‘ദുല്‍ഖര്‍ സല്‍മാന് ആകാമെങ്കില്‍ പിന്നെ എന്തുകൊണ്ട് എനിക്കും ആയിക്കൂടാ’; പ്രണവ് മോഹന്‍ലാല്‍ അഭ്രപാളിയിലേക്ക്

18-dulkar-salman-pranavചെന്നൈ: മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തുകയും നായകനായി തിളങ്ങുകയും ചെയ്യുന്നതിനിടെ മോഹന്‍ലാലിന്റെ മകന്‍ പ്രണവും സിനിമയിലേക്ക് വരുന്നു.

വ്യത്യസ്ത ജീവിത വീക്ഷണങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രണവ് സിനിമയിലും ആ വ്യത്യസ്ത പുലര്‍ത്തുകയാണ്. സഹസംവിധായകന്റെ റോളിലാണ് പ്രണവ് വരുന്നത്. മോഹന്‍ലാലിന്റെ സമീപകാല ഹിറ്റായ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിലാണ് പ്രണവ് സഹസംവിധായകനാവുന്നത്. സാഗര്‍ ഏലിയാസ് ജാക്കിയിലെ ഒരൊറ്റ ഷോട്ടില്‍ പ്രത്യക്ഷപ്പെട്ട പ്രണവ് ഏറെ അഭ്യൂഹങ്ങള്‍ക്കു ശേഷമാണ് ദൃശ്യമൊരുക്കിയ ജിത്തുജോസഫിനൊപ്പം സംവിധാനകല അഭ്യസിക്കാനെത്തുന്നത്.

കമലഹാസന്‍ നായകനാവുന്ന പാപനാശത്തിന്റെ ചിത്രീകരണം ചെന്നൈയില്‍ പുരോഗമിക്കുകയാണ്, ഗൗതമിയാണ് നായിക. പ്രണവിന്റെ അമ്മാവന്‍ സുരേഷ് ബാലാജിയാണ് പാപനാശം നിര്‍മിക്കുന്നത്.

Print Friendly, PDF & Email

Leave a Comment