മുഖ്യമന്ത്രിക്ക് സോണിയയും രാഹുലും കൂടിക്കാഴ്ച്ചക്കുള്ള സമയം അനുവദിച്ചില്ല

oomanന്യുഡല്‍ഹി: ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്താനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രമത്തിന് തിരിച്ചടി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സമയം അനുവധിക്കാത്തതാണ് മുഖ്യമന്ത്രിക്ക് വിനയായത്.

മദ്യനയവും ടൈറ്റാനിയം കേസും കൊടുംബിരി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് കൂടിക്കാഴ്ചയ്ക്ക് വളരെ പ്രാധാന്യം ഉണ്ടായിരുന്നു. എന്നാല്‍ കേരള വിഷയങ്ങള്‍ സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെ റിപ്പോര്‍ട്ടിന് ശേഷം സംസ്ഥാനത്തെ നേതാക്കളെ കണ്ടാല്‍മതിയെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.

കൂടാതെ കേരളത്തിലെ പ്രശ്നങ്ങളെക്കുറിച്ച് എ കെ ആന്റണിയുടെ അഭിപ്രായവും ഹൈക്കമാന്‍ഡ് തേടും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment