Flash News

അമേരിക്കന്‍ സൈന്യത്തില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

August 27, 2014

american-flgന്യൂയോര്‍ക്ക്: അമേരിക്കന്‍ സൈന്യത്തില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സഹപ്രവര്‍ത്തകരായ പുരുഷ സൈനികര്‍ വനിതാ സൈനികരെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 26,000 പേരോളം ബലാത്സംഗത്തിനും പീഡനത്തിനും ഇരയായതായാണ് റിപ്പോര്‍ട്ട്. പുലിറ്റ്‌സര്‍ പ്രൈസ് ഫൈനലിസ്റ്റും വാഷിങ്ടണ്‍ ടൈംസിലെ ഫോട്ടോ ജേര്‍ണലിസ്റ്റുമായിരുന്ന മേരി കാല്‍വര്‍ട്ടിന്റെ ഫോട്ടോ ഫീച്ചറിലാണ് ഇക്കാര്യം വിവരിക്കുന്നത്. സൈന്യത്തിലെ മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും സ്ത്രീകളെ അതിക്രൂരമായി പീഡിപ്പിക്കുന്നതായി ഇവര്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍ പീഡനത്തിനിരയായവരില്‍ ഏഴില്‍ ഒരു സ്ത്രീ മാത്രമാണ് സംഭവം പുറത്തു പറയുന്നത്. പത്തില്‍ ഒരാള്‍ മാത്രമേ നിയമപരമായി ഇതിനെ നേരിടുന്നുള്ളൂ എന്നും ഇവര്‍
സാക്ഷ്യപ്പെടുത്തുന്നു. മിലിറ്ററി സെക്‌ഷ്വല്‍ ട്രോമ(എം.എസ്.ടി)യുടെ പിടിയിലാണ് പലരും. ജോലി നഷ്ടപ്പെടുമോ എന്നുള്ള ഭയമാണ് പലരേയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ചിലര്‍ പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തപ്പോള്‍ ജോലി ഉപേക്ഷിച്ചവരും മാനസികരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരും കുറവല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. പീഡനത്തിനെതിരെ പ്രതികരിച്ചവരെ ജോലിയില്‍ നിന്നും പുറത്താക്കാറുമുണ്ട്. എയര്‍ഫോഴ്‌സ് ഫൈറ്റര്‍ ജെറ്റ് മെക്കാനിക്കായ ജെസിക്ക ഹിന്‍വെസാണ് ഏറ്റവും ഒടുവിലായി നീതി തേടിയത്.

ഇതിന്റെ ഫലമായി മിക്കവരും വിഷാദ രോഗത്തിനും ലഹരിക്കും അടിമയാകുകയാണ്. അമേരിക്കന്‍ സൈന്യത്തില്‍ സ്ത്രീകള്‍ എത്ര ബുദ്ധിമുട്ടുള്ള ജീവിതമാണ് നയിക്കുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മേരി തന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top