നൈന അവാര്‍ഡ്‌ അച്ചാമ്മ കൊക്കോത്ത്‌, ഡോ. ഷൈനി വര്‍ഗീസ്‌, ലില്ലി ആനിക്കാട്ട്‌ എന്നിവര്‍ക്ക്‌

image (17)ന്യൂജേഴ്‌സി: നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ നേഴ്‌സസ്‌ ഓഫ്‌ അമേരിക്കയുടെ (നൈന) ചരിത്രംകുറിച്ച `കണ്‍വന്‍ഷന്‍ അറ്റ്‌ സീ’യില്‍ വെച്ച്‌ വിവിധ രംഗങ്ങളില്‍ മികവ്‌ തെളിയിച്ച നേഴ്‌സുമാര്‍ക്ക്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. അവാര്‍ഡ്‌സ്‌ കമ്മിറ്റി ചെയര്‍ സോളി മണ്ണാകുളത്തില്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.

നൈനയുടെ നൈറ്റിംഗ്‌ഗേല്‍ അവാര്‍ഡ്‌ ജോര്‍ജിയയില്‍ നിന്നുള്ള അച്ചാമ്മ കൊക്കോത്തിന്‌ നൈനാ സ്ഥാപക പ്രസിഡന്റ്‌ സാറാ ഗബ്രിയേല്‍ സമ്മാനിച്ചു. 45 വര്‍ഷമായി നേഴ്‌സിംഗ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന അച്ചാമ്മ 42 വര്‍ഷവും യു.എസിലാണ്‌ സേവനം അനുഷ്‌ഠിച്ചത്‌. അറ്റ്‌ലാന്റയിലെ എമറി യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലില്‍ ചാര്‍ജ്‌ നേഴ്‌സായിരുന്ന അവര്‍ കഴിഞ്ഞവര്‍ഷം റിട്ടയര്‍ ചെയ്‌തുവെങ്കിലും സാമൂഹിക പ്രശ്‌നങ്ങളില്‍ സജീവമാണ്‌. ജോര്‍ജിയ ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ സജീവാംഗം.

ഹൂസ്റ്റണില്‍ നിന്നുള്ള ഡോ. ഷൈനി വര്‍ഗീസിന്‌ നേഴ്‌സസ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഫോര്‍ അഡ്വാന്‍സ്‌ഡ്‌ പ്രാക്‌ടീസ്‌ ആര്‍.എന്‍, നൈനയുടെ കഴിഞ്ഞതവണത്തെ പ്രസിഡന്റ്‌ ഡോ. സോളിമോള്‍ കുരുവിള സമ്മാനിച്ചു. നേഴ്‌സിംഗ്‌ അസി. പ്രൊഫസറും നേഴ്‌സ്‌ പ്രാക്‌ടീഷണറുമായ ഡോ. ഷൈനി നേഴ്‌സിംഗ്‌ സ്ഥാപനവും നടത്തുന്നു. രോഗികള്‍ക്ക്‌ ഏറ്റവും മികവുറ്റ സേവനങ്ങള്‍ ലഭ്യമാക്കുക വഴി സമൂഹത്തില്‍ തന്നെ ഗുണകരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ അവര്‍ക്കായി. യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌സസ്‌ മെഡിക്കല്‍ ബ്രാഞ്ച്‌-ഗാല്‍വസ്റ്റണില്‍ നിന്നു നേഴ്‌സിംഗില്‍ ഡോക്‌ടറേറ്റ്‌ നേടിയ അവര്‍ക്ക്‌ ഈവര്‍ഷം തന്നെ എ.പി.എന്‍ നേഴ്‌സിംഗ്‌ എക്‌സലന്‍സ്‌ അവാര്‍ഡും ലഭിച്ചു. നേഴ്‌സ്‌ ഡോട്ട്‌കോമിന്റെ ജം അവാര്‍ഡും അടുത്തയിടയ്‌ക്ക്‌ അവര്‍ക്ക്‌ ലഭിക്കുകയുണ്ടായി.

അനിതരസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയാണ്‌ ഡോ. ഷൈനി എന്ന്‌ സോളി മണ്ണാകുളത്തില്‍ ചൂണ്ടിക്കാട്ടി.

നേഴ്‌സ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഫോര്‍ ക്ലിനിക്കല്‍ സ്റ്റാഫ്‌ ആര്‍.എന്‍ അവാര്‍ഡ്‌ ജോര്‍ജിയയില്‍ നിന്നുള്ള ലില്ലി ആനിക്കാട്ടിന്‌ നൈന പ്രസിഡന്റ്‌ വിമല ജോര്‍ജ്‌ നല്‍കി. മികച്ച പേഷ്യന്റ്‌ അഡ്വക്കേറ്റായ ലില്ലി ആനിക്കാട്ട്‌ സഹപ്രവര്‍ത്തകര്‍ക്കും പുതുതലമുറയ്‌ക്കും മാതൃകയായി പ്രവര്‍ത്തിക്കുന്ന നേഴ്‌സുമാരില്‍ ഒരാളാണ്‌. വൂണ്ട്‌ ആന്‍ഡ്‌ സ്‌കിന്‍ കെയര്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന അവര്‍ `സ്‌കിന്‍ ഫെയര്‍’ എന്ന പ്രോഗ്രാമിന്റെ പോസ്റ്ററുകള്‍ക്ക്‌ രൂപംകൊടുത്തു. ഇതുവഴി പ്രസ്‌തുത യൂണീറ്റിനു സ്റ്റേറ്റ്‌ തലത്തിലും ദേശീയ തലത്തിലും അംഗീകാരം ലഭിക്കാന്‍ വഴിയൊരുക്കി. സിസ്റ്റിക്‌ ഫൈബ്രോസിസ്‌ രംഗത്തെ വിദഗ്‌ധയുമാണവര്‍. ക്രിട്ടിക്കല്‍ കെയര്‍ നേഴ്‌സിംഗില്‍ സര്‍ട്ടിഫിക്കേഷനും നേടിയിട്ടുണ്ട്‌.

നോര്‍ത്ത്‌ ടെക്‌സസില്‍ നിന്നുള്ള അഡ്രിയാനാ ലാല്‍, ന്യൂയോര്‍ക്കില്‍ നിന്നുള്ള ആന്‍ഡ്രിയ കാരന്‍ കാര്‍വലോ എന്നീ നേഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്‌തു. ഏലിയാമ്മ മാത്യു, റോസി നരിക്കാട്ട്‌ എന്നിവരാണ്‌ സ്‌കോളര്‍ഷിപ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്‌തത്‌.

ഇന്ത്യയില്‍ നിന്നുള്ള നേഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍ അനുമോള്‍ ഏബ്രഹാം, അഞ്‌ജുമോള്‍ ഏബ്രഹാം എന്നിവര്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ പ്രഖ്യാപിച്ചു. ബ്ലഡ്‌ ഡൊണേഷന്‍ ഗ്രൂപ്പ്‌ യു.എസ്‌.എ, മണ്ണാകുളത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്നിവയുടെ ഡയറക്‌ടര്‍ രാജു മണ്ണാകുളത്തില്‍ ആണ്‌ സ്‌കോളര്‍ഷിപ്പിന്റെ സ്‌പോണ്‍സര്‍.

image (18) image (19)

Print Friendly, PDF & Email

Leave a Comment