മദ്യലഹരിയില്‍ മാതാപിതാക്കള്‍ വികലാംഗനായ മകനെ ഫ്രിഡ്ജില്‍ അടച്ചു; ശ്വാസംമുട്ടിയ മകന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു

russiaമോസ്കോ: മദ്യപിച്ച് ലക്കുകെട്ട മാതാപിതാക്കള്‍ വികലാംഗനായ മകനെ ഫ്രിഡ്ജില്‍ അടച്ച് കൊന്നു. അംഗവൈകല്യം സംഭവിച്ച നാല് വയസുകാരനായ മകനെ ഫ്രിഡ്ജില്‍ അടയ്ക്കുകയും മണിക്കൂറുകള്‍ക്കു ശേഷം മരണമടയുകയുമായിരുന്നു. റഷ്യയിലാണ് ഈ ദാരുണ സംഭവം.

കാര്‍പ് ഉലനാവ് ഭാര്യ ഉലിനാ എന്നിവരാണ് മദ്യപിച്ച് ലക്കുകെട്ട് കട്ടിലില്‍ ഉറങ്ങുകയായിരുന്ന നാല് വയസുകാരനായ മകനെ ഫ്രിഡ്ജില്‍ അടച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ മുത്തശനാണ് തണുത്തുറഞ്ഞ നിലയില്‍ നാലുവയസുകാരന്റെ ശരീരം കണ്ടെത്തിയത്.

കുട്ടിയുടെ മരണകാരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. മാതാപിതാക്കള്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തു.

Print Friendly, PDF & Email

Related News

Leave a Comment