ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്

sensex-up-2മുംബൈ: ചരിത്രത്തിലാദ്യമായി സെന്‍സെക്സ് 27,000 പോയിന്‍റ് കടന്നു. 158.53 പോയിന്റ് നേട്ടത്തോടെ 27026.08ലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 8102 വരെ എത്തിയെങ്കിലും 8083ലാണ് ക്ലോസ് ചെയ്തത്.

20 വര്‍ഷത്തിനിടെ ആദ്യമായാണ് നിഫ്റ്റി ഈ ഉയരം കീഴടക്കുന്നത്. രണ്ടര വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയതോടെയാണ് ഓഹരി വിപണിയിലും അതിന്റെ ചലനം ദൃശ്യമായത്. ജിഡിപിയുടെ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ വലിയ ചലനമാണ് ഉണ്ടായത്. വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വിശ്വാസം ഏറിയതാണ് ഇതിന് കാരണമായി ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

Print Friendly, PDF & Email

Related News

Leave a Comment