിവ്യബലിയില്‍ സംബന്ധിക്കാം. അവിടെ കുരിശിനെച്ചൊല്ലിയുള്ള വഴക്കില്ല. മദുബഹായുടെ മുന്‍പില്‍ തുണി തൂക്കലില്ല. പള്ളിക്കകത്തിരിക്കുന്ന അല്മേനികളെ ‘പേപ്പട്ടികള്‍’ എന്ന് പള്ളിവികാരി തന്റെ പ്രസംഗത്തില്‍ വിളിച്ചുപറഞ്ഞ് അധിക്ഷേപിക്കുകയില്ല. എന്തെങ്കിലും കാര്യസാധ്യത്തിനായി പള്ളിമുറിയില്‍ ചെന്നാല്‍ കാര്യം മാന്യമായി നടത്തി തിരിച്ചുപോരാം. കല്യാണകുറിക്ക് കൈക്കൂലി കൊടുക്കേണ്ട. അതുകൊണ്ട് റീത്ത് ഇറക്കുമതി വിശ്വാസികള്‍ സര്‍വ്വശക്തിയോടെ എതിര്‍ക്കണം.

പണ്ടുകാലത്ത് പാത്രിയാക്കീസുമാര്‍ തമ്മില്‍ അധികാരത്തിനായി വഴക്കുണ്ടാക്കി ഓരോരുത്തരും അവരവരുടെ സഭ ഉണ്ടാക്കി. പിന്നീട് ശക്തനായ റോമന്‍ പാത്രിയാക്കിസിന്റെ കീഴില്‍ പല സഭകളായി. ഈ സഭകളില്‍ അല്മേനികളെ തളച്ചിടാന്‍ ഇന്ന് പരിശ്രമിക്കുന്നു. അതിന്റെ പരിണത ഫലമാണ് റീത്തു പരത്തലും ലത്തീന്‍ വിദ്വേഷവും.

സീറോ മലബാര്‍ സഭയ്ക്ക് മാര്‍തോമായുടെ പൈതൃകം ആണെന്നാണ് വെപ്പ്. മാര്‍തോമ കേരളത്തില്‍ വന്നു എന്നതിനുതന്നെ തെളിവില്ല. ഇത് ഒരു പ്രത്യേക സഭയാണങ്കില്‍ അതിന് തനതായ ലിറ്റര്‍ജിയും ദൈവശാസ്ത്രവും പള്ളിഭരണസമ്പ്രദായവും ശിക്ഷണവും എല്ലാം ഉണ്ടായിരിക്കണം. ഇന്ന് സീറോ മലബാര്‍ സഭയ്ക്ക് കല്‍ദായ ലിറ്റര്‍ജിയും ലത്തീന്‍ ദൈവശാസ്ത്രവും പാശ്ചാത്യ പള്ളിഭരണസമ്പ്രദായവും കിഴക്കിന്റെ കാനോന്‍ നിയമവുമാണുള്ളത്. അപ്പോള്‍ ഈ സഭ ഒരു വ്യക്തിസഭയാണെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുളളത്?

അമ്മയുടെ യോനിയാണ് ജാതി നിശ്ചയിക്കുന്നത് എന്നു കേട്ടിട്ടുണ്ട്. ഉത്ഭവപാപവും അതുപോലെയാണല്ലോ പിന്തുടരുന്നത്. സീറോ മലബാര്‍ റീത്തും നമ്മള്‍ ചന്ദ്രനില്‍ പോയാലും അങ്ങനെ പിന്തുടരുമെന്നാണ് സഭയുടെ സിദ്ധാന്തം. ജാതി വ്യവസ്ഥ ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ കാലഹരണപ്പെട്ട ഒന്നാണ്; അപലപനീയമാണ്. കത്തോലിക്കാ സഭയിലെ റീത്തുവ്യവസ്ഥയും കാലഹരണപ്പെട്ട ഒന്നാണ്.

യേശുവിന്റെ അനുശാസനം നിങ്ങള്‍ പരസ്പരം സ്നേഹിക്കണമെന്നാണ് (യോഹ. 13: 34-35). മറിച്ച് നിങ്ങള്‍ റീത്തുകള്‍ സൃഷ്ടിച്ച് ആ റീത്തില്‍ക്കൂടിയേ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാവു എന്ന് യേശു പഠിപ്പിച്ചിട്ടില്ല. റീത്ത് വിഭജനം കത്തോലിക്ക സഭയില്‍ ഇല്ലാതിരുന്നാല്‍ അതിന്റെ അടിസ്ഥാനത്തിലുള്ള പള്ളിവഴക്കുകളും വിദ്വേഷവും മത്സരവും ഇല്ലാതാകും. റീത്തിന്റെ പേരും പറഞ്ഞ് ആരും വിശ്വാസികളുടെ പുറകെ വരുകയുമില്ല.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

31 responses to “ലത്തീന്‍ – സീറോ മലബാര്‍ റീത്ത് വിദ്വേഷം (ചാക്കോ കളരിക്കല്‍)”

 1. വളരെ സത്യസന്ധമായ ഒരു സത്യം തുറന്നു പറഞ്ഞിരിക്കുന്നു. സത്യം തുറന്നു പറയാനുള്ള ലേഖകന്റെ ധൈര്യത്തെ പ്രശംസിക്കാതെ വയ്യ .അഭിനന്ദനങ്ങള്‍….!

 2. Joseph says:

  പൈതൃകമായ ഒരു സംസ്ക്കാരത്തില്‍ ജീവിക്കുന്ന അമേരിക്കന്‍ ജനതയുടെ ആചാരത്തിനെതിരെയാണ് കേരളത്തിലെ ഈര്‍ക്കിലി കള്‍ട്ട് സഭയായ സീറോ മലബാര്‍ മല്ലിടാന്‍ വന്നിരിക്കുന്നത്. ഈ നാടിന്റെ വെള്ളവും ഭക്ഷണവും കഴിക്കണം. വായുവും ശ്വസിക്കണം. കത്തോലിക്കാ സഭയ്ക്കുള്ളില്‍ തന്നെ സഭയുടെ പേക്കോലം കളിച്ചു നടക്കുന്ന സീറോ മലബാര്‍ പുരോഹിത വിഭാഗമാണ് ലത്തീന്‍ സഭകള്‍ക്കെതിരെ കുഞ്ഞാടുകളെയിളക്കി മല്ലിടല്‍ നടത്തുന്നത്.

  അമേരിക്കന്‍ ലത്തീന്‍ രൂപതകളുടെ സഹായത്തിലാണ് ഇവിടെയുള്ള സീറോ മലബാറിലെ പുരോഹിതരെല്ലാവരും തന്നെ ഈ നാട്ടില്‍ വന്നു കൊണ്ടിരുന്നത്. അവരുടെ ഉപ്പും വെള്ളവും കുടിച്ച് കൊഴുപ്പ് വര്‍ദ്ധിച്ചു കഴിഞ്ഞപ്പോള്‍ മെത്രാന്മാര്‍വരെയാണ് ലത്തീന്‍ രൂപതകള്‍ക്കെതിരെ ഇന്ന് പ്രചരണങ്ങള്‍ നടത്തുന്നത്. ഒരു വ്യാഴവട്ടം മുമ്പുവരെ അമേരിക്കന്‍ കുടിയേറ്റക്കാര്‍ ലത്തീന്‍ പള്ളികളില്‍ പോയിയാണ് അവരുടെ ആചാരങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്. ഇന്നും ഭൂരിഭാഗം മലയാളികളും ലത്തീന്‍ പള്ളികളില്‍ തന്നെ പോവുന്നു. പിന്നീട് ഈ നാട്ടില്‍ സീറോ മലബാര്‍ രൂപതകള്‍ വരുകയും അവരുടെ വൈദികരുടെ പ്രവാഹം ആരംഭിക്കുകയും ചെയ്തു.

  ആരംഭകാലംതൊട്ട് ലത്തീന്‍ രൂപതകളില്‍ ആചാരങ്ങള്‍ നടത്തിക്കൊണ്ടിരുന്ന മലയാളീ കുടുംബങ്ങള്‍ സീറോ വൈദികരുടെ പള്ളികളില്‍ അംഗത്വം എടുത്തില്ലെങ്കില്‍ അവരുടെ മക്കളും കുഞ്ഞുമക്കളും വഷളായി പോവുമെന്നാണ് ഇവരുടെ പ്രചരണം. അമേരിക്കന്‍ പള്ളിയില്‍ ഇന്ത്യാക്കാരന്റെ പണം ഒഴുകുന്നത് ഇവര്‍ക്ക് സഹിക്കാന്‍ സാധിക്കുന്നില്ല. സീറോ മലബാര്‍ പള്ളികള്‍ അമേരിക്കയില്‍ സ്ഥാപിതമായത് ലത്തീന്‍ രൂപതകളുടെ സഹായത്തിലെന്ന കാര്യവും ഇവര്‍ മറക്കുന്നു.

  പള്ളിയും പട്ടക്കാരുമായി നടക്കുന്ന തൊഴിലില്ലാത്ത കുടുംബക്കാര്‍ക്ക് സീറോ പള്ളികളും കച്ചവടവും സേവനവും പ്രയോജനപ്പെട്ടേക്കാം. വിഭിന്ന സംസ്ക്കാരത്തില്‍ വളരുന്ന ഒരു നാട്ടില്‍ സ്വന്തം സംസ്ക്കാരം അടിച്ചേല്പ്പിക്കാന്‍ ശ്രമിക്കുന്ന വിദേശികളായ സീറോ മലബാര്‍ വൈദികരുടെ പ്രചരണങ്ങള്‍ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍ തള്ളി കളയേണ്ടതാണ്. നാട്ടില്‍നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്ന പുരോഹിതരുടെ ഉപദേശം കേട്ടാല്‍ ഈ നാടും ഇവിടുത്തെ യുവജനങ്ങളും നശിച്ചെന്നു തോന്നും. ഇവിടെ വളരുന്ന യുവ മലയാളി തലമുറകള്‍ വിശുദ്ധ തോമസിന്റെ പൈതൃകത്തില്‍ താല്‍പ്പര്യപ്പെട്ടെന്നിരിക്കില്ല. കോടിക്കണക്കിന് ഡോളര്‍ മുടക്കുമുതലായി അല്‍മെനിയുടെ പണം കൊണ്ട് ഈ മെത്രാന്മാരും പുരോഹിതരും ലോകം മുഴുവന്‍ അവരുടെ സൌധങ്ങള്‍ പണിതു കൊണ്ടിരിക്കുന്നു. സിറിയായിലെ സംസ്ക്കാരവും പൊക്കിപ്പിടിച്ച് മറ്റുള്ള സംസ്ക്കാരങ്ങളെ തള്ളി പറഞ്ഞ് പ്രചരണം നടത്തുന്നവര്‍ അമേരിക്കയ്ക്കും ഭാരതത്തിനും നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തിനും ഒരുപോലെ വെല്ലുവിളിയാണ്.

  നല്ല ഒരു ലേഖനം കാഴ്ചവെച്ച ശ്രീ ചാക്കോ കളരിക്കലിന് എന്റെ അഭിനന്ദനങ്ങള്‍. സഭയുടെ ദുഷിച്ച ആചാരങ്ങളെ പച്ചയായി കാണിക്കുന്ന അനേക വിമര്‍ശന ഗ്രന്ഥങ്ങളുടെ കര്‍ത്താവുകൂടിയാണ് ശ്രീ ചാക്കോ. അദ്ദേഹത്തിന്റെ ശക്തിയേറിയ തൂലിക സഭാനേതൃത്വത്തിനുതന്നെ ഇന്ന് തലവേദനയായി തുടങ്ങിയിരിക്കുകയാണ്.

 3. saiju mathew says:

  വിഷലിപ്തമായ ഇത്തരം ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നതിലൂടെ ലേഖകന്‍ എന്താണ് ഉദ്ധേശിക്കുന്നത് എന്ന് വ്യക്തമല്ല എങ്കിലും ഒരു സദുദ്ദേശം ഇതിനു പിന്നില്‍ ഇല്ല എന്നുള്ളത് മനസ്സിലാകുന്നു. ഏകദേശം 2000 വര്‍ഷത്തെ പാരമ്പര്യം പേറുന്നതും കിഴക്കന്‍ സഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ സഭയുമായ സീറോ മലബാര്‍ സഭയുടെ പാരമ്പര്യത്തെയും ഉറവിടത്തെയുമാണ് ലേഖകന്‍ ഇവിടെ ചോദ്യം ചെയ്തിരിക്കുന്നത്.ചരിത്ര ബോധമുള്ളവര്‍ ഇങ്ങനെ ഒരു വിഡ്ഢിത്വം വിളിച്ചു കൂവും എന്ന് തോന്നുന്നില്ല.ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് പോകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.എങ്കിലും ചിലത് പറയാതെ വയ്യ. “സീറോ മലബാര്‍ സഭ മാര്‍ തോമായുടെ പൈതൃകം പേറുന്നു എന്നാണു വെപ്പ്” താങ്കളുടെ ഈ പരാമര്‍ശം തന്നെ അങ്ങയുടെ അന്ധത വെളിപ്പെടുത്തുന്നു പൈതൃക സഭയെങ്കില്‍ അതിന് തനതായ ആരാധന ക്രമം വേണ്ടേ???പള്ളി ഭരണ രേഖകള്‍ വേണ്ടേ??? ന്യായമായ ചോദ്യം മേനെസിസിന്റെ കാലത്ത് ഇവിടെ എന്ത് സംഭവിച്ചു എന്നുള്ളത് താങ്കള്‍ മറന്നുപോയോ?? അതോ ചരിത്രം വായിച്ചപ്പോള്‍ ആ താളുകള്‍ അറിയാതെ മറിഞ്ഞുപോയതോ???ഉണങ്ങിയ മുറിവിലേക്ക് കത്തി കുത്തിയിറക്കാന്‍ എന്തിനു ശ്രമിക്കുന്നു.സീറോ മലബാര്‍ സഭയുടെ അധികാര ശ്രേണികളെ പുശ്ചത്തോടെ കാണുന്ന താങ്കള്‍ ഒരു യഥാര്‍ത്ഥ കത്തോലിക്കാ വിശ്വാസി തന്നെയോ??

  സഭ അനര്‍ഹമായ ഒന്നുംതന്നെ ആവശ്യപ്പെട്ടിട്ടില്ല രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിഭാവനം ചെയ്ത അവകാശങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടും പരിശുദ്ധ സിംഹാസനത്തോടുള്ള വിധേയത്വം നിലനിര്‍ത്തിക്കൊണ്ടുമാണ് ലഭിക്കേണ്ടുന്ന അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനത്തോടെ ശബ്ദമുയര്‍ത്തുന്നത്. ലഭിക്കുന്നതൊക്കെയും റോമ സഭയുടെ ഔദാര്യമല്ല എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.സീറോ മലബാര്‍ സഭ ലത്തീന്‍ സഭക്ക് ഒരു ഭീഷണി ആയി നിലകൊണ്ടിട്ടില്ല സീറോ മലബാര്‍ സഭാ മക്കള്‍ സ്വാര്‍ഥരായിരുന്നെവെങ്കില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ലത്തീന്‍ സഭക്കുവേണ്ടി സേവനം ചെയ്യുവാന്‍ തങ്ങളുടെ മക്കളെ വിട്ടുനല്‍കില്ലായിരുന്നു എന്ന വസ്തുത താങ്കള്‍ മനസ്സിലാക്കണം.വൈദികരെയും സന്യസ്തരേയും പഠിപ്പിക്കുവാന്‍ ശേഷിയില്ലാത്ത ഒരു സഭാ സമൂഹമാണ് സീറോ മലബാര്‍ സഭയെന്ന് വരികള്‍ക്കിടയില്‍ പറഞ്ഞുവയ്കാന്‍ താങ്കള്‍ നടത്തുന്ന ശ്രമം മറുപടി അര്‍ഹിക്കുന്നില്ല.താങ്കളുടെ കാഴ്ചപ്പാട് കിണറിനുള്ളില്‍ വസിക്കുന്ന ഇതിനപ്പുറത്തേക്ക് ഒരു ലോകമില്ലന്നു ചിന്തിക്കുന്ന തവളയുടെതിനു തുല്യം.

  ആഗോള കത്തോലിക്ക സഭയെന്നത് റോമന്‍ സഭ മാത്രമല്ല മറ്റ് 22 കിഴക്കന്‍ സഭകളും കൂടി ചേര്‍ന്നതാണ് എന്ന യാഥാര്‍ത്ഥ്യം താങ്കള്‍ എന്തേ മറന്നുപോകുന്നു???ഒരു റീത്തും മറ്റൊന്നിനേക്കാള്‍ മേന്മയുള്ളത് എന്ന് ആരും അവകാശപ്പെടുന്നില്ല എങ്കിലും താന്താങ്ങളുടെ പാരമ്പര്യ പൈതൃകങ്ങള്‍ നിലനിര്‍ത്താനും അതില്‍ വളരുവാനും പകര്‍ന്നു നല്‍കുവാനുമുള്ള അവകാശവും എല്ലാവര്‍ക്കുമുണ്ട്. താങ്കള്‍ പുകഴ്‌ത്തിപ്പാടുന്ന റോമാ സഭയെ ഇകഴ്‌ത്താന്‍ ഞാന്‍ തയ്യാറല്ല എങ്കിലും ചില കെടുകാര്യസ്തതകള്‍ ചൂണ്ടിക്കാണിക്കട്ടെ.

  യൂറോപ്യന്‍ രാജ്യങ്ങളില്‍ ശക്തമായിരുന്ന റോമന്‍ സഭയിന്നു അവിടെ അന്യം നിന്നുപോയി എന്ന വസ്തുത താങ്കള്‍ മറന്നുപോയോ?? അംബര ചുംബികളായ ദേവാലയങ്ങളെ മാറ്റം വരുത്തി ഇന്ന് മറ്റ് പലതിനും ഉപയോഗിക്കുന്നു എന്നുള്ളത് നമുക്ക് അറിവുള്ളതാണ്. നിലനില്‍ക്കുന്നവയെ താങ്ങി നിര്‍ത്തുന്നത് മുഖ്യമായും പ്രവാസ സമൂഹമാണ് പ്രത്യേകിച്ച് സീറോ മലബാര്‍ സമൂഹം.ഇനി ലാറ്റിന്‍ അമേരിക്കയിലേക്ക് മടങ്ങാം 100 ശതമാനവും റോമന്‍ കത്തോലിക്കര്‍ ഉണ്ടായിരുന്ന അര്‍ജന്റീന, ബ്രസീല്‍, മെക്സിക്കോ, ഗ്വാട്ടിമാല, പെറു ചിലി…..തുടങ്ങിയ രാജ്യങ്ങളില്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസം ഇന്ന് ശക്തിപ്പെട്ട് റോമന്‍ വലിയ ഭീഷണി ഉയര്‍ത്തുന്നു. വര്‍ത്താമാനകാല വസ്തുതകള്‍ പരിശോധിച്ചാല്‍ ഇത് താങ്കള്‍ക്കു വ്യക്തമാകും.ആഫ്രിക്കയിലെയും സ്ഥിതി മറിച്ചല്ല റോമന്‍ സഭക്കുവേണ്ടി ഇന്നും അവിടെ സേവനം ചെയ്യുന്ന താങ്കള്‍ പുശ്ചത്തോടെ കാണുന്ന കിഴക്കന്‍ സഭയുടെ മക്കളാണ് സഭയെ സജീവമാക്കി നിര്‍ത്തുന്നത്. സുഖലോലുപതയുടെ മടിത്തട്ടില്‍ അതിന്റെ ഊഷ്മളതയില്‍ ലയിച്ചുകഴിയുന്നവരാണ് സീറോ മലബാര്‍ സഭയിലെ അഭിവന്ദ്യ പിതാകന്മാര്‍ എന്ന താങ്കളുടെ കാഴപ്പാട് ആര്‍ക്കാണ് ചേരുക എന്നത് വര്‍ത്തമാന കാല സംഭവങ്ങള്‍ നമുക്ക് വെളിപ്പെടുത്തി തരുന്നു. അതെല്ലാം ഇവിടെ വിളിച്ചുകൂവി സ്വയം ചെറുതാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

  മത അധിനിവേശത്തെ തടയാന്‍ പുതിയ ചര്‍ച്ചകളും സംവാദങ്ങളും അനിവാര്യമാണ് എന്ന താങ്കളുടെ വാദത്തോട് പൂര്‍ണ്ണമായും ഞാന്‍ യോജിക്കുന്നു.എന്നാല്‍ അത് എകപക്ഷികമൊ മുന്‍വിധിയോടുകൂടി ആയിരിക്കുകയോ അരുത്.”ഓരോ വിശ്വാസിയുടെയും സ്വാതന്ത്ര്യം പവിത്രമായ ഒരു നിക്ഷേപമാണ്” താങ്കളുടെ ഈ വരികളോട് പൂര്‍ണ്ണമായും ഞാനും യോജിക്കുന്നു.കാരണം ആസ്വാതന്ത്യമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതും.ലോകത്ത്‌ എവിടെയായാലും തന്നെ ഭാരമേല്പിച്ച മക്കളുടെ ആത്മീയ ആവശ്യകത മനസ്സിലാക്കി അവര്‍ക്ക് അത് സാധ്യമാക്കി കൊടുക്കേണ്ടത് സഭാതലവന്റെ കടമയാണ് അത് തന്നെയാണ് മലബാര്‍ സഭയുടെ തലവനും ചെയ്യുന്നത്.ആഗോള സഭയെപ്പറ്റിയോ പ്രത്യേകിച്ച് മലബാര്‍ സഭയെപ്പറ്റിയോ ഉള്ള തന്റെ അജ്ഞത വെളിവാക്കുന്ന ലേഖകന്‍ ഇനിയും ഇത്തരം കാര്യങ്ങള്‍ക്കായി തുനിയുമ്പോള്‍ താന്‍ എഴുതുന്ന കാര്യങ്ങളെപ്പറ്റി കുറച്ചെങ്കിലും അറിവുണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്തുക.അവസാനമായി സീറോ മലബാര്‍ സഭയിലെ മഹാ ഭൂരിപക്ഷം വിശ്വാസികളും മൃതുസമീപനം സ്വീകരിക്കുന്നവരാണ് അതിനാല്‍ത്തന്നെ താങ്കളെപ്പോലെയുള്ളവരുടെ ഇത്തരം വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ എല്ലാവരും തള്ളിക്കളയും എന്നുള്ളതില്‍ സംശയമില്ല.

  • jimmy says:

   SAIJU MATHEW: Do you have any proof of St Thomas coming to India?. I am sure you are a priest or an Ass kisser. You have no idea what you are talking about.

   • Dileep says:

    There are proofs.. Recently few historians found a document from taxila proving St. Thomas visited Taxila in AD 45.

 4. Joseph says:

  വ്യക്തിപരമായി ശ്രീ ചാക്കോയെ ചെറുതാക്കാന്‍ ഈ സന്ദേശത്തില്‍ക്കൂടി ശ്രമിച്ച താങ്കളുടെ (സാജു മാത്യൂ)പാണ്ഡിത്യത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. കാരണം താങ്കള്‍ എസ്.എസ്.എല്‍.സി. കഴിഞ്ഞ് റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഡിഗ്രിയോ ഡോക്റ്ററെറ്റോ നേടിയ സകല ലക്ഷണങ്ങളുമുണ്ട്. ചുറ്റുമുള്ള ലോകം പാഷണ്ഡികളെന്ന തോന്നല്‍ അവിടെ പഠിച്ചവരിലുള്ള സ്വഭാവ ഗുണമാണ്. കാനോന്‍ നിയമങ്ങളെന്ന ആയിരം പേജുള്ള ഒരു പുസ്തകത്തില്‍നിന്ന് ലക്ഷക്കണക്കിന് ബിരുദധാരികളെയും ഡോക്റ്റര്‍മാരെയുമാണ് സഭ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്.

  കേരള കത്തോലിക്കാസഭയുടെ രണ്ടായിരം വര്‍ഷത്തെ പാരമ്പര്യം, ചരിത്രബോധമുള്ള അങ്ങ് പൊക്കി പിടിക്കുന്നു. ഉവ്വോ? എന്നാല്‍ അത് ചരിത്രമല്ല, വെറും പമ്പരവിഡ്ഡിത്തര പൊട്ടകഥയെന്നാണ് ചരിത്രഗവേഷക വിദ്യാര്‍ത്ഥികള്‍ വിശ്വസിക്കുന്നത്. ഒമ്പതാം നൂറ്റാണ്ടിനു മുമ്പുള്ള കേരളചരിത്രം തന്നെ അന്ധകാരത്തില്‍ തപ്പുമ്പോഴാണ് താങ്കളുടെ ആഴമുള്ള പാരമ്പര്യചരിത്രമെന്ന ‘ഉറുമാ പുലി’ കാണിച്ച് മറ്റുള്ള സമൂഹങ്ങളെ ഭയപ്പെടുത്തുവാന്‍ നോക്കുന്നത്.

  ക്രിസ്തുവിന്റെ പാരമ്പര്യം യഹൂദനില്‍ നിന്നായിരുന്നു. യഹൂദനെന്ന പീറ്ററിന്റെ സങ്കുചിത മനസ്ഥിതിയും പോള്‍ ചോദ്യം ചെയ്യുന്നുണ്ട്. സുഹൃത്തെ, ക്രിസ്ത്യന്‍തീയോളജി പഠിച്ച താങ്കളുടെ മിഥ്യാഭിമാനത്തെ ബൈബിളിലെ വചനം പോലും കൊഞ്ഞനം കാണിക്കുന്നുണ്ടെന്ന സത്യം അറിയത്തില്ലേ? ക്രിസ്തു ഒരു സീറോമലബാര്‍ സഭയും ഉണ്ടാക്കിയിട്ടില്ല. അധികാരത്തിനുവേണ്ടി ആ സഭ പവ്വത്ത് സ്ഥാപിച്ചതാണ്. രണ്ടു വ്യാഴവട്ടക്കാലം മുമ്പ് അങ്ങനെയൊരു സഭയുടെ പേരുപോലും ഒരു ക്രിസ്ത്യാനിയും കേട്ടിട്ടില്ല. ഇറാക്കില്‍നിന്നും കൊണ്ടുവന്ന ഒരു തരം ആലങ്കാരികമായ കുരിശും ഈ സഭയുടെ അടയാളമാക്കിയിട്ടുണ്ട്. ഇതാണ് സഭയുടെ പാരമ്പര്യമെന്നതിനെ ഇവര്‍ പൊക്കിപ്പിടിച്ച് ചരിത്രമാക്കുവാന്‍ നോക്കുന്നത്. ടെക്കനോളജി യുഗത്തിലും അല്മെനികള്‍ അജ്ഞാനികളായി കഴിയാന്‍ താല്‍പ്പര്യപ്പെടുന്നു.

  കിഴക്കിന്റെ പാരമ്പര്യം അനുസരിച്ച് ഓര്‍ത്തോഡോക്സ് യാക്കൊബാ പുരോഹിതരെപ്പോലെ സീറോ മലബാര്‍ പുരോഹിതരും അഭിഷിക്തരും താടിവെച്ചു നടക്കാത്തത് എന്തെ? ആലഞ്ചേരി മാത്രം ആ നിയമം പാലിക്കുന്നു. പാരമ്പര്യത്തില്‍പ്പെടാത്ത ഹിന്ദുക്കളുടെ താമരയും രുദ്രാക്ഷയും സീറോ മലബാറിന്റെ ഭാഗമാക്കി. മാര്‍പാപ്പായുടെ കുരിശോ റോമന്‍സഭയുടെ വേഷമോ ഇവര്‍ക്ക് പുച്ഛം. ഫ്രാന്‍സീസ് മാര്‍പാപ്പ സഭ ദരിദ്രര്‍ക്കുള്ളതെന്ന് പറയുന്നതൊന്നും ഈ ഷൈലോക്കുകള്‍ക്ക് പിടിക്കുന്നില്ല. കിഴക്കിന്റെ നിയമമനുസരിച്ച് സീറോ പുരോഹിതര്‍ക്കും പെണ്ണു കെട്ടാം. വത്തിക്കാനില്‍ പോയി അവകാശം ചോദിക്കൂ സുഹൃത്തേ!

  ക്രിസ്തുവിന്റെ പാരമ്പര്യം യഹൂദനില്‍ നിന്നുമായിരുന്നു. സീറോ മലബാര്‍ സഭ നാലാംനൂറ്റാണ്ടില്‍ റോമന്‍സഭ ശപിച്ചുവിട്ട നെസ്ത്തോറിയന്‍ പാഷണ്ഡികളില്‍ നിന്നുമായിരുന്ന സത്യവും ഇവര്‍ ഒളിച്ചുവെക്കുന്നു. ആദ്യം ഓര്‍ത്തോഡോക്സ് സഭകളും പിന്നീട് പവ്വത്തോളജി കൂട്ടി സീറോമലബാര്‍ സഭയും ഉണ്ടായി.

  രണ്ടാം സുനഹദോസനുസരിച്ച് റോമ്മാ സഭയില്‍നിന്നും ലഭിക്കേണ്ട അവകാശങ്ങള്‍ക്കാണ് പൊരുതുന്നതെന്നും ഇവിടെ കുറിച്ചിരിക്കുന്നു.താഴെ പറയുന്ന അവകാശങ്ങളാണ് ഇവര്‍ ആവശ്യപ്പെടുന്നത്. (1) ലോകം മുഴുവനും പള്ളികളും രൂപതകളുമുണ്ടാക്കി വിദേശപ്പണം കൊയ്യണം. (2) കോഴ കോളേജുകള്‍ പണിതുണ്ടാക്കണം. (3)മലയോരങ്ങളില്‍ മലയിടിച്ച് ആകാശം മുട്ടെ പള്ളികളും കെട്ടിടങ്ങളും നിര്‍മ്മിക്കണം. (4)യാതൊരു അധികാരവും അല്മെനിക്ക് കൊടുക്കാന്‍ പാടില്ല. (5)ഇറ്റലിയില്‍ മില്ല്യണ്‍ കണക്കിന് ഡോളറില്‍ പുരോഹിതര്‍ക്ക് താമസിക്കാനുള്ള കൊട്ടാരം പണിയാന്‍ പിരിവ് എടുത്തിരുന്നു. ഫ്രാന്‍സീസ് മാര്‍പ്പാപ്പ അത് അനുവദിക്കാത്തത് അനീതിയാണ്.(6) ഹോസ്പിറ്റലുകള്‍ ഉണ്ടാക്കി നേഴ്സിംഗ് കുട്ടികള്‍ക്ക് രണ്ടായിരം രൂപ കൊടുത്ത് അവരെക്കൊണ്ടു ഇരുപത്തി നാല് മണിക്കൂറും പണി ചെയ്യിപ്പിച്ച്, നടു ഒടുപ്പിച്ച് കൊള്ള ലാഭം ഉണ്ടാക്കണം. (7) സേവനത്തിന്റെ പേരും പറഞ്ഞ് കൂടുതല്‍ പുരോഹിതര്‍ക്ക് കീശ വീര്‍പ്പിക്കാന്‍ അമേരിക്കയിലും യൂറോപ്പിലും കാനഡായിലും അവസരങ്ങള്‍ ഉണ്ടാക്കണം. അതിന്റെ പേര് ലത്തീന്‍ പള്ളികള്‍ക്ക് കൊടുക്കുന്ന സേവനമെന്നായിരിക്കണം.

  സഭയിലെ ഒരു പുരോഹിതനെ അമേരിക്കയിലെ ലത്തീന്‍ പള്ളികളില്‍ അയച്ചാല്‍ നാട്ടിലെ സീറോ മലബാര്‍ ബിഷപ്പിന് അമേരിക്കന്‍ പള്ളി പതിനായിരം ഡോളര്‍ കൊടുക്കുമെന്ന് ഇവിടെ സേവനം ചെയ്യുന്ന ഒരു പുരോഹിതന്‍ തന്നെയാണ് പറഞ്ഞത്. എഴുതാന്‍ ധാരാളം. നിറുത്തുന്നു.

  • PETER GEORGE PERUMBALLY says:

   GREAT,CONGRATS GOD BLESS YOU

   KEEP IT UP…

  • JOSEPH KAILATH says:

   My reply to Saiju Mathew…I am not involving any argument. Let me tell you some reality. In Saudi Arabia there were belivers gathered togather secreatly. They were Syro malabaries, latins, syromankara, knanaya catholics and knanaya jacobits under the patronage of the Kuwait Bishop. Syro malabar church decided to seperate their members in one unbrella but it was with out the permisson one concent of existing authority. (As Saddam invaded Kuwait)After long bad events Vatican authority removed Syro Malabar priests from there. Mr. Saiju you go and study the present situation of catholic community there….then you decide…….

  • Wilson says:

   Good Observations! well done Brother!

 5. American Catholic...... says:

  ഗ്രേറ്റ്‌ …….ജോസഫ്‌ …… തക്ക മറുപടി തന്നെ
  എനിക്കൊരു എളിയ സംശയം…..
  തോമാശ്ലീഹ ഇന്ത്യയില്‍ വന്നു എന്ന് നമ്മള്‍ പലരില്‍ നിന്നും കേട്ടു…. ( ഇതിനു ചരിത്രപരമായി അവരുടെ കൈയ്യില്‍ തെളിവുണ്ടോ ആവോ……??? ) പക്ഷെ തോമശ്ലീഹ അറ്റ്‌ലാന്റിക് സമുദ്രം പതച്ചു കയറി ഇവിടെ അമേരിക്കയിലും വന്നോ………. ??? കത്തോലിക്കാ വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ഞങ്ങളെപ്പോലെ ഉള്ള പതിനായിരക്കണക്കിനു കുടുംബങ്ങളില്‍ ലത്തീന്‍ സഭയെക്കുറിച്ച് തെറ്റിദ്ധാരണകള്‍ വളര്‍ത്തി ഞങ്ങളില്‍ നിന്നും ഡോളര്‍ പിടുങ്ങുവാന്‍ നാട്ടില്‍ നിന്നും പറന്നിറങ്ങുന്ന കള്ള നാണയങ്ങളെ ഞങ്ങള്‍ ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞൂ.

  അമേരിക്കയില്‍ ഉള്ള ഞങ്ങളുടെ ആത്മീയ കാര്യങ്ങള്‍ നോക്കുവാന്‍ ഇവിടെ ഉള്ള ലത്തീന്‍ സഭയിലെ ബഹുമാനപ്പെട്ട വൈദികര്‍ മതി. അതിന്നായി നാട്ടില്‍ നിന്ന്
  ഒരാളും ഇവിടേക്ക് മാറാപ്പും തൂക്കി വിമാനം കയറണം എന്നില്ല. അമേരിക്ക വ്യക്തിസ്വാതന്ത്ര്യം ഉള്ള രാജ്യം ആണ്. ഹിന്ദു രാജ്യം ആയ ഇന്ത്യയില്‍ നിന്നും അമേരിക്കയിലും യൂറോപ്പിലും എത്തി മാമ്മോദീസ സ്വീകരിച്ചു ഇവിടുള്ള ലത്തീന്‍ പള്ളിയില്‍ ചേര്‍ന്ന് കത്തോലിക്കാ വിശ്വാസത്തില്‍ ജീവിക്കാം …. ബഹുമാനപ്പെട്ട സൈജു മുളക്‌പാടം ….. താങ്കള്‍ക്കു കാര്യങ്ങളുടെ കിടപ്പ് വശം ഇപ്പോള്‍ മനസ്സിലായി കാണും എന്ന വിശ്വാസത്തോടെ …

 6. MARY JOSEPH says:

  കേരളത്തിലെ നസ്രാണികള്‍ ആരുടേയും ഔദാര്യം പറ്റി കഴിയുന്നവരല്ല സംവരണ വിഭാഗത്തില്‍ പെടുന്നവരുമല്ല. കേരളത്തിലെ ആഡ്യത്വമുള്ള കുടുംബങ്ങളില്‍ നിന്നും ക്രിസ്തു ശിഷ്യനായ തോമാശ്ലീഹയില്‍ നിന്നും മാമ്മോദീസ സ്വീകരിച്ച പാരമ്പര്യ ക്രിസ്ത്യാനികളാണ്.സായിപ്പിന്റെ ഗോതമ്പും പാല്‍പ്പൊടിയും വാങ്ങി വിശ്വാസം സ്വീകരിച്ചവര്‍ക്ക് അത് പറഞ്ഞാല്‍ മനസ്സിലാവില്ല. അമേരിക്കയില്‍ പോയി പത്തുപണമുണ്ടാക്കിയാല്‍ വാങ്ങാന്‍ പറ്റുന്നതല്ല പാരമ്പര്യം. ചരിത്രത്തെ ചോദ്യം ചെയ്യുന്ന താങ്കള്‍ വേദപുസ്തകത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്നതിന് തുല്യവും ആണ്. ബൈബിളില്‍ പറയുന്ന ആദത്തിന്റെ സൃഷ്ടിയെ ചോദ്യം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിനെ തള്ളിക്കളയാന്‍ പറ്റുമോ?? അങ്ങനെയെങ്കില്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ അംഗീകരിക്കേണ്ടി വരില്ലേ. റോമാ പാരമ്പര്യത്തെ പോക്കിപ്പിടിക്കുന്ന താങ്കള്‍ക്കും താങ്കളുടെ അധികാരികള്‍ക്കും ധൈര്യമുണ്ടോ സീറോ മലബാര്‍ സഭയില്‍ നിന്നും ലത്തീന്‍ സഭയില്‍ൽ സേവനം ചെയ്യാന്‍ വന്ന വൈദികരും കന്യാസ്ത്രീകളും അവരുടെ മാതൃ സഭയിലേക്ക് മടങ്ങി പോകുവാന്‍ പറയാന്‍?? അങ്ങനെ വന്നാല്‍ പല പള്ളികളും സ്ഥാപനങ്ങളും അന്ത്യശ്വാസം വലിക്കേണ്ടി വരും. വെറുതെ വായില്‍ കൊലിട്ടിളക്കാതെ പോയി പണി നോക്കട മക്കളെ.

 7. ജോസഫ്‌ താങ്കളുടെ മിടുക്ക് കൊള്ളാം സൈജു എന്ന വ്യക്തി ഇവിടെ പറഞ്ഞതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. മാന്യതയുടെ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും അദ്ദേഹത്തെ കളിയാക്കുവാന്‍ താങ്കള്‍ ഇവിടെ ശ്രമിച്ചത് അല്പത്തരം എന്നല്ലാതെ എന്ത് പറയാന്‍. നസ്രാണികളുടെ പാരമ്പര്യം താങ്കള്‍ കല്പിച്ചു നല്‍കുന്ന ഒന്നാണോ? ശ്ലൈഹികപാരമ്പര്യം പേറുന്ന ഏറ്റവും പുരാതന സഭാതന്നെയാണ് സീറോ മലബാര്‍ എന്നത് അത്യാവശ്യമെങ്കില്‍ താങ്കള്‍ക്കു ഫ്രാന്‍സിസ് പപ്പയോട് ചോദിച്ച് മനസ്സിലാക്കാവുന്നതാണ്. നസ്രാണി മക്കള്‍ ആഢ്യത്വം പേറുന്നവര്‍തന്നെയാണ്. സായിപ്പിന്റെ പാല്‍പ്പൊടിയും ഗോതന്പും വാങ്ങി വിശ്വാസം സ്വീകരിച്ചവര്‍ അല്ല അവര്‍. കേരളത്തിലെ സംവരണ വിഭാഗത്തില്‍ പെടുന്നവരുമല്ല അവര്‍. നസ്രാണി സഭയുടെ ചരിത്രത്തെ തള്ളിപറയുന്ന താങ്കള്‍ അങ്ങനെയെങ്കില്‍ വിശുദ്ധ ഗ്രന്ഥത്തെയും തള്ളിപ്പരയുമല്ലോ. കാരണം മനുഷ്യന്‍ ദൈവ സൃഷ്ടി അല്ല എന്ന് താങ്കള്‍ക്ക് പറയേണ്ടിവരും. കാരണം ഡാര്‍വിന്റെ സിദ്ധാന്തമാണ്‌ ശാസ്ത്രം അംഗീകരിച്ചിരിക്കുന്നത്. ഈശോ ദൈവ പുത്രനല്ല എന്ന് വെളിവാക്കുന്ന ധാരാളം പുസ്തകങ്ങളും ഉണ്ട്. അങ്ങനെയെങ്കില്‍ അതും താങ്കള്‍ വിശ്വസിക്കുമോ? വെറുതെ ചൊറിയാതിരിക്കുന്നതാണ് നല്ലത്. പോടാ മോനെ ദിനേശാ എന്ന് പറയിക്കാന്‍ ഇടവരുത്തരുതേ….

 8. Joseph says:

  ‘ദിനേശന്‍’ പ്രയോഗത്തിലൂടെ സുപരിചിതനായ ഇദ്ദെഹമാരെന്ന് മനസിലായി. മോനെ, ദിനേശാ, (റോസ മേരി ) ഇപ്പോള്‍ ഒത്തിരി അവതാരങ്ങളായല്ലോ. ആണും പെണ്ണും നപുംസകവും ക്രിസ്ത്യനും സ്വതന്ത്ര ചിന്തകനും അങ്ങനെ പോവുന്നു ഈ പെങ്കൊച്ചിന്റെ അവതാരങ്ങള്‍. ഇദ്ദേഹം പുരോഹിതനല്ലെന്നു പറയുന്നു. കുമ്പസാരക്കൂട്ടില്‍ ഇരിക്കുന്ന അച്ചന്‍ സാക്ഷാല്‍ ക്രിസ്തുവിന്റെ അവതാരമെന്നും ഒരിക്കല്‍ എഴുതി കണ്ടു. സൈബര്‍ലോകത്തില്‍ ഏറ്റവും നല്ലവണ്ണം മലയാളം ടൈപ്പ് ചെയ്ത് എഴുതും. സ്വയം എഴുതിക്കൊണ്ട് കൂടെ ഒരു കൈമണി എഴുത്തുകാരനെയും സൃഷ്ടിക്കും. ദിനേശാ, ഈ വേഷം മാറല്‍ എക്കാലവും ചെലവാകില്ല. ഒന്നുമല്ലെങ്കിലും നമ്മള്‍ രണ്ടുപേരും തോമ്മാ ശ്ലീഹാ മുക്കിയ സുറിയാനി കത്തോലിക്കരല്ലേ? അന്ന് പാലാ പാലവും തൊടുപുഴ പാലവും വരാതെ തോമ്മാ ശ്ലീഹാ അങ്ങയുടെ നാട്ടില്‍ നിലയ്ക്കല്‍ നിന്നും കടത്തു കയറി വന്നതെങ്ങനെയെന്നും അറിഞ്ഞുകൂടാ.

  തോമ്മാശ്ലീഹായുടെ അസ്ഥിത്വത്തെപ്പറ്റി മറ്റൊരു വെബ്പത്രത്തിലും ഈ പെങ്കൊച്ച് വീറോടെ വേറെ പേരുകളിലും എഴുതിയിരിക്കുന്നതു കണ്ടു. പല അവതാരങ്ങളായി വന്ന ജോമോന് ശ്രീ ചാക്കോ കളരിക്കലിനെ ആക്രമിക്കാന്‍ പണ്ടുമുതലേ താല്പര്യമായിരുന്നു. അദ്ദേഹമെഴുതിയ പുസ്തകങ്ങള്‍ പുരോഹിത ലോകത്തെ മൊത്തം ഭ്രാന്തു പിടിപ്പിക്കുന്നതാണ് കാരണം. പുരോഹിതരുടെ ഉള്‍ക്കളികള്‍ പ്രായോഗിക ജീവിതത്തില്‍ നല്ലവണ്ണം കണ്ടു പരിചയിച്ച ശേഷമാണ് ശ്രീ ചാക്കോ വിവാദപരമായ അനേക പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവായത്.

  സീറോ മലബാര്‍ സഭ പൊള്ളയാണെന്ന് ആധികാരികമായി ശ്രീ ചാക്കോയുടെ നിരൂപണങ്ങളിലൂടെ തെളിയിക്കാനും സാധിച്ചു. അദ്ദേഹത്തിന്റെ ‘ഇടയന്‍’ എന്ന പുസ്തകം അന്തര്‍ ദേശീയ പുരസ്ക്കാരം നേടിയതാണ്. ശക്തിയായ അല്മായ മുന്നേറ്റത്തില്‍ ഇന്ന് കേരളാ മെത്രാന്മാര്‍ വട്ടു പിടിച്ചു നടക്കുകയാണ്‌. യുവജനങ്ങള്‍ പുരോഹിതരാകുവാന്‍ താല്പര്യപ്പെടാത്തത് സൈബര്‍ ലോകം കാരണമെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി അടുത്തയിട പറഞ്ഞു. ഈ ജോമോനെന്ന അജ്ഞാത പ്രതിഭാസം സഭയ്ക്കെതിരായി എഴുതുന്നവരെ വ്യക്തിപരമായി കളിയാക്കാനും മിടുക്കനാണ്. തനി പുരോഹിത ചേഷ്ടകള്‍ മൊത്തമായി ഇദ്ദേഹത്തിന്റെ എഴുത്തിന്റെ ശൈലിയിലുണ്ട്.

  ആദ്യ നൂറ്റാണ്ടുകളില്‍ വേഷം മാറി ഒരു സ്ത്രീ മാര്‍പാപ്പായുണ്ടായിരുന്ന ചരിത്രം വായിച്ചിട്ടുണ്ട്. സഭ അത് നിഷേധിക്കുന്നു. അച്ചന്മാര്‍ പെണ്ണായി എഴുതിയാല്‍ ശരിയാവുമോ? നാലും മൂന്നും ഏഴാണ്, എട്ടല്ല. ചരിത്രവും കെട്ടുകഥയും രണ്ടാണ്. ഭാരതത്തിലെ കെട്ടുകഥയായ തോമസും ക്രിസ്തു ശിഷ്യനായ തോമസും രണ്ടാണ് ദിനേശാ, പെങ്കൊച്ചെ, ജോമോനെ. തോമ്മാ ശ്ലീഹായുടെ കെട്ടുകഥയെ ആസ്പദമാക്കിയുള്ളതല്ല ശ്രീ ചാക്കോ കളരിക്കലിന്റെ ഇവിടെ പ്രസിദ്ധീകരിച്ച ലേഖനമെന്നും അറിയുക. മറിച്ച് സീറോ മലബാര്‍ എന്ന സഭ, ലത്തീന്‍ സഭകളുടെ ഒരു ഇത്തിക്കണ്ണിയെന്നാണ്. അദ്ദേഹം സംഗ്രഹിച്ചിരിക്കുന്നത്.

 9. K.J. Sunil says:

  I lived in Delhi for 14 years from 1994 to 2008. in 90’s there was no Sero Malabar church in Delhi. Later, Priests start coming from Kerala and started Malayalam mass in Catholic churches with the permission of local Diocese. Once they started the Malayalam mass they start spreading lies about Catholic (Latin) Churches to grow their own Church. Later, it became a big issue and the Local Bishop (Archbishop of Delhi) even wrote a letter (Idaya leganam) requesting people not to fight each other. And the Archbishop of Delhi got them permission from the Vatican to create separate churches for them. So, they created churches of their own and used the same latin churches for some time for mass and catechism classes. I saw the same in Austratlia and Now, I see the same in Toronto, Canada. Here, too they were using the Catholic (Latin) churches until last year.
  No to offend anyone. but, telling the truth. Something about the culture they showing around the world. I meant, using the Catholic (Latin) church to come and then spread lies about them to grow.
  About the Namboothiri breed. How many of you are from the same families which you claim that St. Thomas baptized? Vatican never accepted that St. Thomas came to Kerala.
  Pls. check this too:
  https://ishwarsharan.wordpress.com/parts-2-to-9/pope-benedict-xvi-denies-st-thomas-evangelized-south-india-ishwar-sharan/

  • Ouseph Mathai says:

   sunilee… suryani nazranikal pokunedathu pallikal illenkil avaru latheen palliyil pokum..vallya thalpryam undayittalla… pakshe qurbana mudakkan thalprayam illanittu.. njagal suriyani nazranikal palliakal undenkil latheenil pokillla.. athukondannuu njangal sontham palli paniyunnathu.. njagalude aradhana kramathil qurbana koodan.. mar addai mar mariyu de aradhana krama thudarunnavarannu njangal..

 10. ജിനോ says:

  കത്തോലിക്കാ സഭയിലെ 22 വ്യക്തിഗത സഭകളെക്കുറിച്ച് അറിയാത്തതോ അറിവില്ല എന്ന് നടിക്കുന്നതോ ആവാം… എല്ലാ പൌരസ്ത്യ സഭകളും പാശ്ചാത്യ ലത്തീന്‍ സഭയില്‍ ചേരണം എന്ന് പറയുന്നത് രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ പഠനങ്ങള്‍ക്ക് വിരുദ്ധമാണ്.
  .
  ഇനി വാദത്തിനു വേണ്ടിയാണെങ്കില്‍ പോലും ഒരു ദേശത്ത് ഒരു റീത്ത് മതി എന്നാണെങ്കില്‍, കേരളത്തിലുള്ള ലത്തീനും മലങ്കരയും അടച്ചു പൂട്ടി സീറോ മലബാര്‍ ആക്കണം… കാരണം കേരളത്തിലെ ആദ്യത്തെയും ഭൂരിപക്ഷമുള്ളതുമായ സഭ സീറോ മലബാര്‍ ആണല്ലോ…
  .
  കേരളത്തിനു പുറത്തുള്ള സീറോ മലബാര്‍കാരെ ലത്തീനില്‍ ലയിപ്പിക്കുന്നത് അതുകഴിഞ്ഞു പോരെ..?

 11. P T Joseph says:

  You fools are fighting for devil. Some are attracted to the American morning pills and others are not, it depends on ones own judgement. Don’t force them to give it up and turn to East. Both sides should strive to be in the side of the Lord and not of Cea…..

  Some of the comments are painful which goes like this.. Jobless who are after Church and priests.. Catholic Church Syro or Latin has survived because of the sufferings of many, there are people who, as St Paul, spent their entire fortune for the Church… Srampickal Ittan Mappilai was one among them. For heaven’s sake do not trivialise their efforts by this bickering. Many have donated their land and fortunes to develop educational and health facilities for you, many of you have grown to the level of Dollar hunters from that platforms. There was a time when my uncle left for Trichinappally for English Education in early 20th Century. When you all grown up you had schools and colleges across Kerala and you became Dollar hunters. So please do not glorify what is newly acquired; remember you had past and do not belittle the efforts of Syro Malabar martyrs.

  • Joseph says:

   Kindly separate the SyroMalabar church from Catholic church. Let them go like C S I,Marthoma Jacoby etc…

   • PETER GEORGE PERUMBALLY says:

    EXACTLY,

   • Saiju Thomas says:

    That is what they are striving for sadly. I absolutely against all these groupism. Are thry really following Christ or the so called tradition?

   • Ouseph Mathai says:

    suriyani nazranikale arude keezhil akkan nokkenda..vendi vannal syro malbar, yakobaya, orthodox ellavarum chernnuu nilkkumm. njangale bharikkan areyum elpichittilla.. popine polum.. chettean onnu poyee..

 12. Matthew says:

  please don’t let your Pride kill your own Faith in Jesus

 13. Cyril says:

  Dear friends our church ( I am not in favor of any church Latin or Syro Malabar or malankara or any other Christian denominations) HERE I WANT TO TELL THAT PLEASE READ JOHN 17: 1-26. I am very happy that now God spoke through a lay person to correct our way of life. If Jesus is not come to this world, we do not have any church. Please let us proclaim the word of God not the word of our bishops priests and pastors. Why are you dividing the people with church? Please stop it. We the bishops and priests should listen to the sheep’s. They are suffering and let us to be near them.

 14. Abraham Joseph says:

  There are always wicked and narrow minded people who oppose positive growth of everything. These people try to see things from their selfish mindset alone. They can never promote diversity and growth. I strongly feel that Mr. Chacko is one among them. You are not much different from the RSS Sabgh Parivar groups that demand that all those who live in India should follow Hinduism. If you have bit of knowledge and prudence open your mind and try to accept the diversity in the Church. You are actually arguing for an ecclesial imperialism.

 15. Joseph Matthew says:

  സീറോ മലബാര്‍സഭയെ മഹത്വീകരിച്ചുകൊണ്ടു ഏതാനും പുതിയ കമന്റുകള്‍ ഒരു അജ്ഞാത നാമധാരി പോസ്റ്റ് ചെയ്തിരിക്കുന്നു. രണ്ടുകൊല്ലം മുമ്പ് ഈ ലേഖനത്തിനു ഞാന്‍ മറുപടി നല്‍കിയത് കമന്റ് കോളത്തില്‍ വായിക്കാം. ഒരു പണ്‌ഡിതവേഷധാരി ‘ജോസഫ്’, ‘മാത്യു’ എന്നെല്ലാം പേരുകളില്‍ വായനക്കാരെ ചിന്താക്കുഴപ്പത്തിലാക്കാനും ശ്രമിച്ചിട്ടുണ്ട്.

  ‘കോളേജുകളും സ്‌കൂളുകളും സീറോ മലബാര്‍ സഭകളുണ്ടാക്കി വിദ്യാഭ്യാസം നല്‍കിയതുകൊണ്ടാണ് പ്രവാസി കുടിയേറ്റങ്ങള്‍ക്കും വിദേശ ജോലികള്‍ക്കും സാധ്യതകള്‍ വന്നതെന്നു’ കമന്റുകളെഴുതിയ മാന്യന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. വാസ്തവത്തില്‍ പ്രൊട്ടസ്റ്റന്റ് മിഷ്യനറിമാരാണ് കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയത്. അവരുടേത് മതപരിവര്‍ത്തനവും സേവന മനഃസ്ഥിതിയുമായിരുന്നു. പിന്നീടാണ് എന്‍.എസ്‌.എസ്സും സീറോ മലബാറും വിദ്യാഭ്യാസം കച്ചവടമാക്കിക്കൊണ്ടു ഈ രംഗത്തു വന്നത്. നാട്ടിലെ സാധാരണക്കാര്‍ വിദ്യ നേടുമെന്നു ഭയപ്പെട്ടകാരണം കത്തോലിക്കാ പുരോഹിതര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ താല്പര്യമില്ലായിരുന്നു.

  പണമുണ്ടാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്ല മാര്‍ഗമെന്നറിഞ്ഞതില്‍ പിന്നീടാണ് കേരളത്തിലെ സുറിയാനി പുരോഹിതര്‍ അതിനായി തുനിഞ്ഞത്‌. സഭ വളരണമെങ്കില്‍ ദരിദ്രര്‍ തിങ്ങിനിറഞ്ഞിരിക്കണമെന്ന വിശ്വാസമായിരുന്നു കത്തോലിക്കാ പുരോഹിതര്‍ക്കുണ്ടായിരുന്നത്. ബോധം വെച്ച് മനുഷ്യര്‍ വിദ്യ നേടിയാല്‍ മതത്തിന്റെ മയക്കുന്ന കുതന്ത്രങ്ങള്‍ വെളിച്ചത്താവുമെന്നും പുരോഹിതര്‍ ഭയപ്പെട്ടിരുന്നു.

  രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കഴിഞ്ഞതില്‍ പിന്നീടാണ് സീറോ മലബാര്‍ സഭയെന്ന ഒരു സഭയുണ്ടായത്. തോമ്മാശ്ലീഹാ വന്നുവെന്ന കപടകഥയും കൂടാതെ ശ്ലീഹാ ബ്രാഹ്‌മണരിലെ പ്രമുഖ കുടുംബങ്ങളെ ക്രിസ്ത്യാനികളാക്കി മാമ്മൂദീസാ നല്കിയെന്നുമുള്ള കള്ളകഥയും ലോകം മുഴുവന്‍ പ്രചരിപ്പിച്ചു. അങ്ങനെ അവരുടെ ആത്മീയവ്യാപാര പ്രസ്ഥാനങ്ങള്‍ക്ക് അടിസ്ഥാനവുമിട്ടു.

  സീറോ മലബാറികള്‍ തുടങ്ങിവെച്ച സ്‌കൂളുകളും ഹോസ്പിറ്റലുകളും പണക്കാര്‍ക്കു മാത്രമായിരുന്നു. കോണ്‍വെന്റ് സ്ക്കൂളില്‍ അമിതഫീസുകള്‍ ചാര്‍ജ് ചെയ്താണ് കുട്ടികളെ പഠിപ്പിക്കുന്നത്. ദളിതര്‍ക്കും പാവങ്ങള്‍ക്കും പ്രവേശനം നല്‍കില്ല. എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പള്ളികള്‍ വക ഷോപ്പിംഗ് കോം‌പ്ലെക്സ് കാണാം. കൂടെ സര്‍ക്കാരിന്റെ പുറമ്പോക്കുകള്‍ കൈവശപ്പെടുത്തി കാണിക്കകള്‍ മേടിക്കാന്‍ കുരിശുപള്ളികളും നിര്‍മ്മിച്ചിട്ടുണ്ട്. നാടു മുഴുവനുമുള്ള പള്ളികളും രൂപതകളും ഷോപ്പിംഗ് കോംപ്ലക്സുകള്‍ പണിയാന്‍ മത്സരിക്കുന്നു.

  ഇപ്പോള്‍ ലോകം മുഴുവന്‍ രൂപതകളുണ്ടാക്കിയും മെത്രാനെ അവിടങ്ങളില്‍ പ്രതിഷ്ഠിച്ചും ക്രിസ്ത്യന്‍ കുടുംബങ്ങളെ തല്ലു കൂടിപ്പിക്കുകയെന്നാണ് ഇവരുടെ ജോലി. അതിനായി അമേരിക്കയില്‍ ഡോളര്‍ തിരുമേനിമാര്‍, ബ്രിട്ടനില്‍ പൗണ്ട് തിരുമേനി, കനേഡിയന്‍ ഡോളര്‍ (മേപ്പിള്‍) തിരുമേനി, ആസ്‌ട്രേലിയയില്‍ കറന്‍സി തിരുമേനി എന്നെല്ലാം പേരില്‍ സഭാ മക്കളുടെ പണവും കൈക്കലാക്കുന്നുണ്ട്. ദരിദ്ര രാജ്യങ്ങളും ആഫ്രിക്കയും ഇവര്‍ക്കു വേണ്ടാ.

  വിശ്വാസികളില്‍നിന്നു സംഭാവനകളായും, വസ്തു തട്ടിയെടുത്തും (കാഞ്ഞിരപ്പള്ളി ബിഷപ്പ് മോനിക്കായുടെ വസ്തുക്കള്‍ തട്ടിയെടുത്തപോലെ) വനംകൊള്ള ചെയ്തും വിദേശ വരുമാനവും കറുത്ത പണം വെളുത്ത പണമാക്കിയും നികുതി വെട്ടിച്ചും അമിതാദായത്തിനായി കെട്ടിടങ്ങളും സ്‌കൂളുകളും ഹോസ്പിറ്റലുകളുമുണ്ടാക്കിയും പള്ളികള്‍ പൊളിച്ചും ഉരുപ്പടികള്‍ കട്ടും, ആകാശം മുട്ടെ വീണ്ടും പള്ളി പണിതും നാട്ടിലെ തരികിട പുരോഹിതരെ അമേരിക്കയിലയച്ചും സീറോ മലബാര്‍ സഭ അവരുടെ സാമ്രാജ്യം വിപുലമാക്കിക്കൊണ്ടിരിക്കുന്നു. സ്‌കൂളില്‍ നിയമിക്കുന്ന അദ്ധ്യാപകരുടെ വൗച്ചറില്‍ ഒപ്പിടുവിച്ചു ശമ്പളം മുഴുവന്‍ കൈക്കലാക്കും. ഹോസ്പിറ്റലുകളില്‍ നേഴ്സുമാരുടെ ചോരയൂറ്റി കുടിച്ചുകൊണ്ട് നക്കാപ്പിച്ച ശമ്പളം കൊടുക്കും. ഇത്തരം തട്ടിപ്പുകളുടെ ലോകമാണ് കോണ്‍സ്റ്റാന്റിനീയ സീറോ മലബാര്‍ രൂപതകളെന്നു ലോകം മനസിലാക്കിക്കൊണ്ടിരിക്കുന്നു.

  കോളേജില്‍ അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നത് സര്‍ക്കാറിന്റെ ഫണ്ടില്‍ നിന്നാണ്. നിയമനം മുഴുവന്‍ കോഴ മേടിച്ചുകൊണ്ടു പുരോഹിതരുടെ സ്വന്തത്തില്‍പ്പെട്ട ശിങ്കിടികള്‍ക്കും. ഇത്തരം നിയമനങ്ങള്‍ നികുതി കൊടുക്കുന്നവരോടു ചെയ്യുന്ന അന്യായമെന്നും പുരോഹിതര്‍ മനസിലാക്കുന്നില്ല. ഇങ്ങനെയുള്ള നീചമായ സാമൂഹിക വ്യവസ്ഥകള്‍ പുലര്‍ത്തുന്ന സീറോ മലബാര്‍സഭ ക്രിസ്തുവിന്റെ സഭയാകുന്നത് എങ്ങനെ?

  തോമ്മാശ്ലീഹായുടെ അസ്ഥിത്വം കൂടാതെ സീറോ മലബാര്‍ ചരിത്രത്തിലെ മറ്റൊരു നുണ അവരുടെ ആഢ്യബ്രാഹ്മണിത്വമാണ്. നുണകളുടെ ഒരു കൂമ്പാരംതന്നെ ഈ സഭയില്‍ നിറഞ്ഞുകിടപ്പുണ്ട്. പോര്‍ട്ടുഗീസുകാര്‍ വന്നതില്‍ പിന്നീടാണ് സുറിയാനി ക്രിസ്ത്യാനികളുടെ പല ദുരാചാരങ്ങളൂം ഇല്ലാതായത്. താമര, നിലവിളക്ക്, മയിലുകള്‍, രുദ്രാക്ഷം മുതലായ ഹൈന്ദവ ചിഹ്നങ്ങള്‍ ഈ സഭ അടുത്തകാലത്തു തട്ടിയെടുത്തു കഴിഞ്ഞിരിക്കുന്നു. ഓലപ്പാമ്പ് കാണിച്ചു മലയാളിക്കുഞ്ഞുങ്ങളുടെ മസ്തിഷ്ക്കം കാര്‍ന്നു തിന്നുന്ന ദൗത്യമാണ് ഇവര്‍ അമേരിക്കാ മുതലായ രാജ്യങ്ങളില്‍ നടത്തുന്നത്.

 16. Isac says:

  Dear Reader, whether St. Thomas came to Kerala is not an important question. Since non of other places claim of St. Thomas, we just believe that He might came to Kerala.
  Syro- Malabar or Syro-malankara any Rites are separated from the Church to Protect their own tradition and liturgy. But now what now happening is just contradiction.
  But it is the reality that every Europian Diocese are filled with 40 to 50 Percentage of Syromalabar priest (Among 30% CMI).
  Also in Vatican – 30 % Syrian Fathers and Sisters.
  After 75 -100 years, in world their will be only Syro-malabar dioceses in whole world.
  I love Syro-Malabar liturgy and faithful
  I hate Heirarchy and it´s Politics and hidden agendas.

 17. Sibin Antony says:

  ഒരേയൊരു ക്രിസ്തുവും കാക്കതൊള്ളായിരം സഭകളും. എല്ലാം തമ്മില്‍ അടിയും പാര വെപ്പും. ഈ ലേഖനവും സദുദ്ദേശത്തോടെ എഴുതിയതല്ലല്ലോ. സിറോ മലബാര്‍ സഭയുടെ ഉള്ളില്‍ നടക്കുന്ന വൃത്തികേടുകള്‍ക്കെതിരെ അതിനുള്ളില്‍ നിന്ന് തന്നെ ആര്‍ജവമുള്ള യുവാക്കള്‍ പ്രതികരിക്കുന്നുണ്ട്. ആഡംബരത്തിനെതിരെ സീറോ മലബാര്‍ സിനഡ് പുറപ്പെടുവിച്ച ആഹ്വാനം വളരെ സ്വാഗതാര്‍ഹമായ കാര്യമാണ്. തികച്ചും പോസിറ്റീവും. പിന്നെ മൂട് താങ്ങികള്‍ എല്ലായിടത്തും ഉണ്ടല്ലോ. ഓരോ സഭയും പരസ്പരം ചെളി വാരി അറിയാതെ സ്വയം നന്നാകുന്നതല്ലേ നല്ലത്?

  N.B: സ്വാശ്രയ പ്രശ്നത്തില്‍ കൈയിട്ടു വാരാനാകാതെ വന്നപ്പോള്‍ ഗവണ്മെന്റിനെ വെല്ലുവിളിക്കാനല്ലാതെ, വിശ്വാസപരമായ ഏതെങ്കിലും കാര്യത്തില്‍ എല്ലാ സഭകളും കൂട്ടായ പത്രസമ്മേളനം നടത്തുന്നത് കണ്ടിട്ട് ചത്താല്‍ മതിയായിരുന്നു.

 18. Joseph says:

  Again and again I tell you that in order to avoid the groupism (Vargeyatha)of Syro-Malabar rite in Kerala against Catholic Church (Latin)kindly separate them, As we know there are 23 rites in Catholic church including SyroMalabar the rest respect Catholic church (Latin)and their Liturgy so next Synod take a decision to separate SyroMalabar rite form Catholic church like C S I, Marthomaits, Jacobits, Orthodox, Protestant etc… Independent Churches…. God bless you.

 19. Peter says:

  So long as there are laity (unskilled) willing to support (pay, pray, and obey) any rite and its hierarchy (man-made Gods), the skilled faithful can simple keep writing like this. God never intended to create all those rites and divisions. Let us simply accept and go along with it or just be your own and develop a faith that makes yo happy. Thanks for your time.

 20. Ouseph Mathai says:

  suriyani mar thoma nazranikal kku… avarude verukal ariyam.. syro malabar ennu peril thanne unduu avarude parambrayathodullaa uracha nilapadau.. syro kar suriyanikal annnuu allathe latheena karalla.. prankikal ee karayil konduvanna colonial aradhana kramam all suriyanikal upayogikkunnathu.. marthomayude shishyan maraya mar addai mar mariyude kramam thudraunnavarannuu.. syro mlabar kare latheen reethil kondupyi kettan nokkenda…

  lokam evide poyalaum … suriyani mar thoma nazrani mappila maru suriyanikal thanne ayirukkum

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top