Flash News

കിണ്ടി (കവിത) സച്ചിദാനന്ദന്‍ പുഴങ്കര

September 6, 2014 , സച്ചിദാനന്ദന്‍ പുഴങ്കര

kindi titileഇവനെ കണ്ടാല്‍
കിണ്ണം കട്ടവനെന്ന്
ആരും പറയില്ല….
കടങ്കഥയില്‍ നിന്ന്
ഒളിച്ചോടി
ഉരുളികള്‍ക്കരികെ
അറയിലരൂനിരിപ്പാണീ
പള്ളക്കൊമ്പന്‍….!
ശുക്രനെ ഒറ്റക്കണ്ണനാക്കിയത്
ഇവനാണത്രെ….
ആത്മകഥ എഴുതിയിട്ടില്ല.

ചുരുക്കിപ്പറയട്ടെ…
മൂന്നടിയാല്‍ ഭൂമി
അന്യാധീനപ്പെട്ടു,
ഓണമുണ്ടായി,
പൂക്കളമുണ്ടായി,
എല്ലാവരും ഒന്നുപോലെ
വാമനന്മാരായി,
അങ്ങനെ സോഷ്യലിസമുണ്ടായി…
ശുഭം…!!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top