പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം ഉമ്മന്‍ചാണ്ടിയുടെ സ്വന്തം നേട്ടത്തിനല്ലേ എന്ന് സുപ്രീം കോടതി

oomanന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സുപ്രീം കോടതി. കേസില്‍ സിബിഐ അന്വേഷണമല്ലെ നല്ലെതെന്ന് സുപ്രീം കോടതി ചോദിച്ചു. പാമൊലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം ഉമ്മന്‍ചാണ്ടിയുടെ സ്വന്തം നേട്ടത്തിനല്ലേ എന്നും സുപ്രീംകോടതി ആരാഞ്ഞു. പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കെവെയാണ് കോടതിയുടെ പരാമര്‍ശം.

രണ്ട് തവണ അന്വേഷിച്ചിട്ടും മുഖ്യമന്ത്രിക്കെതിരെ തെളിവ് ലഭിച്ചിക്കാത്തതിനാലാണ് കേസ് അവസാനിപ്പിച്ചതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ എങ്ങനെ സത്യം പുറത്തുവരുമെന്നും കോടതി കേരളത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരിയോട് ആരാഞ്ഞു. ഇത് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുന്നതല്ലേ നല്ലതെന്നും കോടതി ചോദിച്ചു.

പാമൊലിന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിവ്യൂ ഹരജിയില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

1991-92 കാലഘട്ടത്തില്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഉയര്‍ന്ന നിരക്കില്‍ മലേഷ്യയില്‍ നിന്ന് പാമൊലിന്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതി നടന്നു എന്നാണ് ആരോപണം. അന്ന് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് സര്‍ക്കാര്‍ പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതെന്നും അതുകൊണ്ട് അഴിമതിയില്‍ ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്നുൂം ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുമാണ് വി.എസ്. ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍, വി.എസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയാണുണ്ടായത്. പിന്നീട് വി.എസ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ഇനി കസേരയില്‍ തുടരാന്‍ അവകാശമില്ലെന്നും കോടിയേരി പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment