ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ നോര്‍ത്ത്‌ അമേരിക്ക മാധ്യമശ്രീ പുരസ്‌കാരത്തിന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു

emblemന്യൂയോര്‍ക്ക്‌: ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയു ടെ മാധ്യമശ്രീ പുരസ്‌കാരത്തിന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒരുലക്ഷം രൂപയും പ്രശംസാഫലകവും അടങ്ങുന്ന പുരസ്‌കാ രം നവംബര്‍ എട്ടിന്‌ ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ ന ടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. മാധ്യമശ്രീ അവാര്‍ഡ്‌ ജേതാവാണ്‌ സെമിനാര്‍ നയിക്കുക.

ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ജൂറിയായിരിക്കും അപേക്ഷകരില്‍ നിന്നും ജേതാവിനെ തിരഞ്ഞെടുക്കുക.

അച്ചടി, ദൃശ്യ മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപേ ക്ഷിക്കാം. അപേക്ഷകര്‍ അവരുടെ യോഗ്യത തെളിക്കുന്ന കാ ര്യങ്ങളും ബയോഡാറ്റയും ഫോട്ടോയും അടങ്ങുന്ന അപേക്ഷ tajmath@gamil.com എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 10 ന്‌ മുമ്പായി അയക്കുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment