അമേഠിയില്‍ രാഹുലിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു

 

rahul gandhiഅമേഠി : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്വന്തം മണ്ഡലമായ അമേഠിയില്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചു. മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ രാഹുലിന്റെ വഴി തടഞ്ഞത്.

കനത്ത സുരക്ഷാസംവിധാനങ്ങളുണ്ടായിട്ടും രാഹുലിനെ കടത്തിവിടാന്‍ നാട്ടുകാര്‍ തയ്യാറായിരുന്നില്ല. ഏറെ നേരം കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഒടുവില്‍ നേതാക്കളും നാട്ടുകാരും തമ്മിലുള്ളചര്‍ച്ചയിലാണ് നാട്ടുകാര്‍ വഴിയൊരുക്കിയത്.

അമേഠിയിലെ ജനകീയ പ്രശ്‌നങ്ങളില്‍ രാഹുല്‍ഇടപെടുന്നില്ലെന്ന് നാട്ടുകാര്‍ നേരത്തെ തന്നെ ആരോപണം ഉയര്‍ത്തിയിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment