Flash News

വെള്ളാപ്പള്ളി മതവികാരം വ്രണപ്പെടുത്തി -ജോണി നെല്ലൂര്‍

August 26, 2014 , സ്വന്തം ലേഖകന്‍

JOHNY-NELLOOR-e1406742589447തൃശൂര്‍: ക്രൈസ്തവര്‍ 20 നൂറ്റാണ്ടായി മതാചാരത്തിന്‍െറ പേരില്‍ വീഞ്ഞ് ഉപയോഗിക്കുന്നതിനെ അവഹേളിച്ചതിലൂടെ വെള്ളാപ്പള്ളി നടേശന്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് കേരള കോണ്‍ഗ്രസ് -ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. കത്തോലിക്ക സഭ വീഞ്ഞ് വില്‍ക്കുകയാണെന്ന ആക്ഷേപം അവാസ്തവമാണ്. കുര്‍ബാനക്കിടെ പത്തോ പതിനഞ്ചോ മില്ലി വീഞ്ഞ് ഉപയോഗിക്കുന്നതിനെയാണ് അവഹേളിച്ചത്. ക്ഷമാശീലം ഉള്ളതുകൊണ്ടാണ് നടേശന്‍െറ ഭാഷയില്‍ മതമേലധ്യക്ഷന്മാര്‍ പ്രതികരിക്കാത്തത്. മതവിദ്വേഷം വളര്‍ത്തി മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലാണ് അദ്ദേഹം പരാമര്‍ശം നടത്തിയത്. ഇതിന് സ്വന്തം സമുദായത്തിന്‍െറ പിന്തുണ നടേശന് കിട്ടില്ല.

മദ്യ നയത്തിന്‍െറ ക്രെഡിറ്റ് ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് പാറ്റന്‍റുള്ളതല്ല. യു.ഡി.എഫിന്‍െറ കൂട്ടായ തീരുമാനത്തിന്‍െറ ഫലമാണ്. ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ കൂടി പൂട്ടണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ എല്ലാ കേരള കോണ്‍ഗ്രസുകളും ഒന്നാവണമെന്നാണ് ആഗ്രഹമെന്നും താന്‍ മാണി ഗ്രൂപ്പില്‍ ചേരുമെന്നമട്ടിലുള്ള പ്രചാരണം അവാസ്തവമാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top