Flash News

ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട് വിശ്വാസികളെ കാണാനത്തെി

August 31, 2014 , സ്വന്തം ലേഖകന്‍

aaതലശ്ശേരി: തലശ്ശേരി അതിരൂപതയുടെ പുതിയ ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട് നിയമനം ലഭിച്ചതിന്‍െറ തൊട്ടടുത്ത ദിവസം തന്നെ രൂപത സന്ദര്‍ശിച്ച് വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തി.

ഞെരളക്കാട്ടിന്‍െറ സ്ഥാനാരോഹണം നവംബര്‍ എട്ടിന് നടക്കും. ആര്‍ഭാടം ഒഴിവാക്കി ലളിതമായ സ്ഥാനാരോഹണം മതിയെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വിരമിച്ച തലശ്ശേരി ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവര്‍ക്ക് പിന്നാലെ ജോര്‍ജ് പരമ്പരയുടെ പിന്‍ഗാമിയായ മാര്‍ ജോര്‍ജ് ഞെരളക്കാട്ട്, നിലവില്‍ കര്‍ണാടകയിലെ മാണ്ഡ്യ രൂപത ബിഷപ്പാണ്.

കുടിയേറ്റ ജനതക്ക് ദിശാബോധം നല്‍കിയ രൂപതയുടെ പ്രഥമ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ മൂല്യങ്ങള്‍ പണയം വെക്കാതെ മുന്നോട്ടുപോകാന്‍ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മെത്രാപൊലീത്തയാകാനുള്ള എല്ലാ യോഗ്യതയും ജോര്‍ജ് ഞെരളക്കാട്ടിനുണ്ടെന്ന് പറഞ്ഞ അദ്ദേഹം, തനിക്ക് നല്‍കിയ പിന്തുണ ഞെരളക്കാട്ടിനും തുടരണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ടു.

എറണാകുളം ജില്ലയിലെ ആരക്കുഴിയില്‍ ഞെരളക്കാട്ട് വര്‍ക്കിയുടെയും തൊടുപുഴ കലയന്താനി മുട്ടത്തില്‍ പുത്തന്‍പുരയില്‍ മേരിയുടെയും മകനായി 1946 ജൂണ്‍ 23നാണ് ജനനം. 1960ല്‍ കുടുംബം വയനാട്ടിലേക്ക് കുടിയേറി. തലശ്ശേരി രൂപതക്കുവേണ്ടി 1971ലാണ് ജോര്‍ജ് ഞെരളക്കാട്ട് വൈദികനായത്. പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോള്‍ വിവിധ നിലകളില്‍ ശുശ്രൂഷ ചെയ്തു. 2010 ഏപ്രില്‍ ഏഴിനാണ് മാണ്ഡ്യയില്‍ ബിഷപ്പായത്. ഈ പദവിയില്‍ മികച്ച സേവനം നല്‍കുന്നതിനിടെയാണ് പുതിയ ദൗത്യവുമായി തലശ്ശേരിയില്‍ നിയമിക്കപ്പെട്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top